വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ അന്ത്യനാളുകളില്‍ സന്തതസഹചാരിയായി ലിയോ സഹോദരന് അദ്ദേഹത്തെ പരിചരിച്ചിരുന്ന കാലം. ശുശ്രൂഷയ്ക്കിടയിലും ദൈവാനുഭവത്തില്‍ മുഴുകിത്തന്നെയായിരുന്നു ലിയോയുടെ ജീവിതം. അക്കാലത്ത് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു വലിയ പുഴക്കരയിലേക്ക് ആത്മാവ് അദ്ദേഹത്തെ നയിക്കുന്നപോലുള്ള അനുഭവം. പുഴക്കരയില്‍ ലിയോ ശാന്തമായി ഇരുന്നു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു. ഒഴുക്കിന് ശക്തി കൂടിക്കൊണ്ടിരുന്നെങ്കിലും പുഴ നീന്തിക്കടക്കാനുള്ള തയാറെടുപ്പില്‍… Read More
Tag Archives: Article
ഒരു ജഡ്ജിയുടെ അനുഭവസാക്ഷ്യം
സ്വീഡിഷ് അധിനിവേശക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കീഴടക്കി മുന്നേറുന്ന കാലം. പോളണ്ടായിരുന്ന അവരുടെ അടുത്ത ഇര. 1655-ലെ ഈ അധിനിവേശത്തില്‍ പോളണ്ടുമുഴുവന്‍ സ്വീഡന് കീഴടക്കി. എന്നാല്‍ അവര്‍ക്ക് പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരേയൊരു സ്ഥലം ‘ബ്രൈറ്റ് മൗണ്ട്’ എന്നര്‍ത്ഥമുള്ള ജാസ്നഗോര ആശ്രമമാണ്. ഔവര്‍ ലേഡി ഓഫ് ഷെസ്റ്റോകോവ, അഥവാ ഷെസ്റ്റോകോവ മാതാവിന്റെ പ്രശസ്ത തീര്‍ത്ഥകേന്ദ്രമാണ് ജാസ്നഗോര. 4000-ല്‍ പരം… Read More
വെള്ളയുടുപ്പിലേക്ക് ഒരു സ്കൂട്ടര്‍ യാത്ര
മഴക്കാലത്തെ വെള്ളച്ചാട്ടമായ അരീക്കത്തോട് കഴിഞ്ഞ് താരുചേട്ടന്റെ പീടിക എത്താറായപ്പോള്‍ ആ ഒന്നാം ക്ലാസുകാരന്റെ തൊട്ടു പിന്നില്‍ ചേര്‍ത്തു നിര്‍ത്തിയൊരു സ്കൂട്ടര്‍! തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ വികാരിയച്ചനാണ്… ”ടാ കേറ്.. സ്കൂളീ കൊണ്ടാക്കിത്തരാം.” അങ്ങനെ ജീവിതത്തിലാദ്യമായി അവന് സ്കൂട്ടറില്‍ കയറി. മുന്‍വശം ഒഴിഞ്ഞു കിടന്ന അച്ചന്റെ ചേതക് സ്കൂട്ടറിന്റെ മുന്പില് നിന്നുകൊണ്ട് സ്കൂളില്‍ ചെന്നിറങ്ങിയപ്പോഴുണ്ടായ സന്തോഷവും അത്… Read More
രാജ്ഞി കല്പിച്ചപ്പോള് ദുഷ്ടാരൂപി പറഞ്ഞ സത്യങ്ങള്‍
ബേല്‍സെബൂബ് എന്ന ദുഷ്ടാരൂപി ആവസിച്ചിരുന്ന യുവതിയുടെ ഭൂതോച്ചാടനവേളയില്‍ ജപമാലയെക്കുറിച്ച് സംസാരിക്കാന്‍ ദുഷ്ടാരൂപിയോട് ഫാ. അംബ്രോജിയോ ആജ്ഞാപിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ 7-ന് ജപമാലറാണിയുടെ തിരുനാള്‍ദിനത്തിലാണ് ഇപ്രകാരം ചെയ്തത്. ജോര്‍ജ് റമിറെസ് തന്റെ യുട്യൂബ് ചാനലിലൂടെ ഈ വെളിപ്പെടുത്തല്‍ പങ്കുവച്ചു. ഓ കന്യകേ, ഇന്ന് പരിശുദ്ധ ജപമാലരാജ്ഞിയായ അങ്ങയുടെ തിരുനാളാണ്. ഈ ദുഷ്ടാരൂപി ബേല്‍സെബൂബ് പരിശുദ്ധ ജപമാലയെക്കുറിച്ച് സംസാരിക്കണമെന്ന്… Read More
ഞാന്‍ നിന്റെ വീട് പണിയാം…
ഞാന്‍ സെമിനാരിയില്‍ ചേര്‍ന്ന വര്‍ഷം അവിടെ ഒരു ദൈവാലയം പണിയുന്നുണ്ടായിരുന്നു. പണികള്‍ക്കെല്ലാം സഹായിക്കാന്‍ ഞങ്ങളും കൂടും. ഇഷ്ടിക ചുമക്കുക, നനയ്ക്കുക എന്നിങ്ങനെ കൊച്ചുകൊച്ചുജോലികളൊക്കെ എല്ലാവരും ചേര്‍ന്നാണ് ചെയ്തിരുന്നത്. അതേ സമയത്തുതന്നെയാണ് എന്റെ സ്വന്തം വീടിന്റെ പണി നടന്നതും. ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ വീടുപണിയെക്കുറിച്ചു പറയുന്നത് കേള്‍ക്കാറുണ്ട്. പണി വൈകുകയാണെന്നും ആരും ഇല്ലെന്നുമൊക്കെയാണ് നിരന്തരം കേട്ടുകൊണ്ടിരുന്ന… Read More
‘സക്കായി’ ഇപ്പോഴും മരത്തേല്‍ത്തന്നെ!
ചങ്കരനിപ്പോഴും തെങ്ങേല്‍ത്തന്നെ’ എന്ന പഴമൊഴി ഇതു വായിക്കുന്ന മിക്കവരുംതന്നെ കേട്ടിട്ടുണ്ടാവും. പക്ഷേ ‘സക്കായി ഇപ്പോഴും മരത്തേല്‍ത്തന്നെ’ എന്ന പുതുമൊഴി അധികമാര്‍ക്കും പരിചയമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് നമ്മളില്‍ പലരുടെയും ഇന്നത്തെ തിരുത്തപ്പെടേണ്ട ജീവിതവും കാഴ്ചപ്പാടുകളുമാണ്. ചുങ്കക്കാരന് സക്കേവൂസിനെ തിരുവചനം വായിക്കുന്ന എല്ലാവര്ക്കും തീര്‍ച്ചയായും പരിചയമുണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാവര്‍ക്കുംതന്നെ സക്കേവൂസ് എന്ന സക്കായിയെ വളരെ… Read More
പലവിചാരങ്ങള്‍ ശരിയോ തെറ്റോ?
പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍ ഏറെപ്പേര്‍ നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്കുശേഷം പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുമ്പോള്‍ ശരിയായി പ്രാര്‍ത്ഥിച്ചില്ലല്ലോ എന്ന കുറ്റബോധം നമ്മെ അലട്ടാറുമുണ്ട്. ഈ വിഷയത്തില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രബോധനം ശ്രദ്ധിക്കുക: പ്രാര്‍ത്ഥനാസമയത്ത് ശരിയായ ശ്രദ്ധ കാത്തുസൂക്ഷിക്കാന്‍ നന്നായി പ്രയത്നിക്കണം. എന്നിട്ടും മനഃപൂര്‍വമല്ലാത്ത പലവിചാരങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവയെപ്പറ്റി കൂടുതല്‍ അസ്വസ്ഥപ്പെടേണ്ടണ്ടതില്ല; നിങ്ങള്‍… Read More
ചെളിക്കൂനയില് ഇറങ്ങിയ മാതാവ്
പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ കോടതിയില്‍ അനേകനാളായി ഒരു കേസ് നടന്നുവരികയായിരുന്നു. 1625-ല്‍ അതിന് വിധിയായി. എന്നാല്‍ അത് വളരെ ക്രൂരമായ ഒന്നായിരുന്നു; അന്ന എന്ന യുവതിയെ നദിയിലെറിഞ്ഞ് കൊല്ലണം. നിഷ്കളങ്കയായ ഒരു ഗ്രാമീണ കന്യകയായിരുന്നു അന്ന. ബര്‍ട്ലോ മാര്‍ജിന്റെയും ജാഡ്വിഗയുടെയും മകളായ അന്നയുടെ വീട്ടില്‍ നിത്യം പട്ടിണിയായിരുന്നു. മാതാപിതാക്കളുടെ അദ്ധ്വാനങ്ങളൊന്നും ദാരിദ്ര്യമകറ്റാന്‍ പര്യാപ്തമായില്ല. അതിനാല്‍ മനസില്ലാമനസോടെ… Read More
നമ്മെ മാറ്റിമറിക്കുന്ന സ്നേഹമന്ത്രം
ചില ദുശ്ശീലങ്ങളെ എങ്ങനെയാണ് അവന് അതിജീവിച്ചതെന്ന് ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് എന്നോട് പങ്കുവച്ചു. ഈശോയെ അടുത്തനുഗമിച്ച് തുടങ്ങിയെങ്കിലും, ചില പ്രലോഭനങ്ങളില്‍ അവന് തുടരെത്തുടരെ വീണ് പോകുമായിരുന്നു?? അവസാനം, അവന് കണ്ട് പിടിച്ചു, ഒരു ടെക്ക്നിക്ക്. പ്രലോഭനങ്ങളില്‍ ആകര്‍ഷിതനായി തുടങ്ങുമ്പോ തന്നെ അവന് മനസ്സില്‍ ഉരുവിട്ട് തുടങ്ങും, Jesus, I love You എന്ന്. ആദ്യമൊക്കെ… Read More
ഒറ്റപ്പെടല്‍ സുവര്‍ണാവസരമാക്കാം!
ഒരു മനുഷ്യായുസില്‍ ഒരു വ്യക്തി ഏറ്റവുമധികം വേദനിക്കുന്നത് ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോഴാണ്. കല്‍ക്കട്ടയിലെ മദര്‍ തെരേസ ഇങ്ങനെ കുറിച്ചുവച്ചു, ”ഒറ്റപ്പെടലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന.” മാനസികമായി തകര്‍ന്നടിയുന്നത് ഒറ്റപ്പെടലിലാണ്. അതുപോലൊരു മൂര്‍ധന്യാവസ്ഥയിലൂടെ കടന്നുപോയ ദിനങ്ങള്‍… കാരണമറിയാത്ത ചില നൊമ്പരങ്ങള്‍, വേദനകള്‍… മാനസികസഹനത്തിന്റെ കൊടുമുടി കയറുമ്പോള്‍ ഒരു ആത്മീയസുഹൃത്തിനെ കണ്ടുമുട്ടാന്‍ ഇടയായി. കുറച്ചുസമയത്തെ സ്നേഹസംഭാഷണത്തിനുശേഷം ആ… Read More