Shalom Times Malayalam – Page 13 – Shalom Times Shalom Times |
Welcome to Shalom Times

കിട്ടും… കൂടുതല്‍ അഭിഷേകം

ഭാഷാവരത്തില്‍ സ്തുതിക്കാന്‍ ആരംഭിച്ച ആദ്യനാളുകളില്‍ ബറാക്കാ ബറാക്കാ എന്ന വാക്കുകള്‍ ഞാന്‍ ഉപയോഗിക്കുമായിരുന്നു. അക്കാലത്ത് എനിക്ക് ഇതെന്താണെന്ന് സംശയമുണ്ടായി. ഇത് ഞാന്‍ സ്വയം രൂപപ്പെടുത്തിയതായിരിക്കുമെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്. മാത്രമല്ല, ഭാഷാവരം എന്നൊന്ന് ശരിയാണോ എന്നുപോലുമുള്ള സംശയവും എന്നെ പിടികൂടി. ഇത്കൂടിക്കൂടി വെറുതെ അര്‍ത്ഥമില്ലാത്ത കുറച്ച് വാക്കുകള്‍ വിളിച്ചു പറയലാണ് സ്തുതിപ്പും മറ്റുമെന്ന് ഞാന്‍ കരുതുവാനും പറയുവാനും… Read More

ജോലിപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം

കോവിഡ് കാലത്ത് ആദ്യത്തെ ലോക്ഡൗണ്‍ സമയത്താണ് ഉണ്ടായിരുന്ന ഒരു നല്ല ജോലി നഷ്ടപ്പെട്ടത്. വേറൊരു ജോലിക്കായുള്ള ലെറ്റര്‍ വന്നിരുന്നെങ്കിലും കോവിഡ് ലോക്ഡൗണും അതോടനുബന്ധിച്ചുള്ള സാമ്പത്തിക പ്രതിസന്ധികളുംമൂലം ലഭിച്ച ആ നല്ല ജോലിയും നഷ്ടപ്പെട്ടു. ഏറെ വേദന തോന്നി. പിന്നീട് ഒരു വര്‍ഷക്കാലത്തെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായി ഒരു നല്ല കമ്പനിയില്‍ ജോലി ലഭിച്ചു. രണ്ടു വര്‍ഷത്തേക്കുള്ള… Read More

മുങ്ങുന്ന കപ്പലിനെ ആരോ പിടിച്ചുനിര്‍ത്തിയപ്പോള്‍…

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രീഡിഗ്രിമുതല്‍ എം.എസ്‌സി വരെയുള്ള എന്റെ പഠനം മുഴുവന്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ ആയിരുന്നു. ഏഴുവര്‍ഷത്തെ പഠനം കഴിഞ്ഞപ്പോള്‍ അവിടത്തെ സുവോളജി വകുപ്പുതലവന്‍ ഡോ. കെ.റ്റി. വിജയമാധവന്‍ സാര്‍ എന്റെ റോള്‍മോഡല്‍ ആയി മാറി. സാറിനെപ്പോലെ ഭാവിയില്‍ എന്റെ പേരിന്റെ മുന്നിലും ഒരു ‘ഡോക്ടര്‍’ ചേര്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് ദേവഗിരിയുടെ പടികള്‍ ഇറങ്ങിയത്.… Read More

ഏറ്റവും മികച്ച ബാങ്ക് അക്കൗണ്ട്

”പത്ത് വര്‍ഷം മുന്‍പ് കര്‍ത്താവ് എനിക്ക് ഒരു കാഴ്ച കാണിച്ചു തന്നിരുന്നു. വഴിയരികില്‍ മനോഹരമായ ഒരു രണ്ടുനില വീട്. ആ കാഴ്ച കണ്ട് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ യേശു അത് യാഥാര്‍ത്ഥ്യമാക്കി.” പുതിയ ഭവനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ അമ്മയുടെ ഈ ഉറച്ച വിശ്വാസത്തോടെയുള്ള വാക്കുകളാണ് ഇപ്പോഴും കാതില്‍ മുഴങ്ങുന്നത്. എന്റെ പപ്പയുടെ പിതാവുള്ള കാലത്ത് വാങ്ങിയ… Read More

ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് ശക്തമായ ദൈവസാന്നിധ്യം!

വര്‍ഷത്തില്‍ ആറ് മാസം കൂടുമ്പോള്‍ ഒരു ആശുപത്രിവാസം പതിവാണ്. ആ നാളുകളിലെ ചികിത്സയുടെ ബലത്തില്‍ അടുത്ത ആറ് മാസം മുന്നോട്ടുള്ള ജീവിതം. അലോപ്പതിയും ആയുര്‍വേദവും രണ്ടും കൂടിയ ഒരു മസാല മിക്‌സ്. ഒരിക്കല്‍ അലോപ്പതി ചികിത്സ കഴിഞ്ഞു ഡിസ്ചാര്‍ജ് ആയപ്പോള്‍ ആയുര്‍വേദ ചികിത്സക്കായി ഒരു ആശുപത്രി അന്വേഷിക്കുകയായിരുന്നു. എന്റെ സ്വഭാവം വച്ച് ചാപ്പലും വിശുദ്ധ കുര്‍ബ്ബാനയും… Read More

വിജയാഹ്‌ളാദം, ‘യേശുവിന്റെ സ്വന്തം’

ലണ്ടന്‍: ഫുട്‌ബോള്‍ മത്സരത്തിന്റെ വിജയാഹ്‌ളാദത്തില്‍ താരം പറഞ്ഞു, ‘ഞാന്‍ യേശുവിന്റെ സ്വന്തം!’ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന് പിന്നിലെ ഗോള്‍ നേടിയ ലിവര്‍പൂള്‍ ഫോര്‍വേഡ് താരം ഡച്ചുകാരനായ കോഡി ഗാക്‌പോയാണ് ഇത്തരത്തില്‍ ആഹ്‌ളാദപ്രകടനം നടത്തിയത്. ഗോള്‍ നേടിയ ഉടനെ തന്റെ ലിവര്‍പൂള്‍ ജഴ്‌സി മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന വെള്ളവസ്ത്രം പ്രദര്‍ശിപ്പിച്ചു. ഐ ബിലോംഗ് റ്റു ജീസസ്-… Read More

യാത്ര വിജയമാകാന്‍

  ഏതെങ്കിലും വിദേശരാജ്യത്തേക്ക് ജോലിക്കോ പഠനകാര്യങ്ങള്‍ക്കോ ആയി നാം പോകുകയാണെന്ന് കരുതുക. നമ്മെ സ്വീകരിക്കാന്‍ വരുന്ന ആളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നാം കയ്യില്‍ വയ്ക്കുമല്ലോ. ഇനി എങ്ങാനും നമ്മുടെ കൈയില്‍നിന്ന് ആളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടുപോയെന്ന് ചിന്തിച്ചുനോക്കൂ. നമുക്കുണ്ടാകുന്ന ആകുലത, ടെന്‍ഷന്‍ എത്ര വലുതായിരിക്കും? കരഞ്ഞുപോവുകയില്ലേ? ഇഹലോകജീവിതത്തിലെ യാത്രയെ സംബന്ധിച്ച് ഇങ്ങനെയാണെങ്കില്‍ മരണാനന്തരയാത്രയിലെ കാര്യം എങ്ങനെയായിരിക്കും? ഇവിടെവച്ചുതന്നെ… Read More

ശത്രുവിന്റെ ഏറ്റവും വലിയ ബലഹീനത

ഗ്രീക്ക് പുരാണ കഥാപാത്രമായ ടാലോസ് (Talos) ഭീമന്റെ ചലിക്കുന്ന പ്രതിമയെ ആദ്യത്തെ അക(നിര്‍മിത ബുദ്ധി) റോബോട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്. ക്രീറ്റ് എന്ന ദ്വീപ് കീഴടക്കി വാഴുന്ന രാക്ഷസനായാണ് ഇതിനെ ‘ജാസനും അര്‍ഗോനൗട്‌സും’ എന്ന ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദ്വീപിലെത്തുന്ന സന്ദര്‍ശകരെ ടാലോസ് ചുറ്റിനടന്നും പതിയിരുന്നും ആക്രമിക്കും; വെള്ളത്തിലെറിഞ്ഞു കൊല്ലും. ആര്‍ക്കും ഇതിനെ തോല്‍പിക്കാനോ നശിപ്പിക്കാനോ കഴിയുന്നില്ല. എന്നാല്‍… Read More

എവിടെ തുടങ്ങണം സുവിശേഷവത്കരണം?

ഞങ്ങള്‍ മൂന്ന് പേര്‍ പഠനത്തിനുവേണ്ടി വീട് വാടകക്ക് എടുത്തത് ശോഭ എന്ന ചേച്ചിയുടെ വീടിന്റെയടുത്തായിരുന്നു. അവിടെ താമസമാക്കിയ നാള്‍മുതല്‍ ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിക്കൊണ്ടിരുന്നത് ശോഭച്ചേച്ചിയും ജന്മനാ അന്ധരായ രണ്ട് മക്കളുംമാത്രമുള്ള ഈ കുടുംബമാണ്. അവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന തകര്‍ച്ചകളെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ ഈശോയെ കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ആക്രൈസ്തവരായ… Read More

എല്ലാ സമയവും പ്രാര്‍ത്ഥിക്കാന്‍…

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും അവിടുത്തെ നമ്മുടെ സുഹൃത്താക്കുന്നതിലൂടെയും നമുക്ക് എന്ത് ലഭിക്കുന്നു എന്നതിനെക്കുറിച്ച് ബനഡിക്ട് 16-ാം പാപ്പ പറഞ്ഞതിങ്ങനെ: ”ഒരു വ്യക്തി യേശുവിനെ അറിയുന്നതിലൂടെ അവന് ജീവിതത്തെ അഭിമുഖീകരിക്കാന്‍ വേണ്ടതെല്ലാം ലഭിക്കുന്നു. ശാന്തതയും ഉള്‍വെളിച്ചവും ക്രിയാത്മകമായി ചിന്തിക്കാനുള്ള ശേഷിയും വിശാലമനസ്‌കതയും നന്മയ്ക്കും നീതിക്കും സത്യത്തിനുംവേണ്ടി വിലകൊടുക്കാനുള്ള സന്നദ്ധതയുമെല്ലാം അവന് ലഭിക്കുന്നു.” ദൈവവുമായി നിരന്തരം ബന്ധത്തിലായിരിക്കുക എന്നതാണ്… Read More