ബേക്കറിക്കടയിലൂടെ അല്പം വരുമാനമൊക്കെ ലഭിച്ചുതുടങ്ങിയ സമയത്താണ് ജോസേട്ടന് വിവാഹജീവിതത്തിലേക്ക് കടന്നത്. ഭാര്യയായി എത്തിയ ജോളിച്ചേച്ചി സൗമ്യസ്വഭാവവും പ്രാര്ത്ഥനാശീലവുമെല്ലാം ഉള്ള ആളായിരുന്നു. വിവാഹം കഴിഞ്ഞ് നാളുകള്ക്കകം രണ്ട് മക്കളും ജനിച്ചു. അന്ന് അല്പം പുകവലിയും മദ്യപാനവുമൊക്കെ ഉണ്ടെങ്കിലും ജീവിതമെല്ലാം നന്നായി പോകുന്നുവെന്നുതന്നെയാണ് ജോസേട്ടന് കരുതിയത്. എന്നാല് കരിസ്മാറ്റിക് ധ്യാനം ആ ധാരണയെ പൊളിച്ചെഴുതി. അന്നുവരെ തന്റെ ഭാഗത്ത്… Read More
Category Archives: Shalom Times Malayalam
അത് തോട്ടംതന്നെയായിരുന്നു!
ജറുസലെം: യേശുവിന്റെ തിരുക്കല്ലറദൈവാലയം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് തോട്ടമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്. ദൈവാലയത്തിനടിയില് ഖനനം നടത്തിയ ഗവേഷകര്ക്ക് അത് തോട്ടമായിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകള് ലഭിച്ചുവെന്ന് ഇസ്രായേലി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. വര്ഷംതോറും ദശലക്ഷങ്ങള് തീര്ത്ഥാടകരായി എത്തുന്ന ‘ഹോളി സെപല്ക്കര്’ ദൈവാലയത്തിന്റെ പുനരുദ്ധാരണപദ്ധതിയുടെ ഭാഗമായാണ് ഖനനം നടത്തിയത്. രണ്ടായിരത്തോളം വര്ഷം മുമ്പ് അവിടെ ഒലിവുമരങ്ങളും മുന്തിരിവള്ളികളും… Read More
കണ്ണീരിനിടയില് ഒരു ഫോണ്സന്ദേശം
സാമ്പത്തികഞെരുക്കം വളരെ രൂക്ഷമായിരിക്കുന്നു. മാതാപിതാക്കളുടെ വേദന എനിക്ക് നല്ലവണ്ണം മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ മുന്നില് മാര്ഗങ്ങളൊന്നുംതന്നെ തെളിഞ്ഞില്ല. ഒരു ബാധ്യതയാണ് ഏറ്റവുമധികം ഞെരുക്കിക്കൊണ്ടിരുന്നത്. ഏതാനും ലക്ഷങ്ങള്വേണമായിരുന്നു അത് തീര്ക്കണമെങ്കില്…. മനമുരുകുമ്പോഴെല്ലാം അത് പകര്ന്നത് ദൈവസന്നിധിയില്ത്തന്നെ. എങ്കിലും ചില സമയങ്ങളില് വല്ലാത്ത ഭാരം തോന്നും. ഏകസഹോദരന് സമര്പ്പിതജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് ഏറെനാളാകും മുമ്പുതന്നെ രോഗബാധിതനായി ദൈവസന്നിധിയിലേക്ക് മടങ്ങി. വേര്പാടിന് ഒരു… Read More
പെട്ടുപോയവരുടെ പിടച്ചിലുകള്!!
പെട്ടെന്നാണ് ആ വാര്ത്ത സ്കൂളില് കാട്ടുതീപോലെ പടര്ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില് ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ്മയെ കാണാന് പോയി. അക്കൂട്ടത്തില് സുധീഷിന്റെ ക്ലാസ്ടീച്ചറും ഉണ്ടായിരുന്നു. സുധീഷിന്റെ അച്ഛനെ നോക്കി പ്രാകുന്ന, പിച്ചും പേയും പറഞ്ഞ് തലമുടി പിച്ചിനിരത്തി ബഹളം വച്ചുകൊണ്ട് ചങ്ങലയില് കിടക്കുന്ന, അമ്മയെ നോക്കി പല അഭിപ്രായങ്ങളും പാസാക്കി മിക്കവരുംതന്നെ… Read More
മഞ്ഞുമലകളില് ഇറങ്ങിവന്ന യേശു…!
2024 നവംബര് നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന് സെന്ററിലേക്ക് ട്രെയിന് കയറുകയാണ്. ഒരുമിച്ച് പ്രാര്ത്ഥിച്ചും വചനങ്ങള് പങ്കുവെച്ചും വിശേഷങ്ങള് പറഞ്ഞു വലിയ സന്തോഷത്തോടെ ഞങ്ങള് യാത്രയില് മുന്നോട്ടു പോയി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉത്തരേന്ത്യയില് പോയി സുവിശേഷം പങ്കുവയ്ക്കുക എന്നത്. അത് സാധ്യമാകാന് പോവുകയാണല്ലോ എന്ന വലിയ ഒരു… Read More
തെറ്റിദ്ധരിക്കരുത് കരുണയെ!
കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന് രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന് മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില് ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള് എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില് വളരെ വീര്ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന് മഞ്ഞ നിറം. കണ്ണുകള് കൂടുതല്… Read More
ചെളിയും തളര്വാതവും
കുട്ടിയായിരിക്കുമ്പോള് പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്… അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്ക്കൂടി നടന്ന് പോവുമ്പോള് ചില നേരങ്ങളില് അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും. കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന് സാധ്യതയുണ്ടെണ്ടങ്കില് കഴുകിക്കളയും. എങ്ങനെയെങ്കിലും കാലില് പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ… Read More
ഈ ഈസ്റ്റര് ആഘോഷം വേറെ ലെവല്
സംസാരത്തിനിടെ ഒരാള് പറഞ്ഞു, ‘ഞാന് വര്ഷങ്ങളായി വീട്ടിലിരിപ്പാണ്.’ അമ്പരപ്പോടെ ആ മുഖത്തേക്ക് ഒന്നുകൂടെ നോക്കി. അവിശ്വസനീയമായ എന്റെ നോട്ടത്തിന് ഉത്തരമായി അവര് വിശദീകരിച്ചു. ‘പ്രമുഖ കേന്ദ്രസര്ക്കാര് സ്ഥാപനത്തില് ഡിപ്പാര്ട്ടുമെന്റ് ഹെഡ്ഡ് ആയിരുന്നു ഞാന്. അന്യായമായ കാരണത്താല് എനിക്കിന്ന് ജോലിയില്ല.’ ‘ഞെട്ടലോടെയാണ് ആ വാര്ത്ത കേട്ടത്. ഒട്ടും അംഗീകരിക്കാന് കഴിഞ്ഞില്ല. എവിടെയും അപഹാസ്യമാകുന്നു… വീട്ടുകാരോട്, സുഹൃത്തുക്കളോട്, സമൂഹത്തോട്… Read More
വെറും 4 ലൈക്കോ?
ഏതാണ്ട് പത്ത് വര്ഷം മുമ്പ്, കൃത്യമായി പറഞ്ഞാല് 2016-ല്, ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീരുമാനം ഞാനെടുത്തു. അന്ന് സോഷ്യല് മീഡിയയില് ഞാന് സജീവമാണ്. സാമൂഹിക വിഷയങ്ങളും അക്കാദമിക് വിഷയങ്ങളും സോഷ്യല് മീഡിയവഴി പ്രചരിപ്പിക്കുമായിരുന്നു. അന്നേരമാണ് ആത്മാവ് ഇങ്ങനെയൊരു കൊച്ചുപ്രേരണ തന്നത്. എല്ലാ ശനിയാഴ്ചകളിലും ഒരു ചെറിയ അനുഭവം- ഈശോയുടെ ഇടപെടല്, സ്പര്ശിച്ച വചനം, അങ്ങനെ… Read More
ഈസ്റ്റര് കണ്ണുകള് ഉണ്ടോ?
കുറെക്കാലം മുമ്പ് റഷ്യയില് സംഭവിച്ച ഒരു കാര്യം ഈയിടെ വായിച്ചു. റഷ്യയിലെ വലിയ ഒരു നിരീശ്വരവാദി നിരീശ്വരത്വം പ്രസംഗിച്ചുകൊണ്ട് ഓടി നടക്കുമായിരുന്നു. ഒരിക്കല് വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ദൈവം ഇല്ല എന്ന് അയാള് സമര്ത്ഥിക്കുകയുണ്ടായി. തന്റെ പ്രസംഗം കഴിഞ്ഞയുടന് ജനക്കൂട്ടത്തോടായി നിങ്ങള്ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. ഭയങ്കര നിശബ്ദതയായിരുന്നു. കാരണം, അദ്ദേഹത്തെ അവര്ക്കെല്ലാം ഭയമായിരുന്നു.… Read More