സത്യം പറയാമല്ലോ.. എനിക്കിപ്പോള്‍ നല്ല പേടിയാ… വേറാരെയുമല്ല, സ്വന്തം നാവിനെത്തന്നെ! നാവില്‍നിന്ന് വരുന്ന ഓരോ വാക്കും ഞാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, യാത്രചെയ്യുമ്പോള്‍ റോഡിലൂടെ ആരെങ്കിലും ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടാല്‍, എന്റെ നാവ് വെറുതെയിരിക്കില്ല. ”ഇവനൊക്കെ എന്തിന്റെ കേടാണ്, സൂക്ഷിച്ച് പൊയ്ക്കൂടേ…” എന്നൊക്കെ പിറുപിറുക്കും. അയാളുടെ യഥാര്‍ത്ഥ അവസ്ഥ ഞാന്‍ അറിയുന്നില്ലല്ലോ? ചിലപ്പോള്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരിക്കാം…… Read More
Category Archives: Shalom Times Malayalam
ബോസ്‌നിയന്‍ സ്ത്രീ പറഞ്ഞത്…
ബോസ്‌നിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോരെയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സിറോകി എന്ന ഗ്രാമം. അവിടെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സ്ഥാപിച്ച ഒരു പള്ളിയും അതിനുള്ളില്‍ രക്തസാക്ഷികളായ മുപ്പതോളം സന്യാസിമാരെ അടക്കം ചെയ്ത ഒരു കല്ലറയുമുണ്ട്. സുഹൃത്തായ വൈദികന്‍ ആ സ്ഥലം സന്ദര്‍ശിച്ച അവിടം സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. അവിടെച്ചെന്നാല്‍ എപ്പോഴും പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന കുറെ മനുഷ്യരെ… Read More
ഷെസ്റ്റോക്കോവയും ഹാമാനും മൊര്‍ദെക്കായ്‌യും
2015ലെ വസന്തകാലത്ത് കാനഡയില്‍ സ്വഭവനത്തിലായിരിക്കേ സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുന്നതിനായി എന്റെ ഭര്‍ത്താവിന് ക്ഷണം ലഭിച്ചു. ആ യൂറോപ്പ്യന്‍ ടൂറിനിടെ ദൈവകരുണയുടെ തിരുനാള്‍ദിനം, ആ തിരുനാളിന്റെ പ്രഭവകേന്ദ്രമായ പോളണ്ടിലെ ക്രാക്കോവിലെ ദൈവാലയവും ശേഷം ഈശോയുടെയും നമ്മുടെയും അമ്മവീടായ ഷെസ്റ്റോക്കോവാ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രവും സന്ദര്‍ശിക്കാനായിരുന്നു ഞങ്ങളിരുവരുടെയും ആഗ്രഹം. ഷെസ്റ്റോക്കോവാ മാതാവിന്റെ അത്ഭുതചിത്രത്തെക്കുറിച്ച് കൂടുതല്‍… Read More
ആ ദര്‍ശനം തെറ്റിപ്പോയെന്ന് സംശയിച്ചു
പരിശുദ്ധ അമ്മയുടെ ജനനതിരുനാളായ സെപ്റ്റംബര്‍ എട്ട് എല്ലാ വര്‍ഷവും സെമിനാരിയില്‍ വലിയ ആഘോഷദിവസമാണ്. അന്ന് സെമിനാരി ചുറ്റി ജപമാല പ്രദക്ഷിണമൊക്കയുണ്ടാകും. അന്ന് ആ സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് ആറരയ്ക്ക് പ്രാര്‍ത്ഥന ആരംഭിച്ചു. ഞങ്ങള്‍ ജപമാലയുടെ ഒരു രഹസ്യം ചൊല്ലിക്കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങി പ്രദക്ഷിണമായി മുന്‍പോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടയില്‍ റെക്ടര്‍ അച്ചന്‍ എന്നെ വിളിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍… Read More
നല്ല അവസരം കൊടുത്തിട്ടും….
അടുത്തടുത്ത് പള്ളികളില്ലാത്ത കാലം. ഇടവകാതിര്‍ത്തി വളരെ വിസ്തൃതമായിരുന്ന സമയത്ത് മാനന്തവാടി ലത്തീന്‍ ഇടവകയില്‍ താത്കാലിക വികാരിയായി നിയമിക്കപ്പെട്ടു. ഓരോ സ്റ്റേഷന്‍ പള്ളികളിലും ഓരോ ദിവസം പോയി വിശുദ്ധ കുര്‍ബാന ചൊല്ലും. കുമ്പസാരം, വീടുവെഞ്ചരിപ്പ് എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ സന്ധ്യയാകും. ഒരിക്കല്‍ അങ്ങനെ മാനന്തവാടിയില്‍ തിരികെയെത്തിയപ്പോള്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍നിന്ന് ആരോ അന്ത്യകൂദാശ ആവശ്യപ്പെട്ടുവന്നിരുന്നു എന്നറിഞ്ഞു. ഉടനെ വിശുദ്ധ… Read More
‘ഫൂളാ’ക്കാന്‍ ഈശോയുടെ സഹായം!
നിത്യരാധന ചാപ്പലില്‍, ഈശോയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ, ‘സമയമായില്ല’എന്ന തോന്നലായിരുന്നു ജൂലിയയുടെ ഉള്ളില്‍ ഉത്തരമായി ഉയര്‍ന്നുവന്നിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ജഛഠട (ജീേൌൃമഹ ഛൃവേീേെമശേര ഠമരവ്യരമൃറശമ ട്യിറൃീാല) എന്ന അസുഖമായിരുന്നു അവള്‍ക്ക്. നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെയും ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട്… Read More
ഇറങ്ങി നടക്കുന്ന ഈശോ!
പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം അത്ര എളുപ്പമായിരുന്നില്ല. പല പരീക്ഷകളിലും തോല്‍വി രുചിക്കേണ്ടിവന്നതിനാല്‍ വീണ്ടും ‘സപ്ലി’ എഴുതി പഠനം പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞപ്പോഴാകട്ടെ ജോലി ലഭിച്ചതുമില്ല. ആ അവസ്ഥ എനിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ അസ്വസ്ഥത സമ്മാനിച്ചു. അങ്ങനെയിരിക്കേയാണ് ഇടുക്കി സ്വദേശിയായ എനിക്ക് പോണ്ടിച്ചേരിയില്‍ ഒരു ജോലി ശരിയായത്. എന്നാല്‍ അവിടത്തെ കാലാവസ്ഥയോടും… Read More
കണ്ടറിയുക, ഇറാക്കിന്റെ നോവ്
ഇറാക്ക്: ഇറാക്കിന്റെ നിനവേ സമതലപട്ടണങ്ങളിലും മൊസൂളിലും ഐ.എസ്.ഐ.എസ് ഭീകരര്‍ ആധിപത്യമേറ്റെടുത്തപ്പോഴത്തെ നോവിക്കുന്ന മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇ.ഡബ്‌ളിയു.ടി.എന്‍ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നു. 2000 വര്‍ഷത്തോളം പഴക്കമുള്ള ഇറാക്കിലെ ക്രൈസ്തവജീവിതത്തിന് ഐ.എസ്.ഐ.എസ് 10 വര്‍ഷംകൊണ്ട് ഏല്പിച്ച ആഘാതങ്ങളും അതിനെ അതിജീവിച്ച് ഇന്നും നിലനില്ക്കുന്ന ക്രൈസ്തവികതയും കണ്ടറിയാന്‍ സഹായിക്കുന്ന ഡോക്യുമെന്ററിയാണ്, Christians Fight To Survive: ISIS in Iraq. നിനവേയുടെ… Read More
മക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ വിഹരിക്കും…
ആരും പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ മേരി ആന്‍ എന്ന സഹോദരി, തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുകയുണ്ടായി. ’17 വര്‍ഷങ്ങളായി മാനസികാരോഗ്യകേന്ദ്രങ്ങള്‍ മാറിമാറി കയറിയിറങ്ങിയ വ്യക്തിയാണ് ഞാന്‍. ഡോക്ടര്‍മാര്‍ എന്നെ ഒരു ഉന്മാദ-വിഷാദരോഗിയായി മുദ്രകുത്തി. ഷോക് ട്രീറ്റുമെന്റ് ഒഴികെയെല്ലാം അവര്‍ എന്നില്‍ പരീക്ഷിച്ചു. പക്ഷേ, സൗഖ്യത്തിന്റെ പ്രതീക്ഷ അവര്‍ക്കും അസ്തമിച്ചപ്പോള്‍ വിഷാദത്തിനുള്ള മെഡിസിന്‍ സ്ഥിരമായി കഴിക്കാന്‍ നിര്‍ദേശിച്ച് അവര്‍… Read More
അഗ്നിശമനസേന കത്തിച്ച അഗ്നി
കാഴ്ചക്കാരെ അമ്പരപ്പിച്ച ഒരു ദൃശ്യമായിരുന്നു അത്; കാട്ടുതീ നാട്ടുതീയായി ആളിപ്പടര്‍ന്നപ്പോള്‍ അത് അതിവേഗം കെടുത്തേണ്ടതിനുപകരം അഗ്നിശമന സേന ഓടിനടന്ന് തീയിടുന്നു. കാട്ടുതീ കാലിഫോര്‍ണിയയെ വിഴുങ്ങിയപ്പോള്‍ ഫയര്‍ ഫൈറ്റേഴ്‌സ് ജീവന്‍ അപായപ്പെടുത്തിയും തീയണയ്ക്കാന്‍ വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. അതിനിടെ ചില അഗ്നിശമന സേനാംഗങ്ങള്‍ തീ ഇല്ലാത്തിടത്തുംകൂടെ തീയിടുന്നത് കാണാമായിരുന്നു. കാറ്റിനൊപ്പം പടരുന്ന കാട്ടുതീയുടെ ശക്തിയും വ്യാപ്തിയും കുറയ്ക്കുന്നതിനുവേണ്ടിയാണത്. അഗ്നി… Read More