അലസതയെ തോല്പിച്ച കുറുക്കുവഴി – Shalom Times Shalom Times |
Welcome to Shalom Times

അലസതയെ തോല്പിച്ച കുറുക്കുവഴി

ക്ഷീണമോ മടിയോ തോന്നി, ഭക്താഭ്യാസങ്ങള്‍ക്ക് പോകാന്‍ വിഷമം അനുഭവപ്പെടുമ്പോള്‍ എന്നോടുതന്നെ ഞാന്‍ പറയുമായിരുന്നു: എവുപ്രാസ്യ, ഇത് നിന്റെ അവസാനത്തെ ധ്യാനമാണ്. വേഗം എഴുന്നേറ്റ് തീക്ഷ്ണതയോടെ ചെയ്യുക. ഇനിയും അനുഗ്രഹത്തിന്റെയും യോഗ്യതയുടെയും കാലം കിട്ടുമോ എന്നറിഞ്ഞുകൂടാ.

എന്തിന് നീ ലോകത്തെ ഉപേക്ഷിച്ച് മഠത്തില്‍ വന്നു? പുണ്യം തേടാനോ സുഖം അന്വേഷിച്ചോ? ഇങ്ങനെ ചോദിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് ക്രൂശിതരൂപം ചുംബിച്ച് ഞാന്‍
അലസതയുടെ പ്രലോഭനങ്ങളെ അതിജീവിച്ചിരുന്നു.
വിശുദ്ധ എവുപ്രാസ്യാമ്മ