
തോബിത്തിന്റെ പുസ്തകത്തില്‍ വായിക്കുന്നതു
പ്രകാരം സാറയെയും തോബിയാസിനെയും
വിവാഹിതരാകാന്‍ സഹായിക്കുന്നത് വിശുദ്ധ
റഫായേല്‍ മാലാഖയാണ്. ജീവിതപങ്കാളിയെ
കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍
റഫായേല്‍മാലാഖയുടെ പ്രത്യേക
പ്രാര്‍ഥനാസഹായം തേടാറുണ്ട്.
റഫായേല്‍ മാലാഖയോടുള്ള പ്രാര്‍ഥന
മഹത്വമേറിയ വിശുദ്ധ റഫായേലേ, എന്റെ ജീവിത
പങ്കാളിയാകേ@ വ്യക്തിയെക്കുറിച്ച് വിവേകപൂര്‍ണ്ണമായ തീരുമാനമെടുക്കാനുള്ള ദൈവികജ്ഞാനം അങ്ങേ മധ്യസ്ഥതയാല്‍ എനിക്ക് നല്കണമേ.
സന്തോഷകരമായ വിവാഹാലോചനകളുടെ
മാലാഖേ, യുവാവായ തോബിയാസിനെ അങ്ങ്
സാറയുടെ അടുക്കലേക്ക് അയക്കുകയും
പവിത്രമായ വിവാഹജീവിതത്തിലേക്ക് അവരെ നയിക്കുകയും ചെയ്തല്ലോ. പരസ്പരം
ക@െത്തുവാന്‍ ഞങ്ങളെയും സഹായിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും
ദൈവികപ്രകാശത്താല്‍ നയിക്കപ്പെടട്ടെ.
ദൈവഹിതം പ്രവര്‍ത്തിക്കുവാനും സ്‌നേഹത്തിലും ഐക്യത്തിലും ജീവിക്കുവാനും മരണശേഷം
നിത്യഭാഗ്യം പ്രാപിക്കുവാനും ആരുമായുള്ള ദാമ്പത്യജീവിതമാണോ എനിക്ക് കൂടുതല്‍
ഉതകുന്നത് ആ വ്യക്തിയിലേക്ക് എന്നെ നയിക്കണമേ.
ജീവിതപങ്കാളിയെ അന്വേഷിക്കുന്നവരുടെ സ്വര്‍ഗ്ഗീയമധ്യസ്ഥനേ, എന്റെ ഭാവിജീവിതപങ്കാളി സ്‌നേഹവും സത്യസന്ധതയും ആത്മാര്‍ഥതയും ഉള്ളവനായിരിക്കുവാന്‍ (ഉള്ളവളായിരിക്കുവാന്‍) ഇടയാകട്ടെ. ഞങ്ങള്‍ ഇരുവര്‍ക്കുവേ@ിയും ദൈവത്തോട് പ്രാര്‍ഥിക്കുകയും ഞങ്ങളുടെ വിവാഹത്തിന് ദൈവാനുഗ്രഹം വാങ്ങിത്തരികയും ചെയ്താലും.
അങ്ങ് ഞങ്ങളുടെ നല്ല സുഹൃത്തായിരിക്കുകയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കൂടെയു@ാകുകയും ചെയ്യണമേ. വിശുദ്ധവും
നിസ്വാര്‍ഥവുമായ സ്‌നേഹത്താല്‍ ഞങ്ങളും ദൈവം ഞങ്ങളെ ഭരമേല്‍പ്പിക്കുന്ന മക്കളും
ശരീരത്തിലും ആത്മാവിലും പൂര്‍ണ്ണത
പ്രാപിക്കുവാന്‍ ഇടയാക്കിയാലും.
തിരുക്കുടുംബംപോലെ എന്റെ കുടുംബത്തെയും മാറ്റണമേ, ആമ്മേന്‍.