Shalom Times Malayalam – Page 14 – Shalom Times Shalom Times |
Welcome to Shalom Times

കരയിപ്പിച്ച 50 ഡോളര്‍ !

ലിന്‍ഡാ ഷൂബര്‍ട്ട് എന്ന വനിതയുടെ അനുഭവം. ഒരു ദിവസം അവര്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ, അവരുടെ സുഹൃത്തായ കരോള്‍ തൊട്ടരികില്‍ വന്നിരുന്നു. അപ്പോള്‍ ഈശോനാഥന്‍ ലിന്‍ഡയോട് ഇങ്ങനെ ചോദിച്ചു, ‘നിന്റെ ബാഗിലുള്ള 50 ഡോളര്‍ എന്റേതാണോ?’ ‘അതേ നാഥാ’ എന്നു ലിന്‍ഡ ഉത്തരം പറഞ്ഞു. ‘അത് കരോളിനു കൊടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.’ ലിന്‍ഡക്ക് മറുത്തു പറയുന്നതിനാണ് ആദ്യം തോന്നിയത്.… Read More

നിരീശ്വരവാദിയുടെ ഹൃദയം തൊട്ട വിലാസം!

എന്റെ കോളേജ് പഠനകാലം. അന്ന് ഞാന്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഒരു വിദ്യാര്‍ഥിനിയുടെ പുസ്തകം പരിശോധിക്കുന്നതിനായി വാങ്ങിവച്ചു. അവള്‍ മടങ്ങിപ്പോയതിനുശേഷം പുസ്തകം പരിശോധിക്കുന്നതിനിടെ ഒരു കോണില്‍ എഴുതിയിട്ടിരിക്കുന്ന വിലാസം എന്റെ ശ്രദ്ധയില്‍പ്പെട്ടു, ഒരു കന്യാസ്ത്രീമഠത്തിന്റെ വിലാസം. കന്യാസ്ത്രീയാകാന്‍ എന്ന് അതിനുമുകളില്‍ എഴുതിയിട്ടുമുണ്ട്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കി. കാരണം മറ്റൊന്നുമല്ല, മിടുക്കിയായ ഒരു പെണ്‍കുട്ടി… Read More

പുതുവഴി തെളിയാന്‍…

സമുദ്രമത്സ്യഗവേഷണസ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങള്‍ നീണ്ട കപ്പല്‍യാത്രയ്ക്ക് പോയ സമയം. അതിനിടയില്‍ ന്യൂനമര്‍ദത്തിലപ്പെട്ട കപ്പല്‍ മുങ്ങുമെന്ന അവസ്ഥ വരികയും പ്രാര്‍ത്ഥനയുടെ ബലത്തില്‍ രക്ഷപ്പെടുകയും ചെയ്ത സംഭവം എന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. കരയില്‍ ഒരു ജോലി വേണമെന്ന് തീവ്രമായ ആഗ്രഹം തോന്നിയത് അങ്ങനെയാണ്. തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്തായാലും കപ്പല്‍യാത്ര നിര്‍ത്തി തിരികെ പോന്നിട്ട്… Read More

എന്നും പച്ചിലകള്‍

മഞ്ഞുകാലം വരുകയാണ്. കിളികളെല്ലാം ചൂടുള്ള വായുവും ബെറിപ്പഴങ്ങളും തേടി തെക്കോട്ട് പറന്നു. എന്നാല്‍ ചിറകൊടിഞ്ഞ ഒരു കിളിക്കുമാത്രം പറന്നുപോകാന്‍ കഴിഞ്ഞില്ല. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ആ കിളി അടുത്തുള്ള മരങ്ങളെ നോക്കി. ഇനി അടുത്ത ചൂടുകാലം വരുന്നതുവരെ അല്പം ചൂട് കിട്ടണമെങ്കില്‍ ആ മരങ്ങളില്‍ പാര്‍ക്കാം. കിളി നിസഹായതയോടെ ചിന്തിച്ചു. അങ്ങനെ ആദ്യം ബിര്‍ച്ച് മരത്തെ സമീപിച്ചു.… Read More

വിവാറോയിലെ ക്രിസ്തുമസ് ട്രീ

നാലുവര്‍ഷംമുമ്പ് ക്രിസ്തുമസിന്റെ പാതിരാകുര്‍ബാനക്ക് പോയത് വിവാറോ എന്ന സ്ഥലത്താണ്. നോര്‍ത്ത് ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമം. ചെറിയൊരു പള്ളി. കൂടിപ്പോയാല്‍ അറുപതിനടുത്ത് ആളുകള്‍ക്ക് നില്‍ക്കാന്‍ മാത്രം പറ്റുന്ന അത്ര ചെറിയ ഇടം. പള്ളിയിലേക്ക് കയറി. വലതുവശത്തായി ഒരു ക്രിസ്തുമസ് ട്രീ. ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ കെട്ടിവച്ചുണ്ടാക്കിയ ഒരു സംഭവം. ‘ഇതെന്തോന്ന് ട്രീ’ എന്നാണ് ആദ്യം മനസിലേക്ക് വന്നത്. അടുത്തേക്ക്… Read More

ദൈവത്തിനുമാത്രമേ സാധിക്കുമായിരുന്നുള്ളൂ…

എന്റെ മകളുടെ അനുഭവം പങ്കിടാനാണ് ഇത് കുറിക്കുന്നത്. അവള്‍ 2009 ല്‍ ബി.എസ്‌സി. നഴ്‌സിങ്ങ് പാസായശേഷം രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തനപരിചയം നേടി. അതിനിടെ ഐഇഎല്‍റ്റിഎസ് നല്ല സ്‌കോറോടെ പാസായി. ഓസ്‌ട്രേലിയയില്‍ ജോലിക്ക് പോകാന്‍ ഒരു ഏജന്‍സിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ സമയത്തായിരുന്നു വിവാഹം. ഇംഗ്ലണ്ടില്‍ ജോലിയുള്ള യുവാവായിരുന്നു വരന്‍. മകളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനായിരുന്നു അവന്‍ ചിന്തിച്ചത്.… Read More

ആശംസ നേര്‍ന്നപ്പോള്‍ ഈശോ സംസാരിച്ചു…

2024-ലെ തിരുഹൃദയതിരുനാള്‍ ജൂണ്‍ ഏഴാം തീയതിയായിരുന്നു. രാവിലെ ഉണര്‍ന്ന് ഈശോയുടെ തിരുഹൃദയത്തിന് ആശംസകള്‍ നേര്‍ന്നപ്പോള്‍ കിട്ടിയ ഒരു പ്രചോദനം ഇപ്രകാരമാണ് -നാളെമുതല്‍ രാവിലെ രണ്ടുമണിക്കുശേഷം എപ്പോള്‍ കണ്ണു തുറക്കുന്നുവോ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് തയാറായി ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കുക. ഈ പ്രചോദനത്തെ അടുത്ത ദിവസം മുതല്‍ ഞാന്‍ അനുസരിച്ചുതുടങ്ങി. സമൂഹമൊരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു സമ്പൂര്‍ണ്ണ… Read More

ആ രാത്രി ഉണ്ണീശോയോട് പറഞ്ഞത്…

എന്റെ വിവാഹം നടന്നത് 2013 മെയ് 25-നാണ്. വിവാഹശേഷം ആരോഗ്യവും ബുദ്ധിയും ദൈവഭയവും വിശുദ്ധിയുമുള്ള ഒരു കുഞ്ഞിനായി ഭാര്യയും ഞാനും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഭാര്യ ഗര്‍ഭം ധരിച്ചു. എങ്കിലും ഗര്‍ഭപാത്രത്തില്‍ രണ്ടുമാസത്തെ ആയുസ് മാത്രമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. അത് ഞങ്ങളെ ഏറെ ദുഃഖിപ്പിച്ചു. സാവധാനമാണ് ഞങ്ങള്‍ തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.… Read More

നിക്കോളാസും ജീസസ് ഇഫക്ടും

അമേരിക്കയില്‍നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ ഇറ്റലിയില്‍ എത്തിയതായിരുന്നു ആ നാലംഗകുടുംബം. രണ്ടുമക്കളില്‍ ഒന്നാമത്തെ കുട്ടിയാണ് പന്ത്രണ്ട് വയസുള്ള നിക്കോളാസ്. താഴെയുള്ളത് എട്ടുവയസുള്ള ഒരു അനിയത്തിയും. അധികം തിരക്കില്ലാത്ത ഒരു റോഡിലൂടെയായിരുന്നു അവരുടെ യാത്ര. പെട്ടെന്ന് തീവ്രവാദികളുടെ ആക്രമണമുണ്ടായി. നിക്കോളാസിന് വെടിയേറ്റു. ആകെ തളര്‍ന്നുപോയ മാതാപിതാക്കളോട് അവന് മസ്തിഷ്‌കമരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ദൈവിക പ്രചോദനത്താല്‍ ശക്തരായിത്തീര്‍ന്ന… Read More

ആ സൗഖ്യരഹസ്യം കണ്ടെത്തിയപ്പോള്‍…

ശാലോം ടൈംസ് മാസികയുടെ 200 കോപ്പി വിതരണം ചെയ്യാമെന്ന് നേര്‍ന്ന് പ്രാര്‍ഥിച്ചപ്പോള്‍ സൗഖ്യം ലഭിച്ചതിനെക്കുറിച്ച് ഞാന്‍ വായിച്ചു. അതെഴുതിയ സഹോദരിയുടെ കൊച്ചുമകന് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന അസുഖം അത്ഭുതകരമായി സൗഖ്യപ്പെട്ടു എന്നായിരുന്നു 2025 ഏപ്രില്‍ ലക്കത്തില്‍ നല്കിയിരുന്ന സാക്ഷ്യം. ആയിടക്കാണ് എന്റെ ഏഴ് സഹോദരങ്ങളില്‍ ഏറ്റവും ഇളയ സഹോദരന് ബ്ലഡ് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത്. അദ്ദേഹത്തിന്… Read More