ക്ലീനിങ് ദിവസം ഉണ്ടായ ഒരു സംഭവമാണ് ഇക്കാര്യത്തില് എന്റെ കണ്ണുതുറപ്പിച്ചത്. സാധനങ്ങള് എല്ലാം പുറത്തേക്ക് എടുത്ത് വീടിന്റെ അകം വൃത്തിയാക്കാനുണ്ട്. കൂടാതെ പുറത്ത് മരപ്പണി കഴിഞ്ഞതിന്റെ പൊടിയും മറ്റും അടിച്ചുവാരി കളയാനുമുണ്ട്. രാവിലെ പ്രാര്ത്ഥനകള്ക്ക് ശേഷം ക്ലീനിങ് ആരംഭിക്കാന് പോവുകയായി. ആദ്യം ഏത് ചെയ്യണം? ഉടനെ മുമ്പത്തെ ദിവസം ഞങ്ങളുടെ ഗുരു അച്ചനില് നിന്നും കേട്ട… Read More
Category Archives: Shalom Times Malayalam
പെട്രോളും പ്രവാസിയും മാതാവും
രാത്രി പതിനൊന്നുമണിയോടടുത്ത സമയത്തെ ആ ബൈക്കുയാത്ര അത്ര സുഖകരമായിരുന്നില്ല. ദീര്ഘദൂരം ബസില് യാത്ര ചെയ്ത് വന്നിട്ടാണ് അടുത്തുള്ള ടൗണില് വച്ചിരുന്ന ബൈക്ക് എടുത്ത് വീട്ടിലേക്ക് പോവുന്നത്. പെട്രോള് അടിക്കണമെന്ന് കരുതിയെങ്കിലും, ടൗണിലെ പെട്രോള് പമ്പ് അടച്ചുകഴിഞ്ഞിരുന്നു. പിറ്റേന്ന് പുലര്ച്ചെ ഒരു യാത്രയുണ്ട്. അതിനാല് എങ്ങനെയെങ്കിലും വേഗം വീട്ടിലെത്തിയേ പറ്റൂ. ക്ലേശങ്ങള്ക്ക് ആക്കം കൂട്ടാന് മഴയും പെയ്യാന്… Read More
മക്കള് ദൈവത്തിനും മനുഷ്യര്ക്കും പ്രിയപ്പെട്ടവരാകാന്
മക്കള് ദൈവത്തിന്റെ സ്വന്തമാണ്. അവരെ ദൈവത്തോടു ചേര്ത്തുപിടിച്ചു വളര്ത്താന് ദൈവം നിയോഗിച്ച കാര്യസ്ഥന്മാര് മാത്രമാണ് മാതാപിതാക്കള്. ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില് മക്കളെ ക്രിസ്തുവിന്റേതാക്കി വളര്ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള് ആദ്യം ദൈവത്തോട് ചേര്ന്നുജീവിക്കണം. ദൈവത്തോട് കൂടുതല് അടുക്കുന്തോറും നമ്മുടെ കാഴ്ചപ്പാടുകളും മുന്ഗണനകളും മാറും. ദൈവം തന്ന അഞ്ച് കുട്ടികളെയും ഒരേ സമയം… Read More
നോഹയുടെ പെട്ടകമേ…
ജലപ്രളയത്തിന്റെ കാലത്ത് ദുഷ്ടമൃഗങ്ങള്ക്കുള്പ്പെടെ നോഹയുടെ പെട്ടകത്തില് അഭയം നല്കി. അതുവഴി അവ നാശത്തില്നിന്ന് രക്ഷപ്പെട്ടു. വിശുദ്ധ ജര്ത്രൂദിന് ഒരിക്കല് ലഭിച്ച ദര്ശനം ഇതിന് സമാനമായിരുന്നു. പരിശുദ്ധ മറിയത്തിന്റെ വിരിച്ചുപിടിച്ച മേലങ്കിക്കുകീഴെ അനേകം വന്യമൃഗങ്ങള്- സിംഹങ്ങള്, കരടികള്, പുലികള് തുടങ്ങിയവ സ്വയം അഭയം തേടിയിരിക്കുന്നതായി വിശുദ്ധ കണ്ടു. മറിയം അവയെ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല, കരുണയോടെ അവയെ സ്വീകരിക്കുകയും ലാളിക്കുകയും… Read More
പ്രലോഭകന്റെ മുന്നില് പതറാതെ!
യേശുക്രിസ്തു തന്റെ പരസ്യജീവിതം തുടങ്ങുന്നതിനുമുമ്പ് കടന്നുപോയ മൂന്നു പ്രലോഭനങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയാം. മരുഭൂമിയിലെ പരീക്ഷ എന്ന പേരില് അവ സുവിശേഷങ്ങളില് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മൂന്നു പരീക്ഷകളെയും യേശു അതിജീവിച്ചശേഷം ”പിശാച് പ്രലോഭനങ്ങള് എല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി” (ലൂക്കാ 4/13) എന്നും എഴുതപ്പെട്ടിരിക്കുന്നു. മുന്പറഞ്ഞ വചനത്തില്നിന്നും ഒരു കാര്യം നമുക്ക് വ്യക്തമാണ്. പിശാച് നിശ്ചിത… Read More
ഏഴാം ക്ലാസുകാരന് കുട്ടികപ്യാര്
എന്നും രാവിലെ ആറരയ്ക്കുമുമ്പ് ദൈവാലയത്തിലെത്തുക, വിശുദ്ധബലിക്കായി അള്ത്താര ഒരുക്കുക, വിശുദ്ധബലിയില് ശുശ്രൂഷിയാകുക, വേണമെങ്കില് ഗായകനുമാകുക- ഇതെല്ലാം ചെയ്യുന്നത് ദൈവാലയത്തിലെ കപ്യാര് ആണെന്ന് കരുതാന് സാധ്യതയുണ്ട് പക്ഷേ, അല്ല. ഇരിട്ടി എം.സി.ബി.എസ് ആശ്രമദൈവാലയത്തില് അനുദിനബലിക്കെത്തുന്ന ലിയോ എന്ന ബാലന്റെ പ്രഭാതങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഏഴാം ക്ലാസുകാരനാണ് ലിയോ. ലിയോയുടെ വീടിനടുത്തുള്ള ആശ്രമദൈവാലയത്തിലാണ് ലിയോയുടെ ഈ ശുശ്രൂഷ. ലിയോയെ ഈ… Read More
വധശിക്ഷയ്ക്കു മുമ്പെഴുതിയ കത്ത്
കത്തോലിക്കാ വിശ്വാസത്തെ ആഴത്തില് പുല്കിയതിനാല് ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന് രാജാവിനാല് വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ഇംഗ്ലണ്ടിന്റെ ലോര്ഡ് ചാന്സലറായിരുന്ന സര് തോമസ് മൂര്. ഹെന്റി എട്ടാമന് അദ്ദേഹത്തെ തടവിലിട്ട ലണ്ടന് ടവറിലെ സെല്ലില് നിന്ന്, വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് അദേഹം തന്റെ പുത്രി മാര്ഗരറ്റിന് എഴുതി: ‘മാര്ഗരറ്റ്, നല്ല വിശ്വാസത്തോടെ, ഉത്തമമായ പ്രതീക്ഷയോടെ ഞാന്… Read More
ട്രംപിന്റെ വിജയവും IT ഡവലപ്പറിന്റെ മാനസാന്തരവും
2016-ലെ യു.എസ് ഇലക്ഷന് നടക്കുമ്പോള് ഞാന് സാന് ഫ്രാന്സിസ്കോയിലാണ് താമസിച്ചിരുന്നത്. അന്ന്, ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആസ്വദിക്കാന് കൊതിക്കുന്ന നിരീശ്വരവാദിയായിരുന്നു. പക്ഷേ ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി എന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന ചിലത് സംഭവിച്ചു. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി ഫ്ളോറിഡായില് ടാംപാ ബേ പ്രദേശത്തിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് എന്റെ ജനനം. ക്രൈസ്തവികതയുമായി… Read More
ദിവ്യകാരുണ്യം ഒളിപ്പിച്ച മിടുക്കന്
പൊതുസ്ഥലത്ത് ആവേശത്തോടെ കളിയില് മുഴുകിയിരിക്കുകയായിരുന്നു ആ യുവാക്കള്. അപ്പോഴാണ് ഒരു ബാലന് അതിലേ പോകുന്നത് കണ്ടത്. അവര് അവനെ ക്ഷണിച്ചു, ”കളിക്കാന് വരുന്നോ?” ”ഇല്ല!” അതിവേഗമായിരുന്നു ബാലന്റെ മറുപടി. ആ യുവാക്കള്ക്ക് ആശ്ചര്യമായി. ഈ പ്രായത്തിലുള്ള ഒരു ബാലന് കളിക്കാനുള്ള ക്ഷണം വേണ്ടെന്നുവയ്ക്കുമോ? ”അതെന്താണ് നീ കളിക്കാന് വരാത്തത്?” അവര് അന്വേഷിച്ചു. ”ഞാന് ഒരു പ്രധാനപ്പെട്ട… Read More
ഫോര്ഡ് വെളിപ്പെടുത്തിയ രഹസ്യം
”ഫോര്ഡ് കമ്പനി സ്ഥാപകനായ ഹെന്റി ഫോര്ഡ് 78-ാം വയസിലും ശാന്തനും സമാധാനപൂര്ണനുമായി കാണപ്പെട്ടു. അഭിമുഖത്തില് തന്റെ ശാന്തതയുടെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: ”ദൈവമാണ് കാര്യങ്ങള് നിയന്ത്രിക്കുന്നതെന്ന് ഞാന് വിശ്വസിക്കുന്നു. അവിടുത്തേക്ക് നമ്മുടെ ഉപദേശമൊന്നും ആവശ്യമില്ലല്ലോ. ദൈവം ചുമതലയേറ്റിരിക്കേ എല്ലാം ഉത്തമമായ രീതിയില്ത്തന്നെ പര്യവസാനിച്ചുകൊള്ളുമെന്നാണ് ഞാന് വിശ്വസിക്കുന്നത്. പിന്നെ ഉത്കണ്ഠപ്പെടാന് എന്തിരിക്കുന്നു?” ”ഞാന് ശാന്തമായി കിടന്നുറങ്ങുന്നു,… Read More