വിശുദ്ധ അഗസ്തിനോസ് തന്റെ മാനസാന്തരത്തിനും മാമ്മോദീസയ്ക്കുംശേഷം അമ്മയോടും സഹോദരനോടുമൊപ്പം ദൈവത്തെ സേവിക്കാനായി സ്വദേശമായ ആഫ്രിക്കയിലേക്കു പോകാനായി തീരുമാനിച്ചു. മിലാനില്‍നിന്നുള്ള നീണ്ട യാത്രയ്ക്കുശേഷം ഓസ്റ്റിയായില്‍ വിശ്രമിക്കാനായി തങ്ങി. അവിടെനിന്നാണ് അവര്‍ക്കു കപ്പലില്‍ കയറേണ്ടിയിരുന്നത്. ഒരു സായംസന്ധ്യയില്‍ അഗസ്റ്റിനും അമ്മയും അവര്‍ താമസിച്ചിരുന്ന ഭവനത്തിന്റെ ജാലകത്തിലൂടെ ഉദ്യാനത്തിന്റെ ദൃശ്യം ആസ്വദിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പഴയകാലമെല്ലാം മറന്ന് ദൈവത്തില്‍ സകലതുമര്‍പ്പിച്ച് ഭാവിയെക്കുറിച്ച്… Read More
Category Archives: Shalom Times Malayalam
‘യുദ്ധ’ത്തിനിടെ വന്ന മെസേജ്
കടുത്ത ആത്മീയ യുദ്ധത്തില്‍ ആയിരുന്നു. തലേന്നുമുതല്‍ എന്ന് പറയാം. അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും എട്ട് നിലയില്‍ പൊട്ടിയിട്ടാണ് കിടക്കാന്‍ പോയത്. അന്നാകട്ടെ, നിത്യരാധന നടക്കുന്ന ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാര്‍ഥിച്ചു. കുറച്ച് നേരം നടക്കാന്‍ പോയി, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പക്ഷേ ഒന്നും ശരിയാകുന്നില്ല. ശത്രു ശക്തമായി ഞാനുമായി പോരാടാന്‍ തീരുമാനിച്ചു എന്ന് പറയാം. എങ്കിലും എല്ലാവരോടും… Read More
ദൈവത്തിന്റെ വാളും സന്യാസിനികളും
വ്രതവാഗ്ദാന നവീകരണ സമയത്ത് ഈശോനാഥനെ അള്‍ത്താരയുടെ വചനം വായിക്കുന്ന വശത്തു ഞാന്‍ കണ്ടു. സ്വര്ണബല്റ്റുള്ള വെള്ളവസ്ത്രമണിഞ്ഞ്, കൈയില്‍ ഭീതി ജനിപ്പിക്കുന്ന ഒരു വാളും പിടിച്ചിരുന്നു. സിസ്റ്റേഴ്സ് തങ്ങളുടെ വ്രതവാഗ്ദാന നവീകരണം ആരംഭിക്കുന്ന നിമിഷംവരെ ഇതു നീണ്ടുനിന്നു. അപ്പോള്‍ അവര്‍ണനീയമായ ഒരു ഉജ്ജ്വല പ്രകാശം ഞാന്‍ കണ്ടു. ഈ ഉജ്ജ്വല പ്രകാശത്തിനു മുന്നില്‍ തുലാസിന്റെ ആകൃതിയില്‍ ഒരു… Read More
ശ്രദ്ധിക്കണം നെഹുഷ്താന്‍
സംഖ്യയുടെ പുസ്തകത്തില്‍ (സംഖ്യ 21:4-9), നാം വളരെ ശ്രദ്ധേയമായ ഒരു സംഭവം കാണുന്നു. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഇസ്രായേല്‍ ജനം ദൈവത്തിനും മോശയ്ക്കും എതിരെ പിറുപിറുത്തു. തല്‍ഫലമായി, ഭയാനകമായ ആഗ്നേയസര്‍പ്പങ്ങള്‍ അവരുടെ ഇടയിലേക്ക് അയക്കപ്പെട്ടു. അനേകര്‍ ദംശനമേറ്റ് മരിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കി ജനം അനുതപിച്ചപ്പോള്, ദൈവം മോശയോട് പറഞ്ഞു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു… Read More
അമ്മച്ചിയുടെ ചായ, ആത്മാക്കള്‍…
ഞങ്ങളുടെ അപ്പച്ചനും അമ്മച്ചിയും ഈശോയെ ഒരുപാട് സ്നേഹിക്കുന്ന, പ്രാര്‍ഥിക്കുന്ന, വ്യക്തികളാണ്. അമ്മച്ചി ചൊല്ലുന്ന പ്രാര്ഥനകളെയും ചെയ്യുന്ന ത്യാഗങ്ങളെയുംകുറിച്ച് ഞങ്ങളോട് പറഞ്ഞുതരുമായിരുന്നു. എന്നാല്‍ അപ്പച്ചന്റെ പ്രാര്‍ഥനകളും ത്യാഗങ്ങളും മറ്റാരും അറിയാതെ ആയിരുന്നു. അമ്മച്ചി ഓരോ ത്യാഗങ്ങള്‍ ചെയ്ത് ആത്മാക്കളുടെ രക്ഷയ്ക്കും പാപികളുടെ മാനസാന്തരത്തിനും വേണ്ടി കാഴ്ചവയ്ക്കുമ്പോള്‍ പറയും: ”അമ്മച്ചിക്ക് ചായ കുടിക്കാന്‍ ഇപ്പോള്‍ തോന്നുന്നുണ്ടെങ്കിലും കുടിക്കുന്നില്ല. പാപികളുടെ… Read More
ആ ആഗ്രഹം ഈശോയുമായി പങ്കുവച്ചു…
ഞാന്‍ അധ്യാപനജീവിതത്തില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് റിട്ടയര്‍ ചെയ്തിരുന്നു. കൃഷിയോട് വളരെ താല്പര്യം ഉള്ളതിനാല്‍ രണ്ടുവര്‍ഷമായി കൃഷിയില്‍ ശ്രദ്ധിച്ചുപോന്നു. ആഴ്ചയില്‍ അഞ്ചുദിവസവും കൃഷിയില്‍ ശ്രദ്ധിച്ചു. രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കിയപ്പോള്‍ കൃഷിയില്‍ വലിയ ലാഭം കണ്ടില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു, മൂന്നുദിവസം കൃഷിയും രണ്ടുദിവസം പാര്‍ട്ട്ടൈം ജോലിയും നോക്കാമെന്ന്. എന്റെ ഈ ആഗ്രഹം ഞാന്‍ ഈശോയുമായി പങ്കുവച്ചു. ഒരു… Read More
കുമ്പസാരക്കൂട്ടില്‍ ആയുധവുമായി…
സെമിനാരിയില്‍ കുമ്പസാരിക്കാന്‍ ധാരാളം പേര് വരാറുണ്ട്, അപരിചിതരായ മനുഷ്യര്‍ മുതല്‍ മെത്രാന്മാര്വരെ. ആര് വന്നാലും കുമ്പസാരിപ്പിക്കുന്നത് വര്‍ഗീസ് അച്ചനാണ്. സമയമാണോ അസമയമാണോ എന്നൊന്നും അച്ചന് നോക്കാറേയില്ല. വിളമ്പിവച്ച ഭക്ഷണത്തിനു മുന്നില്നിന്നുവരെ കുമ്പസാരിപ്പിക്കാന്‍ അച്ചന് എഴുന്നേറ്റുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ നോമ്പുകാലത്തോടനുബന്ധിച്ച് ഞാന്‍ ശുശ്രൂഷ ചെയ്യുന്ന ഇടവകപ്പള്ളിയില്‍ കുമ്പസാരിപ്പിക്കാന്‍ വിളിച്ചത് വര്ഗീസച്ചനെയാണ്. വന്നപ്പോള്‍ അദ്ദേഹം വെറുംകൈയോടെയല്ല വന്നത്.… Read More
ബ്രസീലിനെ കീഴ്മേല്‍ മറിച്ച വാക്കുകള്‍!
ഡോക്ടറെ കണ്ടതിനുശേഷം ടാക്സിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു രോഗി. വഴിയില്‍ ഒരു ദുര്‍മന്ത്രവാദിയുടെ അടുത്തും കയറി. മന്ത്രവാദി ആഭിചാരപ്രവര്ത്തനങ്ങള് ആരംഭിച്ചു. പക്ഷേ, ഒന്നും ശരിയാകുന്നില്ല. പരാജയം തുടര്‍ന്നപ്പോള്‍, അയാള്‍ രോഗിയുടെയും ഡ്രൈവറുടെയും കൈവശമുള്ളതെല്ലാം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. കത്തോലിക്കനായ ഡ്രൈവറിന്റെ പോക്കറ്റിലുണ്ടായിരുന്ന ജപമാലയും ഒപ്പം പുറത്തെടുത്തു. അതു കണ്ടനിമിഷം മന്ത്രവാദി ഞെട്ടലോടെ പുറകോട്ട് മാറി. അയാള്‍ അലറിപ്പറഞ്ഞു: ‘നിങ്ങള്‍… Read More
ഉച്ചയ്ക്ക് ചൊല്ലിയ ജപമാല
2020-ലെ ഒരു ദിവസം. ഉച്ചക്ക് 12 മണി കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു പ്രേരണ കടന്നുവന്നു, ‘എത്രയും വേഗം മാതാവിന്റെ തിരുസ്വരൂപം പ്രത്യേകം എടുത്തുവച്ച് ജപമാല ചൊല്ലുക.’സാധാരണയായി അങ്ങനെ തോന്നിയാല്‍ അതിന് അത്ര പ്രാധാന്യം കൊടുക്കാത്ത ഞാന്‍ അന്ന് വേഗംതന്നെ മക്കളെയും കൂട്ടി മാതാവിന്റെ മുന്പില് തിരികള്‍ കത്തിച്ചു ജപമാല ചൊല്ലി. ആദ്യ ത്തെ… Read More
മറക്കരുത് തല്ലുകൊണ്ട പന്ത്!
ആവേശം നിറഞ്ഞ ക്രിക്കറ്റ് കളിയുടെ അവസാനത്തില്‍ പന്ത് തൊട്ടടുത്തുള്ള പറമ്പില്‍ പോയി. വിജയത്തിന്റെ ആരവത്തില്‍ പന്ത് ചെന്നുവീണ സ്ഥലം ഞങ്ങള്‍ ആരും ശ്രദ്ധിച്ചില്ല. വേഗം പോയി എടുത്തതുമില്ല. കുറച്ചുനേരം നോക്കിയെങ്കിലും പുതിയ പന്തു ലഭിച്ചപ്പോള്‍ പഴയതിനെ മറന്നു. പിന്നീടങ്ങോട്ട് കൂടുതല്‍ തിരയാനോ മെനക്കടാനോ ആരും തുനിഞ്ഞില്ല. കളിക്കിടെ ആ പറമ്പിന്റെ ഭാഗത്തേക്ക് പോയാല്‍ പഴയതിനെക്കുറിച്ച് ചിന്തിക്കും.… Read More