Shalom Times Malayalam – Page 15 – Shalom Times Shalom Times |
Welcome to Shalom Times

കല്യാണവിരുന്നും കുരിശിന്റെ ശക്തിയും

ഇരുപതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു യഥാര്‍ത്ഥസംഭവമാണിത്. സ്വകാര്യമേഖലയില്‍ ഉദ്യോഗസ്ഥരായിരുന്ന രണ്ട് യുവസുഹൃത്തുക്കള്‍ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു. അങ്ങനെ വിശ്വാസതീക്ഷ്ണതയില്‍ മുന്നോട്ടുപോകാന്‍ തുടങ്ങി. ആയിടെയാണ് ജോലിസ്ഥലത്തിനടുത്തുള്ള മറ്റൊരു സുഹൃത്ത് അവരെ തന്റെ വിവാഹത്തിന് ക്ഷണിച്ചത്. നാട്ടിലെ സമ്പന്നമായ ഒരു പ്രമുഖകുടുംബത്തിലെ അംഗമായിരുന്നു വരന്‍. ഏറെപ്പേര്‍ ആ കല്യാണത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ സമ്പന്നകുടുംബാംഗങ്ങള്‍ ദരിദ്രരോട് കാണിച്ച അവഗണനയില്‍… Read More

ലോകം മുഴുവന്‍ സഞ്ചരിച്ചിട്ട്…

ഭൂമിയുടെ സൗന്ദര്യത്തോട് ചോദിക്കുക, കടലിന്റെ സൗന്ദര്യത്തോട് ചോദിക്കുക, സ്വയം വികസിച്ച് പ്രസരിക്കുന്ന വായുവിന്റെ സുഗന്ധത്തോട് ചോദിക്കുക, ആകാശത്തിന്റെ സൗന്ദര്യത്തോട് ചോദിക്കുക. ഇവയെല്ലാം ഉത്തരം നല്കും. അവയുടെ സൗന്ദര്യം അവയുടെ പ്രഖ്യാപനമാണ്. മാറ്റത്തിന് വിധേയമായ ഈ സുന്ദരവസ്തുക്കളെ സൃഷ്ടിച്ചത് മാറ്റമില്ലാത്ത സുന്ദരനല്ലാതെ മറ്റാര്? വിശുദ്ധ അഗസ്റ്റിന്‍

പ്രാര്‍ത്ഥന പരിശീലിക്കാന്‍ എളുപ്പമാര്‍ഗം

വാചികപ്രാര്‍ത്ഥന പരിശീലിക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗമാണ് ഭക്തിനിര്‍ഭരമായ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത്. സുകൃതജപങ്ങള്‍ എന്നറിയപ്പെടുന്ന ഈ കൊച്ചുപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിന് പ്രത്യേക സമയമോ സ്ഥലമോ ആവശ്യമില്ല. എല്ലാ സമയത്തും എല്ലായിടത്തും ജോലിസമയത്തും ഭക്ഷണസമയത്തും വിനോദവേളയിലും ഭവനത്തിലും ഭവനത്തില്‍നിന്ന് അകലെയായിരിക്കുമ്പോഴും അവ ജപിക്കാം. അവ ആഗ്രഹങ്ങളുടെ, ദൈവതിരുമനസിനോടുള്ള അനുരൂപപ്പെടലിന്റെ, സ്‌നേഹത്തിന്റെ, സമര്‍പ്പണത്തിന്റെ അല്ലെങ്കില്‍ ആത്മപരിത്യാഗത്തിന്റെ പ്രകരണങ്ങളുടെ രൂപത്തിലായിരിക്കാം. അപേക്ഷയുടെ,… Read More

തടവറയിലും വിശുദ്ധി വിടരും

ആര്‍ച്ച്ബിഷപ്പായിരിക്കേ നീണ്ട പതിമൂന്ന് വര്‍ഷം ജയിലില്‍ കിടന്നശേഷം മോചനം നേടിയ വ്യക്തിയാണ് പ്രശസ്തധ്യാനഗുരുവായിരുന്ന കര്‍ദിനാള്‍ വാന്‍ ത്വാന്‍. പതിമൂന്നില്‍ ഒമ്പത് വര്‍ഷം ഏകാന്തതടവാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. പക്ഷേ ആ അവസ്ഥയിലും അദ്ദേഹം തന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ ഒരു വഴി കണ്ടെത്തി. തടവില്‍ കഴിയുന്നവരെല്ലാം ഭാവിയില്‍ സ്വതന്ത്രരാകുമെന്ന പ്രത്യാശയില്‍ അതിലേക്ക് നോക്കിയാണ് ജീവിക്കുന്നത്. ജയിലിലെ ക്ലേശങ്ങള്‍ അതിജീവിക്കാന്‍… Read More

പുതിയ പെന്തക്കുസ്ത

ദൈവകാരുണ്യത്തിന്റെയും കൃപയുടേതുമായ പുതിയ പെന്തക്കുസ്തയുടെ സമയത്ത് ജനങ്ങള്‍ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും ആനയിക്കപ്പെടും. പരിശുദ്ധാത്മാവിന്റെ ശക്തമായ ചൊരിയപ്പെടല്‍ അപ്പോള്‍ ഉണ്ടാകും. സകലരും സഭയിലേക്ക് തിരിച്ചുവരും. സഭ നവീകൃതവും മഹത്വമേറിയതും ആയിത്തീരും. ഒരു പുതിയ പെന്തക്കുസ്താ-ദ്വിതീയ പെന്തക്കുസ്ത അങ്ങനെ ഭൂമിയില്‍ സംഭവിക്കും. ഈ ആശ്ചര്യകരമായ അനുഭവത്തെക്കുറിച്ച് പരിശുദ്ധ അമ്മ ഫാ. സ്റ്റെഫാനോ ഗോബിവഴി 1995 ജൂണ്‍ നാലിന് ഇങ്ങനെ… Read More

സൗഖ്യം, വേര്‍പാടിന്റെ വേദനയില്‍നിന്ന്…

ബാംഗ്ലൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഞാന്‍ ഒന്നാം വര്‍ഷ ദൈവശാസ്ത്ര പഠനം നടത്തിയിരുന്ന നാളുകള്‍. 1990 ജൂണ്‍ 15-നാണ് അവിടെ എത്തിയത്. ഒരു മാസത്തോളം കഴിഞ്ഞ് ജൂലൈ 25 ആയപ്പോള്‍ സെമിനാരിയിലേക്ക് ഒരു ടെലഗ്രാം വന്നു. എന്റെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചുവെന്നായിരുന്നു ടെലഗ്രാം സന്ദേശം. ഞാന്‍ നാട്ടില്‍ വന്ന് പിതാവിന്റെ മൃതസംസ്‌കാരശുശ്രൂഷയില്‍ സംബന്ധിച്ച് മൂന്ന്… Read More

സുവിശേഷം വിതയ്ക്കുന്ന സ്‌കൂളുകള്‍

സിയറാ ലിയോണ്‍: ക്രെസ്തവമിഷനറിമാര്‍ നടത്തിയ സ്‌കൂളുകള്‍ വിദ്യാഭ്യാസം നല്കുന്നതോടൊപ്പം ക്രൈസ്തവവിശ്വാസത്തിനും ക്രൈസ്തവമൂല്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നതിലും വിജയിച്ചതോടെ അനേകം കുട്ടികള്‍ പ്രായത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹിച്ചതായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സിയറാ ലിയോണിലെ ബിഷപ് നതാലെ പഗനെല്ലിയുടെ വെളിപ്പെടുത്തല്‍. രാജ്യത്തിന്റെ വടക്കുഭാഗത്ത് സ്‌കൂളുകള്‍ ഇല്ലെന്ന് കണ്ട സാവേരിയന്‍ മിഷനറിമാര്‍ അവിടെ പ്രൈമറി സ്‌കൂളുകള്‍ ആരംഭിച്ചു.… Read More

മൈഗ്രെയ്‌നും ‘ഹാപ്പി ബര്‍ത്ത്‌ഡേ’യും

നഴ്‌സിംഗ് പഠനത്തിന്റെ രണ്ടാം വര്‍ഷം. അതികഠിനമായ തലവേദനയാല്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയ നാളുകള്‍. എല്ലാ ദിവസവും വൈകിട്ട് കോളേജ് കഴിഞ്ഞു മുറിയില്‍ എത്തുന്നത് ചെറിയ തലവേദനയുടെ ആരംഭത്തോടെ ആണ്. തുടര്‍ന്ന് വേദനയുടെ കാഠിന്യം കൂടാന്‍ തുടങ്ങും. മുറിയില്‍ പ്രകാശം ഉണ്ടാകാതിരിക്കാന്‍ ജനലുകള്‍പോലും തുണി കൊണ്ടു മറയ്ക്കുകയാണ് ചെയ്തിരുന്നത്. ശബ്ദം ഉണ്ടാകാതിരിക്കാന്‍ വാതിലുകളും ജനലുകളും അടയ്ക്കും. ഒരു… Read More

മാന്ത്രികനെ വിറപ്പിച്ച മാലാഖ

ദൈവഭക്തനായ ഗവര്‍ണറുടെ മകനായിരുന്നെങ്കിലും ആ യുവാവ് തിന്മയ്ക്ക് അടിമയായിരുന്നു. മാതാപിതാക്കള്‍ അവന് വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം നല്കി. ക്രിസ്തുവിശ്വാസത്തില്‍ അടിയുറച്ച അവരുടെ പ്രാര്‍ത്ഥനയും അപേക്ഷകളും വകവയ്ക്കാതെ അവന്‍ മന്ത്രവാദത്തിനും പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നാലെ പോയി. ഏഴു വര്‍ഷത്തോളം പിശാചിന്റെ കീഴില്‍ പഠിച്ചു. തന്റെ ആത്മാവിനെ പിശാചിന് അടിയറവയ്ക്കണമെന്നും സ്വന്തം രക്തംകൊണ്ട് ഒപ്പിട്ട്, ജീവിതംമുഴുവന്‍ സാത്താന് തീറെഴുതികൊടുക്കണമെന്നും… Read More

ജപമാലയും അമ്മയുടെ പുഞ്ചിരിയും

എന്റെ മകന്‍ യൂഹാനോന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുമായിരുന്നു. പല ഡോക്ടര്‍മാരെയും മാറിമാറി കണ്ടു. അവരെല്ലാം മൈഗ്രയ്ന്‍ ആണെന്ന് പറഞ്ഞ് മരുന്നുകള്‍ നല്‍കും. താത്കാലികമായി ആശ്വാസം ലഭിക്കും. ആദ്യമൊക്കെ മാസത്തില്‍ ഒരു തവണ വന്നിരുന്ന തലവേദന മാസത്തില്‍ രണ്ടായി. പിന്നീട് ആഴ്ചതോറും രണ്ടുദിവസം കൂടുമ്പോഴും വരാന്‍ തുടങ്ങി. തലവേദന വരുമ്പോള്‍ പ്രകാശം അടിക്കുവാനോ… Read More