സൂര്യഗോളം പോലെ തിളങ്ങുന്ന, മുള്‍മുടി ആവരണം ചെയ്ത ഒരു ഗോളം 47 വര്‍ഷത്തോളം അവളുടെ കണ്മുന്നില് ഉണ്ടായിരുന്നു. കഴിഞ്ഞു പോയതും അപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ അതിലൂടെ അവള് കണ്ടു, മനുഷ്യരുടെ ആത്മാവിന്റെ അവസ്ഥ അറിഞ്ഞു, കപ്പല്‍ അപകടങ്ങളില്‍ പെടുന്നവരുടെ ഭീതിയില്‍, അങ്ങകലെ ചൈനയില്‍ ജയിലിലുള്ളവരുടെ നരകയാതനയില്‍, മതപീഡനകാലത്ത് മരണത്തിനായി കാത്തിരിക്കുന്നവരുടെ പ്രത്യാശയില്‍ ഒക്കെ പങ്കുചേര്‍ന്നു.… Read More
Category Archives: Shalom Times Malayalam
വലിയവരാക്കുന്ന വാത്സല്യം നേടാന്‍
പണ്ടു പണ്ട് ഇസ്രായേല്‍ എന്ന രാജ്യത്ത് ആടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു യുവാവ് ഉണ്ടായിരുന്നു. ആ രാത്രിയും കിടന്നുറങ്ങുന്ന സമയംവരെയും അവനെ പുറംലോകം അറിഞ്ഞിരുന്നില്ല. അവന്റെ ജീവിതപാത അന്നുവരെയും വളരെ ഇടുങ്ങിയതായിരുന്നു. അവന്റെ പേര്, അവന്റെ വീട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും സുപരിചിതമായിരുന്നില്ല. ഒരു ഇടയച്ചെറുക്കന്, ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍, സ്വപ്നങ്ങള്‍ കാണാന്‍. എന്നാല്‍… Read More
വിശ്വാസം ഉജ്ജ്വലിപ്പിക്കാന്‍ 100 കിലോമീറ്റര്‍ തീര്‍ത്ഥാടനം
ബ്യൂണസ് അയേഴ്സ്: ജന്മദേശത്ത് ക്രൈസ്തവവിശ്വാസം വീണ്ടും ആളിക്കത്തിക്കാന്‍ വിശ്വാസികള്‍ നിരത്തിലേക്ക്. അര്‍ജന്റീനയിലെ വിശ്വാസിസമൂഹമാണ് സ്വന്തം ദേശത്ത് വിശ്വാസം ഉജ്വലിപ്പിക്കാന്‍ 100 കീലോമീറ്റര്‍ തീര്‍ത്ഥാടനം നടത്തുന്നത്. പരിശുദ്ധമാതാവിന്റെ നാമത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ ലുജാനിലേക്ക് ഒക്ടോബര്‍ 11, 12, 13 തിയതികളിലായി 1800-ഓളം വിശ്വാസികള്‍ പരിഹാര യാത്രയായി എത്തും. ക്രൈസ്തവ വിശ്വാസത്തെ ജനഹൃദയങ്ങളില്‍ ഊട്ടിഉറപ്പിക്കുന്നതിനായി നാടന്‍ വഴികളിലൂടെയും നഗരങ്ങളിലൂടെയും… Read More
പാഴ്സല്‍ വാങ്ങിയപ്പോള്‍ കേട്ട സ്വരം
പതിവുപോലെ ജോലി കഴിഞ്ഞു മുറിയിലെത്തിയപ്പോഴാണ് എസി പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടത്. ചൂട് കാലം ആണ് ദുബായില്‍ .മുറിയില്‍ എസി ഇല്ലാതെ ഒരു നിമിഷം ആയിരിക്കുക ദുസ്സഹമാണ്. ടെക്നിഷ്യനെ പല തവണ ഫോണില്‍ വിളിച്ചു. അവസാനം അവര്‍ വന്നു എ സി പരിശോധിക്കാമെന്ന് ഉറപ്പു നല്കി. മണിക്കൂറികള്‍ കടന്നു പോയി കൊണ്ടിരുന്നു . ചെറിയൊരു ഫാന്‍ മുറിയില്‍ ഉണ്ടായിരുന്നെങ്കിലും… Read More
പ്രശ്നക്കാരന്‍ ബോസിനെ ‘തടഞ്ഞ’ പ്രാര്‍ത്ഥന
എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വലിയ ഒരു ആഗ്രഹമായിരുന്നു പഠിച്ച് ഡിഗ്രിയെടുത്ത് ഗള്‍ഫില്‍ പോയി ജോലിചെയ്യണം എന്നത്. എന്നാല്‍ ബി.ടെക്കിന് പഠിക്കുന്ന സമയത്ത് കുടുംബത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടക്കേണ്ടി വന്നു. എന്റെ പിതാവിന് ഗൗരവതരമായ ഒരു അപകടം സംഭവിച്ച് അദ്ദേഹം കിടപ്പിലായി. ആ സമയത്ത് ഞാന്‍ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പിതാവ് ചികിത്സകളുമൊക്കെയായി… Read More
‘ന്യൂ ഏജ് ‘ വിശ്വാസി മാര്‍പാപ്പയെ കണ്ടുപിടിച്ച റൂട്ട്മാപ്പ്…
ടെക്സസിലാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നത് അര്‍ക്കന്‍സാസിലും. അഞ്ചോ ആറോ വയസ് പ്രായമാകുംവരെ മാതാപിതാക്കള്‍ എന്നെയുംകൂട്ടി അടുത്തുള്ള ഒരു ക്രൈസ്തവദൈവാലയത്തില് പോകുമായിരുന്നു. പിന്നെ ആ ശീലം നിര്‍ത്തി. എന്നാല്‍ ഞാന്‍ മതവിശ്വാസത്തില്‍ താത്പര്യമുളള ആളായിരുന്നു. കൃത്യം ഓര്‍ക്കുന്നില്ലെങ്കിലും ഏതാണ്ട് പതിനാല് വയസായ സമയത്ത് ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. എന്നാല്‍ അവസാനകാലങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍ എന്ന് തോന്നിയവമാത്രമാണ് വായിച്ചത്.… Read More
സാക്ഷ്യത്തിന് കാരണമായ സാക്ഷ്യം
”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ” (ലൂക്കാ 18/27) എന്ന വചനം ആയിരം പ്രാവശ്യം എഴുതി അനുഗ്രഹം പ്രാപിച്ചു എന്ന് ജനുവരി ലക്കം ശാലോം ടൈംസില്‍ കണ്ടു. ഞാനും ഇതേ വചനം തുടരെ പറഞ്ഞുകൊണ്ടിരുന്നു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി 15.9 വരെ ഉയര്‍ന്നിരുന്ന പ്രോസ്റ്റേറ്റ് പി.എസ്.എ ലെവല്‍ 3… Read More
കപ്യാര് എല്ലാം പറയാതെപറഞ്ഞു
ഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം.… Read More
ആത്മാവിന്റെ പ്രേരണകളെ അനുസരിച്ചപ്പോള്‍…
മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാടകവീടിന്റെ ഇടുങ്ങിയ മുറിയില്‍, മെഴുകുതിരി വെളിച്ചത്തിലാണ് ‘ശാലോം ടൈംസി’ന്റെ ആദ്യത്തെ എഡിറ്റോറിയല്‍ ഞാനെഴുതിയത്. എഴുത്തുകാരില്ല, വിതരണക്കാരില്ല, അച്ചടിക്കാന്‍ പ്രസ്സില്ല, പണമോ ഇല്ല, സഹായിക്കാന്‍ ജോലിക്കാരാരുമില്ല. എങ്കിലും ദൈവാത്മാവ് നല്കിയ ഒരു പ്രചോദനത്തെ സ്വീകരിച്ചപ്പോള്‍ അത് ദേശത്തിലെതന്നെ പ്രഥമ ഫോര്‍കളര്‍ ക്രിസ്തീയ മാസികയായി ജന്മമെടുത്തു. ഇന്ന്, മൂന്ന് ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍, പല രാജ്യങ്ങളിലായി നിരവധി… Read More
ഇതാ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന!
ഞാന്‍ ആയിരിക്കുന്ന സന്യാസസഭയില്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്ന നിര്‍ബന്ധമുണ്ട്. സെമിനാരിയില്‍ ക്ലാസുള്ള ഒരു ദിവസം ഈ പ്രാര്‍ത്ഥനയെക്കുറിച്ചു ഞാന്‍ പാടേ മറന്നുപോവുകയുണ്ടായി. ഇടയ്ക്ക് എപ്പോഴോ ഞാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി മറിച്ചുനോക്കിയപ്പോള്‍ അതില്‍ പുണ്യവതി, ഒരു കാര്യം അറിയാനായി തനിക്കുണ്ടായ ജിജ്ഞാസ അടക്കിയതും പകരം അത് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന… Read More