എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ… – Shalom Times Shalom Times |
Welcome to Shalom Times

എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ…

ഓ കര്‍ത്താവേ,
അങ്ങ് പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരെ അങ്ങേ അപ്പസ്‌തോലരായി തിരഞ്ഞെടുത്തു.
ഇപ്പോള്‍ അങ്ങേയ്ക്കുമുന്നില്‍ മുട്ടുകുത്തുന്ന നിസാരനായ ഈ സേവകനെ കടാക്ഷിച്ചാലും.
ഞാന്‍ തീര്‍ത്തും സാധാരണക്കാരനും നിസാരനുമാണെന്ന് ഞാനറിയുന്നു.
പ്രിയകര്‍ത്താവേ, ശിഷ്യരെ പഠിപ്പിച്ചതുപോലെ എന്നെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചാലും.
ഈ കൃപ നല്കാന്‍ അങ്ങേ നന്മയാല്‍ അങ്ങ് സംപ്രീതനാകുന്നപക്ഷം എനിക്ക് നന്നായി പ്രാര്‍ത്ഥിക്കാന്‍ കഴിയും. എന്റെ സ്വന്തം പരിശ്രമങ്ങളാല്‍ ചെയ്യുന്നതിനെക്കാള്‍ എത്രയോ നന്നായി പ്രാര്‍ത്ഥിക്കാന്‍ അതിലൂടെ സാധിക്കുമല്ലോ. ഈ അപേക്ഷ സാധിച്ചുതന്ന് അനുഗ്രഹിക്കുമെന്ന് അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു.
ആമ്മേന്‍

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍