റോമിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് കാണാനെത്തിയതായിരുന്നു ഗ്രാമത്തിലെ കർഷകർ. 14 ദിവസമായി തുടരുന്ന പ്രാർത്ഥനകൾക്കിടെ ഒരു പ്രാവ് പറന്നിറങ്ങി. സഭാധികാരികളെ മറികടന്ന് ഏറ്റവും പിന്നിലിരുന്ന ഫാബിയൻ എന്ന സാധു കർഷകന്റെമേൽ വന്നിരുന്നു. അത് ദൈവത്തിൽ നിന്നുള്ള അടയാളമായി സഭാധികാരികൾ സ്വീകരിച്ചു. അമ്പരന്നു നിന്ന ഫാബിയനെ അവിടെ സമ്മേളിച്ചവരെല്ലാം ഐകകണ്‌ഠ്യേന പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. 236 മുതൽ… Read More
Category Archives: Shalom Times Malayalam
ആളുകൾ എന്തുവിചാരിക്കും?
വലിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും എപ്പോഴും സാധിച്ചെന്നുവരില്ല. എന്നാൽ ചെറിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും സാധിക്കും. അനേകം ചെറിയ കാര്യങ്ങൾ വലിയ മനസോടെ ചെയ്ത് സ്വർഗം കരസ്ഥമാക്കിയ വിശുദ്ധയാണ് കൊച്ചുത്രേസ്യാ. നിലത്തു വീണ ഒരു മൊട്ടുസൂചി എടുക്കുന്നതുപോലും ദൈവസ്‌നേഹത്തെപ്രതി ആത്മരക്ഷയ്ക്കുവേണ്ടി കാഴ്ചവയ്ക്കുന്നതായി കൊച്ചുത്രേസ്യായുടെ ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കും. മനസില്ലാ മനസോടെ നാം ചെയ്യുന്ന വലിയ… Read More
ദൈവം സംസാരിക്കും ‘പല വഴികളിലൂടെ’
അക്രൈസ്തവയായ സ്ത്രീ, ഭർത്താവ് ആത്മഹത്യ ചെയ്തിട്ട് രണ്ടര വർഷമായി. ആ സംഭവത്തിൽ അറിഞ്ഞോ അറിയാതെയോ തനിക്കും പങ്കുണ്ടെന്ന കുറ്റബോധത്തിൽ നീറി ജീവിക്കുകയായിരുന്നു അവർ. ഇരുപത്തിയഞ്ച് വർഷം കഷ്ടപ്പെട്ട് തുന്നിക്കൂട്ടിയ ജീവിതം. കുടുംബം നഷ്ടപ്പെട്ട വേദന, ആറ്റുനോറ്റ് വളർത്തി, ഉന്നത വിദ്യാഭ്യാസം നൽകിയ മക്കൾ മുഖംതിരിച്ച് നടക്കുന്ന വേദന… ഇതെല്ലാം സഹിച്ച് ഇനിയെന്തിന് ജീവിക്കണം എന്ന് ചിന്തിക്കുന്നതിനെക്കുറിച്ച്… Read More
കയ്യിൽ തലയുമായി നടന്ന മെത്രാൻ – വിശുദ്ധ ഡെന്നിസ്
ആർത്തിരമ്പുന്ന വലിയ ജനക്കൂട്ടം. നിലവിളികളും കൂക്കുവിളികളും അട്ടഹാസങ്ങളും … ജനം തള്ളിക്കയറുകയാണ്. അവരെ നിയന്ത്രിക്കാൻ പാടുപെടുന്ന പട്ടാളം. ഇവർക്കെല്ലാം മധ്യേ ദീപ്തമായ മുഖശോഭയുള്ള ഒരു മെത്രാനും വൈദികനും ഡീക്കനും പ്രതാപത്തോടെ നീങ്ങുന്നു. ചുറ്റുമുള്ള പട്ടാളക്കാർ ഇവരെ ആഞ്ഞടിക്കുകയും ചവിട്ടുകയും കുത്തുകയും തള്ളിവീഴ്ത്തുകയുമെല്ലാം ചെയ്യുമ്പോഴും അവർ ശാന്തഗംഭീരരായി കാണപ്പെട്ടു. ന്യായാധിപന്റെ മുമ്പിൽ കുറ്റവാളികളെപ്പോലെ നിർത്തി അവരുടെമേൽ എണ്ണമറ്റ… Read More
സംഭാഷണമൊന്ന് സൂക്ഷിക്കണേ…
അധികം നാളായില്ല, ഞാൻ ഈ കാര്യം തിരിച്ചറിഞ്ഞിട്ട്, എന്നിലെതന്നെ ഒരു വലിയ കുറവ്; സംഭാഷണങ്ങളിൽ കൂടുതലായി എന്നിൽ കയറിവരുന്ന ഒരു പ്രവണത. ആരെങ്കിലും ഒരു കാര്യം അവതരിപ്പിച്ചാൽ, പെട്ടെന്ന് അതിനെ എതിർത്തുകൊണ്ടുള്ള ഒരു ‘കൗണ്ടർ ഡയലോഗ്’ പറയുക. അവർ പറയുന്ന ആശയം യുക്തിപരമായിട്ടുള്ളതും നന്മയും ആയിരിക്കും. എന്നിരുന്നാലും യുക്തിയോടുകൂടിത്തന്നെ അതിനെ കൗണ്ടർ ചെയ്യും. ഉദാഹരണത്തിന്, ആരെങ്കിലും… Read More
പുണ്യസമ്പാദനം ബസ് യാത്രയിൽ
അന്ന് എനിക്ക് അഞ്ച് മണിക്കൂറോളം യാത്ര ചെയത് ഒരിടം വരെ പോകാന്‍ ഉണ്ടായിരുന്നു. അതിരാവിലെതന്നെ പുറപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഏറ്റവും മുന്‍പിലെ ഒറ്റയ്ക്കുള്ള സീറ്റാണ് കിട്ടിയത്. തെളിഞ്ഞ കാലാവസ്ഥ. യുട്യൂബില്‍ ജപമാല വച്ച് ഹെഡ്‌സെറ്റില്‍ കേട്ട്, ഒപ്പം ചൊല്ലി ഞാനും കാഴ്ചകളിലേക്ക് കണ്ണ് നട്ടു. മനസര്‍പ്പിച്ചു കൊന്ത ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഒരു സന്തോഷം മനസില്‍ നിറഞ്ഞതുപോലെ… ഏകദേശം… Read More
റെക്കോര്‍ഡ് സൃഷ്ടിച്ച് തീര്‍ഥാടകര്‍
മെക്‌സിക്കോ സിറ്റി: ഗ്വാഡലൂപെ മാതാവിന്റെ ബസിലിക്കയില്‍ തിരുനാളിനോടനുബന്ധിച്ച് എത്തിച്ചേര്‍ന്നത് റെക്കോര്‍ഡ് തീര്‍ഥാടകര്‍. ഒരു കോടി 28 ലക്ഷത്തോളം പേരാണ് തിരുനാള്‍ദിനങ്ങളില്‍ ബസിലിക്ക സന്ദര്‍ശിച്ചത്. തലേ വര്‍ഷം വന്നത് ഒരു കോടി 24 ലക്ഷം പേരായിരുന്നു. 11 ലക്ഷത്തില്‍ താഴെയാണ് ഈ പ്രദേശത്തെ ജനസംഖ്യ. ടെപയാക് കുന്നില്‍ വിശുദ്ധ ജുവാന്‍ ഡിയാഗോക്ക് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണയിലാണ്… Read More
ഒരു മറവിക്ക് വില ഒന്നേകാല്‍ കോടി!
സംഭവം നടക്കുന്നത് കൊല്‍ക്കത്ത വിമാനത്താവളത്തിലാണ്. എയര്‍ ഇന്ത്യ വിമാനക്കമ്പനി അവരുടെ ബോയിങ്ങ് 737- 200 വിമാനം അവിടെ നിറുത്തിയിട്ടത് നീണ്ട 13 വര്‍ഷമാണ്. കമ്പനിതന്നെ അങ്ങനെ ഒരു വിമാനം തങ്ങള്‍ക്കുള്ള കാര്യം മറന്നുപോയി. ആ മറവിക്ക് എയര്‍ ഇന്ത്യ വിലയായി നല്‌കേണ്ടി വന്നത് ഒന്നേകാല്‍ കോടി രൂപയാണ്. 100 കോടിയോളം വിലമതിക്കുന്ന ഒരു എയര്‍ക്രാഫ്റ്റ് വെയിലും… Read More
സമാധാനം അരികിലുണ്ട് !
സിങ്കപ്പൂര്‍ പ്രിസണ്‍ മിനിസ്ട്രിയുടെ സ്ഥാപകരിലൊരാളായ സിസ്റ്റര്‍ ജറാര്‍ഡ് ഫെര്‍ണാണ്ടസ് 1981-ലെ ഒരു പ്രഭാതത്തില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വാര്‍ത്തയില്‍ അവരുടെ മനസുടക്കി. സമീപകാലത്ത് സിങ്കപ്പൂരിനെ നടുക്കിയ ഒരു ഹീനകൃത്യം സംഭവിച്ചിരുന്നു. ഒമ്പതും പതിമൂന്നും വയസ് പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ സാത്താന്‍ ആരാധകര്‍ തട്ടിക്കൊണ്ടുപോയി ബലിയര്‍പ്പിച്ചു. പ്രതികള്‍ മൂന്നുപേരെയും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കോടതി… Read More
തിന്മയെ കീഴടക്കാനുള്ള ടെക്‌നിക്
കുറച്ചുനാള്‍ മുമ്പ് അല്പം പ്രായമായ ഒരു വൈദികന്റെകൂടെ ഞാന്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ചന്‍തന്നെയാണ് കാര്‍ ഓടിച്ചുകൊണ്ടിരുന്നത്. സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ തിരിയേണ്ട സ്ഥലത്ത് തിരിഞ്ഞില്ല. പെട്ടെന്ന് അക്കാര്യം മനസിലായപ്പോള്‍ യു ടേണ്‍ എടുക്കാനായി മറ്റൊരു ലെയ്‌നിലേക്ക് അച്ചന്‍ മാറി. വേണ്ടത്ര ശ്രദ്ധിക്കാതെയാണ് ലെയ്ന്‍ മാറിയത്. ആ ലെയ്‌നില്‍ മറ്റൊരു വാഹനം ഉണ്ടായിരുന്നു. പക്ഷേ അപകടമൊന്നും ഉണ്ടായില്ല.… Read More