എന്റെ മകള്‍ മൂന്നാം ക്ലാസിലെത്തിയിട്ടും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുന്ന ശീലം മാറിയിരുന്നില്ല. അവള്‍ക്കും അത് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ആ പ്രശ്‌നം മാറാതെ തുടര്‍ന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ശാലോമില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കാനായി ഞങ്ങള്‍ പോയി. അന്ന് അവിടെവച്ച് ആരും പറയാതെതന്നെ മകള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന ശീലം മാറ്റിത്തരണമേ എന്ന്… Read More
Category Archives: Shalom Times Malayalam
സജ്ജീക്യതരായ അപ്പസ്‌തോലരാകുക!
ഞാന്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന സമയം. ജോലി കഴിഞ്ഞ് രാത്രി ഹോസ്റ്റല്‍ റൂമില്‍ എത്തിയാല്‍ അല്‍പ്പസമയം ബൈബിള്‍ വായിക്കും. കുറച്ചുകൂടി സമയമുണ്ടെങ്കില്‍ യൂട്യൂബില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വചനപ്രഘോഷണം കേള്‍ക്കുകയും ചെയ്യും. ഒരു ദിവസം അങ്ങനെ വചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കും ഇതുപോലെ വചനം പ്രസംഗിക്കണമെന്ന അതിയായ ആഗ്രഹം തോന്നി. വചനം പ്രസംഗിക്കാന്‍ എന്തെന്നില്ലാത്ത താത്പര്യം. പക്ഷേ എന്ത് ചെയ്യും?… Read More
ഇങ്ങനെ ഒരു ഹോം ടൂര്‍ നടത്തിനോക്കൂ…
രാവിലെ ജോലിക്കു പോകാന്‍ തിരക്കിട്ട് ഇറങ്ങുകയാണ്. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സംസാരിച്ചു സമയം പോകും. ആരാണെന്നു നോക്കാം എന്ന് കരുതി ഫോണ്‍ കയ്യിലെടുത്തു. ഒരു വൈദികനാണ്. എന്തായാലും കോള്‍ അറ്റന്‍ഡ് ചെയ്തു. ”ചേച്ചി ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലായിരിക്കും അല്ലേ, ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് വിളിച്ചത്.” രണ്ടു മിനിറ്റില്‍… Read More
ഹന്നായുടെ സൗന്ദര്യറാണിപട്ടം; കാരണമായത് മക്കള്‍
യു.എസ്: മക്കളുടെ ജനനം തന്നെ ശക്തയാക്കുന്ന അനുഭവമാണ് സമ്മാനിച്ചത് എന്നുപറഞ്ഞാണ് ഹന്നാ നീല്‍മാന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. മിസിസ് അമേരിക്കന്‍ 2023 ആയി തിരഞ്ഞെടുക്കപ്പെട്ട ഹന്നാ നീല്‍മാന് ഏഴ് മക്കളുണ്ടായിരുന്നു ആ സമയത്ത്. ഇപ്പോള്‍ അവര്‍ എട്ടാമത്തെ കുഞ്ഞിനും ജന്മം നല്കിയതായാണ് റിപ്പോര്‍ട്ട്. സൗന്ദര്യമത്സരവേദിയില്‍വച്ച്, ‘ഏറ്റവുമധികം ശക്തയായി തോന്നിയതെപ്പോഴാണെ’ന്ന ചോദ്യത്തിന് ഹന്നാ ഇങ്ങനെ ഉത്തരം നല്കി:… Read More
സൗഖ്യവും വിവാഹവും: മാസികയിലൂടെ അനുഗ്രഹങ്ങള്‍
”നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.” വര്‍ഷങ്ങളായുള്ള അലര്‍ജിരോഗത്താല്‍ (തുമ്മല്‍, മൂക്കൊലിപ്പ്) അമ്മ ഷെര്‍ളിയും ഞാനും വളരെയധികം പ്രയാസപ്പെട്ടിരുന്നു. അധികമാകുമ്പോള്‍ മരുന്നിലൂടെ ആശ്വാസം ലഭിച്ചിരുന്നെങ്കിലും പൂര്‍ണമായ വിടുതല്‍ ലഭിച്ചിരുന്നില്ല. പ്രാര്‍ത്ഥനകളിലൂടെ മാത്രമാണ് ഇതിനെ തരണം ചെയ്തിരുന്നത്. അപ്പോഴാണ് ശാലോം മാസിക വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി പൂര്‍ണ സൗഖ്യം ലഭിച്ച… Read More
തയ്യല്‍ജോലികളും ഭിന്നശേഷിയും ദൈവം കൈയിലെടുത്തപ്പോള്‍…
സ്വന്തമായി ഒരു തൊഴില്‍ ചെയ്ത് ആരുടെയും മുമ്പില്‍ കൈകള്‍ നീട്ടാതെ ജീവിക്കണം. അതായിരുന്നു എന്റെ സ്വപ്നം. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് അത് അത്ര വിഷമകരമല്ല, എന്നാല്‍ ഭിന്നശേഷിയുള്ള എന്നെ സംബന്ധിച്ച് ആ സ്വപ്നം ക്ലേശകരമായിരുന്നു. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നുകൂടി ഓര്‍ക്കണം. ഭിന്നശേഷിയുള്ള ഒരു വ്യക്തി കുടുംബത്തില്‍ ഉണ്ടെങ്കില്‍ അത് കുടുംബത്തിനും ദേശത്തിനും ഒക്കെ… Read More
പാസ്സിയിലെ വിശുദ്ധ മേരി മഗ്ദലേനയോട് ദൈവപിതാവ് പറഞ്ഞത്…
”എന്റെ പുത്രന്റെ ശരീരത്തില്‍ ചെയ്യപ്പെട്ടതിലൂടെ എന്റെ നീതി കാരുണ്യമായി മാറി. ആബേലിന്റെ രക്തംപോലെ ക്രിസ്തുവിന്റെ രക്തം പ്രതികാരത്തിനുവേണ്ടി നിലവിളിക്കുന്നില്ല. മറിച്ച് അത് കരുണയാണ് ചോദിക്കുന്നത്. എന്റെ നീതിക്ക് ആ രക്തത്തിന്റെ അപേക്ഷ നിരസിക്കാനാവില്ല. ഒരിക്കല്‍ ശിക്ഷിക്കാനായി ഉയര്‍ത്തപ്പെട്ട നീതിയുടെ കരങ്ങളെ അവ ഇനി ഉയര്‍ത്തപ്പെടാതിരിക്കാന്‍വേണ്ടി യേശുവിന്റെ രക്തം ബന്ധിക്കുന്നു.”
കുമ്പസാരിച്ച ഭര്‍ത്താവിന് ഭാര്യയുടെ പാപക്ഷമ വേണോ?
ഒരു ദിവസം രാവിലെ ഞങ്ങളുടെ ആന്റിയുടെ ഫോണ്‍കോള്‍. ആന്റിയുടെ ഒരു ബന്ധുവും ഭാര്യയും ഞങ്ങളുടെ പ്രദേശത്തിന് സമീപത്തുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് പോയി. അവിടെ വച്ച് ആ ചേട്ടന് രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘അവരെ നിങ്ങള്‍ ഒന്ന് സഹായിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ അവരുടെ ഫോണ്‍ നമ്പര്‍ തന്നു. ആ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍… Read More
യേശുവിന് പ്രിയങ്കരമായ ഒരു പ്രാര്‍ത്ഥന
”പിതാവായ ദൈവമേ, അങ്ങിത് കനിഞ്ഞരുള ണമേ. എന്റെയും ഈശോയുടെയും പാദങ്ങള്‍ ഒന്നിച്ച് നടത്തണമേ. ഞങ്ങളുടെ കരങ്ങള്‍ ഒന്നുചേര്‍ന്നിരിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിച്ച് മിടിക്കണമേ, ഞങ്ങളുടെ സത്തകള്‍ ഒന്നായിരിക്കട്ടെ. ഞങ്ങളുടെ ചിന്തകളും മനസും ഒന്നായിരിക്കണമേ; ഞങ്ങളുടെ കാതുകള്‍ ഒന്നുചേര്‍ന്ന് നിശബ്ദതയില്‍ ശ്രവിക്കട്ടെ. പരസ്പരം ഞങ്ങള്‍ മിഴികളില്‍ ഐക്യത്തോടെ നോക്കിയിരിക്കട്ടെ; ഞങ്ങളുടെ അധരങ്ങള്‍ ഒരുമിച്ച് നിത്യപിതാവിനോട് കരുണയ്ക്കായി പ്രാര്‍ത്ഥിക്കട്ടെ”… Read More
കറുത്തവരെ സ്‌നേഹിച്ച് വിശുദ്ധപദവിയിലേക്ക്…
ഒന്നാം വത്തിക്കാന്‍ സുനഹദോസ് നടന്നുകൊണ്ടിരുന്ന 1870 കാലം. പുരോഹിതനായ ഡാനിയല്‍ കൊമ്പോണി, വെറോണയിലെ മെത്രാന്റെ കൂടെ ഒന്നാം വത്തിക്കാന്‍ സൂനഹദോസിനെത്തിയിരുന്നു. കത്തോലിക്കാ വിശ്വാസത്തെ സംബന്ധിച്ച പ്രമാണരേഖക്കായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കവേയാണ് സാവന്നയുടെ മെത്രാന്‍, അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് വന്ന പിതാവ്, ഈ വരി കൂട്ടിച്ചേര്‍ക്കാന്‍ പറയുന്നത്: ”നീഗ്രോകള്‍ മനുഷ്യകുടുംബത്തിന്റെ ഭാഗമാകേണ്ടവര്‍ അല്ലെന്നും മനുഷ്യര്‍ക്കുള്ളതുപോലുള്ള ആത്മാവ് അവര്‍ക്ക്… Read More