ഐ.ടി രംഗത്തുള്ള ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പോവുക പതിവാണ്. അങ്ങനെയൊരു സന്ദര്ശനത്തിനായി കുറച്ചു നാളുകള്ക്കുമുമ്പ് എറണാകുളത്തിനുസമീപം നോര്ത്ത് പറവൂര് ഇന്ഫന്റ് ജീസസ് സ്കൂളില് ചെന്നു. പ്രിന്സിപ്പല് സിസ്റ്റര് സ്മിത സി.എം.സിയെയാണ് കാണേണ്ടിയിരുന്നത്. ഔദ്യോഗികമായി, ഐ.ടി ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള് സംസാരിച്ചു. അല്പനേരം കഴിഞ്ഞപ്പോള് സംസാരം ഞങ്ങള്ക്ക് ഇരുവര്ക്കും താത്പര്യമുള്ള ആത്മീയവിഷയങ്ങളിലേക്ക് നീങ്ങി. ഒരു മിഷനറിയായി… Read More
Category Archives: Shalom Times Malayalam
മാനസാന്തരപ്പെട്ട യുവാവിന്റെ മുന്നറിയിപ്പ്
അടുത്തയിടെ ഒരു സാക്ഷ്യം കേട്ടു, അന്യമതത്തില്നിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു വ്യക്തിയുടെ സാക്ഷ്യം. എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി ആയിരുന്നു അദ്ദേഹം. മതത്തിലോ ദൈവത്തിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. ഒരു ചെറിയ നക്സലൈറ്റ് പ്രവര്ത്തകന്.പക്ഷേ കോളേജിലെ ഒരു പ്രാര്ത്ഥനാ കൂട്ടായ്മയിലെ ചില സുഹൃത്തുക്കള് നിരന്തരം ഈ യുവാവിന്റെ മാനസാന്തരത്തിന് വേണ്ടി സഹനങ്ങള് എടുത്ത് പ്രാര്ത്ഥിച്ചിരുന്നു. അവര് ഒരു ബൈബിളൊക്കെ… Read More
വന് നിധിവേട്ടയ്ക്കൊരു പുതുവര്ഷം’25
2022 ജൂണ് മുതല് 2025 മുഴുവനും സാധാരണക്കാരനായ ഒരു യുവാവ് സാര്വത്രികസഭയുടെ ശ്രദ്ധാ കേന്ദ്രമാവുകയാണ്. 2025 വിശുദ്ധ ജൂബിലി വര്ഷത്തിനുവേണ്ടിയുള്ള ലോഗോ മത്സരത്തില് വിജയംകൊയ്യാന് കഴിഞ്ഞുവെന്നതാണ് ഇദ്ദേഹത്തിന്റെ അപൂര്വത. ജ്യാകോമോ എന്ന ഈ യുവാവിനെ തെല്ലൊന്നുമല്ല ഇത് അമ്പരപ്പിച്ചത്. അപ്രതീക്ഷിതമായ ഈ നേട്ടത്തെക്കുറിച്ച് അദ്ദേഹം ഒരു ഇന്റര്വ്യുവില് പങ്കുവച്ചു: ഞാന് ഡിസൈന് ചെയ്ത ലോഗോ വിശുദ്ധ… Read More
2025 നുള്ള പ്രവാചകദൂത്
ഇറ്റലി മുഴുവന്റെയും സാമ്പത്തിക വ്യാവസായിക തലസ്ഥാനമാണ് മിലാന്. ഒരിക്കല് ഏതാനും സുഹൃത്തുക്കളുമൊത്ത് ഞാന് ഇറ്റലി സന്ദര്ശിച്ച സമയം, വിശുദ്ധരുമായി ബന്ധപ്പെട്ട പ്രഖ്യാത ദൈവാലയങ്ങളിലേക്ക് പോയി. ഒന്നാമത്തേത് വിശുദ്ധ അംബ്രോസിന്റേതായിരുന്നു. നാലാം നൂറ്റാണ്ടില് മിലാന് രൂപതയുടെ ബിഷപ്പായി ശുശ്രൂഷചെയ്ത പുണ്യവാന്. അദ്ദേഹത്തിന്റെ ആധ്യാത്മികതയും ചൈതന്യവുമാണ് അംബ്രോസിയന് റീത്തും ആധ്യാത്മികതയുംവഴി മിലാന് പ്രദേശത്തിനുമുഴുവനും സ്വത്വവും സജീവത്വവും നല്കുന്നത്. ആകര്ഷിച്ച… Read More
അന്ന് മരിച്ചില്ല, ഇന്ന് ലോകപ്രശസ്തന്!
ജോലിക്കുശേഷം മടങ്ങുകയായിരുന്നു അദ്ദഹം. അപ്രതീക്ഷിതമായി കള്ളന്മാരുടെ ആക്രമണം. പണനഷ്ടം മാത്രമല്ല സംഭവിച്ചത്, മുഖമുള്പ്പെടെ ശരീരം മുഴുവന് വികൃതമാകുംവിധം പരിക്കും. ആ വഴി വന്ന ഒരു പോലീസുകാരന് ആശുപത്രിയിലെത്തിച്ചു. തുടര്ന്ന് ഒരു വര്ഷത്തോളം ചികിത്സ. അതുകഴിഞ്ഞിട്ടും വൈരൂപ്യം ബാക്കിയായി. ഒരു ജോലി നേടാനുള്ള പരിശ്രമമായിരുന്നു പിന്നീട്. പക്ഷേ വൈരൂപ്യം ഒരു തടസമായി. ഒടുവില് സര്ക്കസില് കോമാളിയായി കയറിക്കൂടി.… Read More
മലര്ക്കെ തുറന്ന വാതില്പ്പാളികള്!!
പരിചിതനായ ഒരു ധനാഡ്യന്റെ ജീവിതം ഓര്ക്കുകയാണ്. അല്പസ്വല്പം വൈദ്യചികിത്സയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. അവരുടെ ഉള്പ്രദേശത്ത് അത് വലിയൊരു അനുഗ്രഹവുമായിരുന്നു. ചികിത്സയ്ക്കായോ സമാനമായ ആവശ്യങ്ങള്ക്കായോ അനേകം സാധാരണക്കാര് അദ്ദേഹത്തിന്റെ വീട്ടിലെത്തും. പക്ഷേ പ്രതാപപൂര്ണമായ വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. താഴെയും മുകളിലുമായി നാലു പാളികളുള്ള മുന്വാതിലിന്റെ, മുകളിലെ രണ്ട് വാതില്പ്പാളികള് തുറന്ന് കാര്യങ്ങള് ചോദിച്ചറിഞ്ഞ് പ്രതിവിധി നിര്ദേശിച്ച് പറഞ്ഞുവിടും.… Read More
എനിക്കും ഈശോയ്ക്കും ഒരേ സമ്മാനം!
പഠനത്തിനായി ജര്മ്മനിയില് പോയ ഡോണല്, താമസ സൗകര്യം ലഭിക്കാന് വേണ്ടി പ്രാര്ത്ഥിക്കണം എന്ന് പറഞ്ഞ് വിളിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്ക്ക് ശേഷം ‘ബ്രദറേ, പ്രാര്ത്ഥനയ്ക്ക് നന്ദി, എനിക്ക് ഒരു സൂപ്പര് സ്ഥലം കിട്ടീട്ടോ’ എന്ന മെസ്സേജും അയച്ചു. ”ഇതൊരു നല്ല സ്ഥലമാണ്. ഇവിടെ തൊണ്ണൂറ് വയസ്സുള്ള ഒരു അപ്പൂപ്പനുണ്ട്, ഒപ്പം മകനും. മകന് വീട്ടില് ഇല്ലാത്തപ്പോള് അപ്പൂപ്പനെ… Read More
പ്രത്യാശയുടെ തീര്ത്ഥാടകര് നമ്മോട് പറയുന്നത്…
പ്രത്യാശയുടെ തീര്ത്ഥാടകര് എന്ന 2025 ജൂബിലിവര്ഷ ലോഗോയില് നാല് വര്ണങ്ങളിലുള്ള രൂപങ്ങള് ഒന്നൊന്നായി ആശ്ലേഷിച്ച് മുന്നോട്ടുപോകുന്നു. ചുവപ്പ്, ഓറഞ്ച്, പച്ച, നീല വര്ണങ്ങളിലുള്ള രൂപങ്ങളുടെ ഒന്നിച്ചുള്ള സമുദ്രയാത്ര ലോകജനതയെ ഒന്നിപ്പിക്കുന്ന ഐക്യത്തെയും സാഹോദര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. മുന്നിലായി അവരെ നയിക്കുന്ന ചുവന്ന രൂപം കുരിശിനെ ആശ്ലേഷിക്കുന്നു. മനുഷ്യനരികിലേക്ക് ചാഞ്ഞുവരുന്നതാണ് താഴെ നങ്കൂരമുറപ്പിച്ചിരിക്കുന്ന കുരിശ്. ദൈവത്തെയും കത്തോലിക്കാ ദൈവവിളിയെയും… Read More
അതിശക്തം, ഈ കുഞ്ഞുപ്രാര്ത്ഥന!
അപ്പനെന്ന സ്വാതന്ത്ര്യത്തോടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഈശോയോട് പറയുന്നതാണ് എന്റെ രീതി. 2015-ലെ ഒരു ദിവസം. ആ സമയത്ത് ഞാന് സ്കൂള് അധ്യാപികയായി സേവനം ചെയ്യുകയാണ്. ജോലിക്കുശേഷം വൈകിട്ട് പതിവുപോലെ അന്നും ചാപ്പലില് ഇരുന്ന് സ്വസ്ഥമായി ഈശോയോട് സംസാരിച്ചു. തുടര്ന്ന് മൗനമായി ദിവ്യകാരുണ്യ ഈശോയുടെ മുന്നില്ത്തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരം, ”ഞാന് നിന്നെ… Read More
ഉറങ്ങാന് സമ്മതിക്കാതിരുന്നതാര്?
ഏതാണ്ട് 30 വര്ഷങ്ങള്ക്കുമുമ്പ് ഒരു ബസ്യാത്ര. തലേന്നത്തെ ജോലികളുടെ ഭാഗമായി ഉറക്കക്ഷീണമുണ്ടായിരുന്നു. യാത്രാസമയത്ത് സാധാരണ ചൊല്ലുന്ന പ്രാര്ത്ഥനയോടൊപ്പം 91-ാം സങ്കീര്ത്തനവും ചൊല്ലി. പതുക്കെ ഉറക്കത്തിലായി. രണ്ട് മണിക്കൂര് എടുക്കുന്ന യാത്രയുടെ ഏതാണ്ട് ഒന്നര മണിക്കൂര് കഴിഞ്ഞപ്പോള് പുറകില്നിന്നൊരു സ്വരം, ”എന്താ കമ്പിയില് പിടിക്കാത്തത്? കമ്പിയില് പിടിക്ക്.” എന്റെ പേരുവിളിച്ച് ഇങ്ങനെ പറയുന്നതാര് എന്ന് തിരിഞ്ഞുനോക്കി. അറിയുന്നവര്… Read More