നഷ്ടപ്പെട്ടുപോയതിനെ കണ്ടെണ്ടത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്. ലൂക്കാ 19/10
പാപമെന്ന യാഥാര്‍ത്ഥ്യം മിക്കപ്പോഴും അടിച്ചമര്‍ത്തപ്പെടുകയാണ്. കുറ്റബോധം കേവലം മനഃശാസ്ത്രപരമായി കൈകാര്യം ചെയ്യണമെന്നുപോലും ചിലര്‍ കരുതുന്നു. പക്ഷേ യഥാര്‍ത്ഥമായ പാപബോധം സുപ്രധാനമാണ്…. സമ്പൂര്‍ണപ്രകാശമായ ദൈവത്തിലേക്ക് നാം അടുക്കുമ്പോള്‍ നമ്മുടെ ഇരുണ്ട വശങ്ങള്‍ കൂടുതല്‍ വ്യക്തമാകും. എന്നാല്‍ ദഹിപ്പിക്കുന്ന പ്രകാശമല്ല ദൈവം. പിന്നെയോ സുഖപ്പെടുത്തുന്ന പ്രകാശമാണ്. അതുകൊണ്ടാണ് നമ്മെ പൂര്‍ണമായി സുഖമാക്കുന്ന പ്രകാശത്തിലേക്ക് പോകാന്‍ അനുതാപം നമ്മെ നിര്‍ബന്ധിക്കുന്നത്. (യുകാറ്റ് 229)
കുമ്പസാരിക്കുംമുമ്പ്…
കുമ്പസാരിക്കണമെന്ന ആഗ്രഹം വേണം
കൃത്യമായ ഇടവേളകളില്‍ കുമ്പസാരിക്കുക. പുതിയ തെറ്റുകളിലേക്ക് പോകാതിരിക്കാന്‍ ഇടയ്ക്കിടെയുള്ള കുമ്പസാരം സഹായിക്കും. പഴയ തെറ്റുകളുടെ എണ്ണം കുറയ്ക്കാനും സഹായകമാകും.
ദൈവകല്പനകള്‍, തിരുസഭയുടെ കല്പനകള്‍, പരിശുദ്ധാരൂപിക്കെതിരായ പാപങ്ങള്‍, മനഃസാക്ഷിക്കെതിരായ പാപങ്ങള്‍ എന്നിവ കണ്ടെത്തുക. അവ രഹസ്യമായി കുറിച്ചുവയ്ക്കുന്നത് നല്ലതാണ്.
കുമ്പസാരിക്കാന്‍ മുട്ടുകുത്തുന്നതിനുമുമ്പുതന്നെ പാപങ്ങള്‍ ഓര്‍ത്തെടുക്കുക, രഹസ്യകുറിപ്പ് കരുതിയിട്ടുണ്ടെങ്കില്‍ അത് നോക്കി ഒരുങ്ങുക
പറയരുതാത്തത്…
കുമ്പസാരക്കൂട്ടില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍- പേര്, വീട്ടുപേര്, സ്ഥാപനം തുടങ്ങിയവ- വെളിപ്പെടുത്തരുത്
പാപം ചെയ്ത പങ്കാളിയുടെ പേര് ഒരിക്കലും പറയരുത്
നമ്മുടെ വിഷമങ്ങള്‍ കുമ്പസാരക്കൂട്ടില്‍ പറയരുത്, പാപങ്ങള്‍മാത്രം പറയുക. കൗണ്‍സലിംഗ് ആവശ്യമെങ്കില്‍ വികാരിയച്ചനോട് പറഞ്ഞ് അതിന് മറ്റൊരു സമയം കെത്തുക.
സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ പ്രായശ്ചിത്തം വെളിപ്പെടുത്തരുത്. സമാനമായ പ്രായശ്ചിത്തം അവര്‍ക്കും ലഭിച്ചിട്ടുെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ ഊഹിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയും.
നമുക്ക് പാപമില്ലെന്ന് നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ നമ്മില്‍ സത്യമില്ലെന്ന് വരും.
1 യോഹന്നാന്‍ 1/8
ഏറ്റുപറയുമ്പോള്‍…
ഗൗരവമായ പാപങ്ങള്‍ ആദ്യം പറയണം.
എണ്ണം, തരം എന്നിവ കൃത്യമായി പറയണം. പണം മോഷ്ടിച്ചെങ്കില്‍ എത്ര വലിയ തുകയാണ് മോഷ്ടിച്ചത്, എത്ര തവണ മോഷ്ടിച്ചു എന്നിങ്ങനെ… വൈദികന് പാപത്തിന്റെ ഗൗരവം മനസിലാക്കി ഉപദേശവും പ്രായശ്ചിത്തവും നല്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
കഴിഞ്ഞ കുമ്പസാരത്തില്‍ പറയാന്‍ മറന്നുപോയ പാപങ്ങളും ഏറ്റുപറയണം.
മിതമായ ശബ്ദത്തില്‍ വ്യക്തമായി പറയുക. വരിയില്‍ നില്‍ക്കുന്ന മറ്റുള്ളവര്‍ കേള്‍ക്കുന്നത്ര ഉച്ചത്തിലാവുകയുമരുത്.
പാപങ്ങള്‍ ഏറ്റുപറഞ്ഞുകഴിയുമ്പോള്‍ ഉപദേശത്തിനും പ്രായശ്ചിത്തത്തിനുമായി ചോദിക്കുക. കുമ്പസാരം കഴിഞ്ഞെന്ന് വൈദികന് മനസിലാവുന്നതിനും ഇത് സഹായകമാകും.
കുമ്പസാരം കേട്ട ഈശോയുടെ പ്രതിനിധിയായ വൈദികനോട് നന്ദി പറയുന്നത് നല്ലതാണ്.
കുമ്പസാരക്കൂട്ടിലെത്തുമ്പോള്‍…
പശ്ചാത്താപത്തോടെ കുമ്പസാരത്തിനുള്ള ജപം ചൊല്ലുക.
പിതാവേ പാപിയായ എന്നെ അനുഗ്രഹിക്കണമേ എന്ന് പറഞ്ഞ് സ്വയം നമ്മുടെ അവസ്ഥ അംഗീകരിച്ച് കുമ്പസാരത്തിനായി മുട്ടുകുത്തുക
വൈദികനോട് ജീവിതാന്തസ് വെളിപ്പെടുത്തുക. കഴിഞ്ഞ കുമ്പസാരം നടത്തിയിട്ട് എത്ര നാളായി എന്ന് പറയുക
കഴിഞ്ഞ കുമ്പസാരത്തിലെ പ്രായശ്ചിത്തം നിറവേറ്റിയോ എന്ന് പറയുക
പ്രായശ്ചിത്തം
ചെയ്തുപോയ തെറ്റിന് പരിഹാരം ചെയ്യലാണ് പ്രായശ്ചിത്തം. പ്രായശ്ചിത്തം എന്റെ തലച്ചോറില്‍മാത്രമായിരിക്കരുത്. അത് ഞാന്‍ പരസ്‌നേഹപ്രവൃത്തികള്‍വഴിയും മറ്റുള്ളവരുമായുള്ള ഐകദാര്‍ഢ്യംവഴിയും പ്രകടിപ്പിക്കണം. പ്രാര്‍ത്ഥന, ഉപവാസം, ആത്മീയമായും ഭൗതികമായും ദരിദ്രരെ സഹായിക്കല്‍ എന്നിവവഴിയും പ്രായശ്ചിത്തം ചെയ്യാം. (യുകാറ്റ് 230)