Shalom Times Malayalam – Page 12 – Shalom Times Shalom Times |
Welcome to Shalom Times

കുമ്പസാരം ഇത്ര സുഖമോ

നഷ്ടപ്പെട്ടുപോയതിനെ കണ്ടെണ്ടത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്. ലൂക്കാ 19/10 പാപമെന്ന യാഥാര്‍ത്ഥ്യം മിക്കപ്പോഴും അടിച്ചമര്‍ത്തപ്പെടുകയാണ്. കുറ്റബോധം കേവലം മനഃശാസ്ത്രപരമായി കൈകാര്യം ചെയ്യണമെന്നുപോലും ചിലര്‍ കരുതുന്നു. പക്ഷേ യഥാര്‍ത്ഥമായ പാപബോധം സുപ്രധാനമാണ്…. സമ്പൂര്‍ണപ്രകാശമായ ദൈവത്തിലേക്ക് നാം അടുക്കുമ്പോള്‍ നമ്മുടെ ഇരുണ്ട വശങ്ങള്‍ കൂടുതല്‍ വ്യക്തമാകും. എന്നാല്‍ ദഹിപ്പിക്കുന്ന പ്രകാശമല്ല ദൈവം. പിന്നെയോ സുഖപ്പെടുത്തുന്ന പ്രകാശമാണ്. അതുകൊണ്ടാണ് നമ്മെ… Read More

അമ്മച്ചിയുടെ ഫോണ്‍കോള്‍

ഒരിക്കല്‍ ഒരു അമ്മച്ചി ഫോണില്‍ വിളിച്ചു, മക്കളില്ലാത്ത സമയത്ത്. അമ്മച്ചിയുടെ ആവശ്യം മറ്റൊന്നുമല്ല, ‘എനിക്കൊന്ന് കുമ്പസാരിക്കണം.’ മക്കള്‍ സമ്മതിക്കില്ല. നടക്കാന്‍ കഴിയാത്തതുകൊണ്ട് വാഹനം ഏര്‍പ്പാടാക്കി പോകണം. അതിന് വലിയ ചിലവാണെന്നാണ് മക്കള്‍ സൂചിപ്പിച്ചത്. അവര്‍ അത്ര മോശം സാമ്പത്തികസ്ഥിതിയിലുള്ളവരല്ല എന്നുകൂടി ഓര്‍ക്കണം. കൂടെ ഒരു കമന്റും പാസാക്കിയെന്നാണറിഞ്ഞത്, ”കഴിഞ്ഞ വര്‍ഷം കുമ്പസാരിച്ചതല്ലേ? ഉടനെയെങ്ങും ചാകില്ല.” ഇതവിടെ… Read More

ആ സിസ്റ്റര്‍ ആരായിരുന്നു?

അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. പാതിരാത്രിയ്ക്കടുത്ത സമയത്താണ് ഞാനത് കണ്ടത്. വാര്‍ഡില്‍, ഹൃദയത്തിന് അസുഖമുള്ള ഒരു രോഗി വളരെ അസ്വസ്ഥനായി കിടക്കുന്നു. മെല്ലെ ഞാന്‍ ആ സഹോദരന്റെ അടുത്തുചെന്ന് ചോദിച്ചു. ”എന്തുപറ്റി, നെഞ്ചുവേദനയുണ്ടോ? ഇത്ര സമയമായിട്ടും സഹോദരന്‍ ഉറങ്ങിയില്ലല്ലോ?” ഏറെ വിഷാദത്തോടെ ആ മകന്‍ പറഞ്ഞു, ”നാളത്തെ ദിനത്തെ ഓര്‍ത്ത്, ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിയെ ഓര്‍ത്ത് വല്ലാത്ത… Read More

കതക് ശ്രദ്ധിക്കണം!

കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് യാത്ര പോകേണ്ട സാഹചര്യം വരുമ്പോള്‍ മാതാപിതാക്കള്‍ പറയും, ”മക്കളേ ആര് വിളിച്ചാലും ആദ്യം കതക് തുറന്നുകൊടുക്കരുത്, ആരാണ് എന്ന് നോക്കി വേണ്ടപ്പെട്ടവരാണെങ്കില്‍മാത്രമേ തുറക്കാവൂ.” ഈ തത്വം ആധ്യാത്മികജീവിതത്തിലും സുപ്രധാനമത്രേ. കണ്ണ് ഒരു പ്രധാനവാതിലാണ്. മുന്നില്‍ വരുന്ന എന്തിനും ആ വാതില്‍ തുറന്നുകൊടുത്താല്‍ ഉള്ളിലെ വെളിച്ചം പതിയെ നിലച്ചുപോകും. അതെ, ”കണ്ണാണ് ശരീരത്തിന്റെ… Read More

കൊന്ത കളഞ്ഞാല്‍ ബിസിനസ് ഫ്രീ !

വിസിറ്റിങ്ങ് വിസയില്‍ ഞാന്‍ ദുബായില്‍ എത്തിയത് 1996-97 കാലത്താണ്. വിസയ്ക്ക് പണം വാങ്ങി എന്നെ കൊണ്ടുപോയ എന്റെ സുഹൃത്ത് ജമാല്‍ ഞാന്‍ അവിടെയെത്തിയപ്പോള്‍ ജോലിക്കാര്യത്തില്‍ കൈമലര്‍ത്തി. ഭാഷപോലും അറിയില്ലാത്ത ഞാന്‍ പലരോടും യാചിച്ച് അവസാനം ഒരാള്‍ ജോലി തരാന്‍ സമ്മതിച്ചു. അദ്ദേഹം ഒരു ഗോവക്കാരന്‍ ആയിരുന്നു. ഫ്‌ളാറ്റിലേക്ക് എന്നെ കൊണ്ടുപോയി. ഒരു ചെറിയ മുറി തുറന്ന്… Read More

മദര്‍ തെരേസ പറഞ്ഞത്…

”യേശുവിന്റെ തിരുഹൃദയത്തില്‍നിന്നാണ് സേവനങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ആയിരത്തോളം അംഗങ്ങളുള്ള എന്റെ സന്യാസസഭയില്‍ എല്ലാവരും പാലിക്കേണ്ട ഒരു നിയമം ഇതാണ്. ഓരോ സന്യാസിനിയും ഒരു മണിക്കൂര്‍സമയം നിര്‍ബന്ധമായും ദിവ്യകാരുണ്യസന്നിധിയില്‍ ഇരിക്കണം. എന്റെ സഹോദരികള്‍ ഈ നിയമം ഉപേക്ഷിക്കുന്നെങ്കില്‍ കര്‍ത്താവിനോട് എനിക്കൊന്ന് പ്രാര്‍ത്ഥിക്കാനുണ്ട്, നല്ല ദൈവമേ, അങ്ങ് എന്റെ സന്യാസസഭയെ ഇല്ലാതാക്കിക്കൊള്ളുക!”

നിങ്ങളുടെ ഉള്ളിലുമുണ്ട് ഈ കൊട്ടാരം!

ആഭ്യന്തരഹര്‍മ്യത്തിന്റെ (Interior Castle) ഒന്നാം സദനത്തെക്കുറിച്ച് ചില നല്ല വിവരങ്ങള്‍ എന്റെ സ്വന്തം അനുഭവത്തില്‍നിന്നു ഞാന്‍ നല്‍കാം. അതിലുള്ള മുറികള്‍ കുറച്ചൊന്നുമല്ല. ഏറെയാണെന്നു കരുതിക്കൊള്ളണം; അവയില്‍ പ്രവേശിക്കുന്ന ആത്മാക്കളും അത്ര കുറവല്ല. അവര്‍ക്കെപ്പോഴും നല്ല ഉദ്ദേശ്യവുമുണ്ട്. എന്നാല്‍ പിശാചിന്റെ ദുരുദ്ദേശ്യംനിമിത്തം ഓരോ മുറിയിലും നിസംഖ്യം പൈശാചിക ദൂതന്മാരെ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിലുംനിന്ന് ആരും മുന്നോട്ടു കടക്കാതെ… Read More

സ്വയം പറയണം…

ക്രൂശില്‍ ബന്ധിതനായ ഈശോയുടെമേല്‍ ദൃഷ്ടികളുറപ്പിച്ചുകൊണ്ട് നമുക്ക് സ്വയം പറയാം: എന്റെ പാപങ്ങള്‍ വഴി ഞാന്‍ ദൈവത്തോട് ചെയ്ത ദ്രോഹത്തിന് പരിഹാരം ചെയ്യുവാന്‍ എന്റെ രക്ഷകന് ഇതെല്ലാം സഹിക്കേണ്ടി വന്നു…. ഒരു ദൈവം നമ്മുടെ പാപങ്ങള്‍ക്ക് പരിഹാര ബലിയായി ലോകത്തിലേക്ക് വരുന്നു…. പാപത്തിന്റെ ബാഹ്യഛായ സ്വീകരിക്കുകയും നമ്മുടെ ദുഷ്‌കര്‍മ്മങ്ങളുടെ ഭാരം കുരിശില്‍ വഹിക്കുവാന്‍ തിരുമനസ്സാവുകയും ചെയ്തതുനിമിത്തം ഒരു… Read More

അമ്മച്ചിനക്ഷത്രവും വിശുദ്ധ ബലിയും…

ഞാന്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കാലമാണത്. 15 വര്‍ഷം എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ചശേഷം അവിടെനിന്നും വിരമിച്ച് അധികം താമസിയാതെ എനിക്ക് ടെലിഫോണ്‍സില്‍ നിയമനം ലഭിച്ചിരുന്നു. അക്കാലത്ത് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അവശ്യസേവനവിഭാഗമായിരുന്നതിനാല്‍ ജീവനക്കാരെല്ലാം 24 മണിക്കൂറും ഷിഫ്റ്റായി ജോലി ചെയ്തിരുന്നു. ഞാന്‍ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട എക്‌സ്‌ചേഞ്ചിലെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഒട്ടും താമസിയാതെ കല്ലേറ്റുംകര റെയില്‍വേ… Read More

പട്ടാളക്കാരനെ നേരിട്ട റഷ്യന്‍ പെണ്‍കുട്ടി വാഴ്ത്തപ്പെട്ട അന്ന കൊലെസരോവ

റഷ്യന്‍ സൈന്യം സ്ലോവാക് റിപ്പബ്ലിക്കിനെ നാസി അധിനിവേശത്തില്‍നിന്ന് വിമോചിപ്പിച്ചുകൊണ്ടിരുന്ന 1944 കാലഘട്ടം. ദാരിദ്ര്യവും രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങളും ലോകത്തെ ഉലച്ച സമയം. നവംബര്‍ 22-ന് രാത്രിയില്‍ സ്ലോവാക്യയില ആ കൊച്ചുഗ്രാമത്തിലേക്ക് റഷ്യയുടെ ചുവന്ന സൈന്യം കടന്നുവന്നു. ആക്രമാസക്തരായ പട്ടാളക്കാരെ ഭയന്ന് ആളുകള്‍ അവരുടെ ഭൂഗര്‍ഭ അറകളില്‍ പോയി ഒളിക്കുകയാണ്. പതിനാറുകാരിയായ അന്നാ കൊലെസരോവ അവളുടെ സഹോദരനും… Read More