ഇസ്രായേലില്‍ ദൈവത്തിന്റെ അരുളപ്പാടുകള്‍ കുറവായിരുന്ന ഒരു കാലഘട്ടം. ബാലനായ സാമുവല്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിന്റെ പേടകത്തിന് സമീപം കിടന്നുറങ്ങുകയായിരുന്നു. വൃദ്ധപുരോഹിതനായിരുന്ന ഏലി തന്റെ മുറിയില്‍ കിടന്നിരുന്നു. കര്‍ത്താവ് സാമുവേലിനെ വിളിച്ചു. വിളികേട്ട്, വിളിച്ചത് പുരോഹിതനാണെന്ന് വിചാരിച്ച്, സാമുവല്‍ ഏലിയുടെ അടുക്കല്‍ ഓടിയെത്തി. ഞാന്‍ നിന്നെ വിളിച്ചില്ല. പോയി കിടന്നുകൊള്ളുക എന്ന് അദ്ദേഹം കുട്ടിയോട് പറഞ്ഞു. ഇപ്രകാരം മൂന്ന്… Read More
Category Archives: Shalom Times Malayalam
അതുതന്നെ ബിബിനച്ചനും പറഞ്ഞു!
വയനാട്ടിലെ ലാസലെറ്റ് ധ്യാനകേന്ദ്രത്തിലായിരുന്നപ്പോള്‍ നടന്ന അനുഭവം. പോട്ടയില്‍ വൈദികരുടെ ധ്യാനത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ കര്‍ത്താവ് ഒരു സന്ദേശം നല്കി. തിരിച്ചു ചെന്നതിനു ശേഷം ധ്യാനകേന്ദ്രത്തില്‍ ദമ്പതിധ്യാനം ക്രമീകരിക്കണമെന്ന്. എനിക്ക് ലഭിച്ച സന്ദേശം ദൈവനിവേശിതമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ആത്മീയകാര്യങ്ങള്‍ പങ്കുവയ്ക്കുന്ന സിസ്റ്ററിനോടും പറഞ്ഞു. വയനാട്ടിലെ നടവയല്‍ സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ അംഗമായിരുന്ന, എനിക്ക് പരിചയമുള്ള സിസ്റ്റര്‍… Read More
മഴ
”എല്ലാം പൊറുക്കുന്ന ദൈവത്തിന്റെ കരുണയാണ് മഴയെന്ന് സങ്കല്പിക്കുക. അത് ആത്മാവില്‍ പതിക്കുമ്പോള്‍ പാപത്തിന്റെ കറകള്‍ മായുകയും മനുഷ്യഹൃദയം നവീകരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞാടിന്റെ പാപപരിഹാരബലിയാല്‍ എല്ലാ ദൈവമക്കള്‍ക്കും ലഭിക്കുന്ന ദൈവികസമ്മാനമാണത്. എല്ലാവര്ക്കും വാഗ്ദാനം ചെയ്യപ്പെടുന്ന ദൈവത്തിന്റെ കരുണ. അംഗീകരിച്ചാല്‍മാത്രം മതിയാകുന്ന, സ്വീകരിച്ചാല്മാത്രം മതിയാകുന്ന, ദൈവികവാഗ്ദാനം.” ഈശോ അപ്പസ്തോലനായ യാക്കോബിനോട്, ‘യേശുവിന്റെ കണ്ണുകളിലൂടെ’- വാല്യം ഒന്ന്.
പ്രത്യാശ തരുന്ന വേദനകള്‍
തോമസുകുട്ടിയുടെ ജീവിതം ഹൃദയസ്പര്‍ശിയാണ്. അയാളുടെ സുന്ദരിയായ ഭാര്യ ആദ്യ പ്രസവത്തില്‍ മരിക്കുന്നു, ഒരു ആണ്‍കുഞ്ഞിനെ തോമസ്കുട്ടിയ്ക്ക് സമ്മാനിച്ചുകൊണ്ട്. രണ്ടാമതൊരു വിവാഹം കഴിക്കുവാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. പക്ഷേ അയാള്‍ വഴങ്ങിയില്ല. അദ്ധ്വാനിച്ചു തന്റെ കുഞ്ഞിനെ പഠിപ്പിച്ചു, ഇപ്പോള്‍ അവന് ഉയര്‍ന്ന ജോലിയുണ്ട്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തന്റെ മകന് ജീവിതപങ്കാളിയായി കണ്ടെത്തി. പുതുപ്പെണ്ണിന്റെ സ്നേഹത്തില്‍ അവന് പിതാവിനെ… Read More
ആഴമുള്ള സൗഹൃദം വേണോ?
ഈശോയോട് കൂടുതല്‍ ആഴമുള്ള സൗഹൃദമോ അവിടുത്തെ ക്ഷമയോ ഏതെങ്കിലും പ്രത്യേക കൃപയോ ലഭിക്കാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍, അത് പ്രാപിക്കാനുള്ള സുഗമമായ മാര്‍ഗം നമുക്ക് ബുദ്ധിമുട്ട് ഉളവാക്കുന്ന പ്രത്യേകസഹോദരനെയോ സഹോദരിയെയോ ദിവ്യകാരുണ്യസ്വീകരണത്തില്‍ ഈശോയോടുകൂടെ സ്വാഗതം ചെയ്യുകയാണ്. ”ഈശോയേ, നിന്നോടുകൂടി ഇന്ന് (ഇന്നയിന്ന) വ്യക്തികളെ ഉള്ളില്‍ ഞാന്‍ സ്വീകരിക്കുന്നു. നിന്നോടൊപ്പം അവരെ എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും. നീ… Read More
അമ്മ ഉയര്‍ത്തിയ ഇരുപത്തിയൊന്നാമന്‍
ഏഴാം ക്ലാസിലെ അവധിക്കാലത്ത് ഞാന്‍ ഒരു ബന്ധുവീട്ടില്‍ പോയി. അവിടെ പോകാന്‍ എനിക്ക് വലിയ താത്പര്യമായിരുന്നു. കാരണം അവിടെ എന്റെ പ്രായത്തിലുള്ള കുറെ കുട്ടികളുണ്ട്. ഞങ്ങളുടെ അവധിക്കാലത്തെ പ്രധാന വിനോദങ്ങളിലൊന്നാണ് പുഴയില്‍ കുളിക്കാന്‍ പോകല്‍. വീട്ടില്‍നിന്ന് അധികം ദൂരെയല്ലാതെയാണ് പുഴ. ഒരു ദിവസം ഞങ്ങള്‍ പുഴയിലിറങ്ങിയ സമയം. എനിക്കന്ന് നീന്തല്‍ അത്ര വശമില്ല. കുളിക്കുന്നതിനിടയില്‍ ഞാന്‍… Read More
എനിക്ക് ശാലോമിലൂടെ ലഭിച്ചത്….
എന്റെ അനുജന് 35 വയസായിട്ടും വിവാഹമൊന്നും ശരിയാകാതെ വിഷമിക്കുകയായിരുന്നു. അതിനാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ ഈ നിയോഗത്തിനായി കാഴ്ചവച്ചുകൊണ്ടണ്ട് 100 ശാലോം ടൈംസ് മാസികയുടെ ഏജന്‍സി എടുത്തു. താമസിയാതെ മാര്‍ച്ചില്‍ അത്ഭുതകരമായി അനുജന്റെ വിവാഹം ശരിയായി. അതോടൊപ്പം ഞാന്‍ നാല് തവണ പരിശ്രമിച്ചിട്ടും വിജയിക്കാതിരുന്ന യു.കെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് അഞ്ചാം തവണ വിജയിക്കുകയും കുടല്‍രോഗത്തിന്… Read More
തിരഞ്ഞെടുപ്പ്
ഏറ്റം നല്ലവരെയല്ല ദൈവം തിരഞ്ഞെടുക്കുന്നത്. അവിടുന്ന് തന്റെ ദൈവികജ്ഞാനത്തില്‍ ഞാന്‍ മറ്റ് മനുഷ്യരെക്കാള്‍ നല്ലവനായിരിക്കും എന്ന് കണ്ടണ്ടതുകൊണ്ടണ്ടല്ല എനിക്ക് ദൈവവിളി നല്‍കിയത്. ദൈവത്തിന്റെ സ്നേഹംപോലും അന്ധമാണ്. വൈദികനാകുവാന്‍ എന്നെക്കാള്‍ വളരെക്കൂടുതല്‍ യോഗ്യതയുള്ള ആളുകളെ എനിക്കറിയാം. തന്റെ ശക്തി വ്യക്തമാക്കുവാന്‍ അവിടുന്ന് മിക്കപ്പോഴും തിരഞ്ഞെടുക്കുന്ന ഉപകരണങ്ങള്‍ ബലഹീനങ്ങളാണ്. അല്ലെങ്കില്‍ നന്മ ചെയ്തത് അരൂപിയല്ല, മണ്പാത്രമാണെന്ന് തോന്നും. കര്‍ത്താവ്… Read More
ആരാണ് നിന്റെ യജമാനന്
ഒരിക്കല്‍ ഒരു സഹോദരി പ്രയാസത്തോടെ ഇപ്രകാരം പറഞ്ഞു: ഞാന്‍ ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും കൂടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പക്ഷേ എന്റെ ആത്മീയ ജീവിതം തുടങ്ങിയിടത്തുതന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. ഞാന്‍ പിന്നോട്ടുപോയോ എന്നുപോലും സംശയിച്ചു പോകുന്നു. ഇത് ഒരാളുടെമാത്രം വിലാപമല്ല, മറ്റനേകം ഹൃദയങ്ങളുടെയും നൊമ്പരത്തിന് കാരണമായ ചിന്തകളാണ്. ആത്മീയ വളര്‍ച്ച ചിലര്‍ക്കു മാത്രമായി ദൈവം ഒരുക്കിയിട്ടുള്ള… Read More
ഭയപ്പെടേണ്ട, ദൈവം നിന്റെകൂടെയുണ്ട്
കോഴിക്കോടിനടുത്ത് വടകരയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു ശ്രീമതി ശ്രീധരി രാഘവന്. ആഴ്ചയിലൊരിക്കല്‍ വടകര ടൗണിലെ എല്ലാ ഭിക്ഷക്കാര്‍ക്കും അവരുടെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആശുപ്രതികള്‍ സന്ദര്‍ശിച്ച് ബൈബിള്‍ വിതരണം ചെയ്യുകയും രോഗികളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്ന അവര്‍ എല്ലാ ദിവസവും കൊന്ത ചൊല്ലും. ഔദ്യോഗികമായി കത്തോലിക്കാ സഭയില്‍ അംഗമായില്ല എങ്കിലും എല്ലാ പ്രഭാതത്തിലും ദിവ്യബലിയില്‍… Read More