നാലു വയസുള്ള കുഞ്ഞിന് എന്റെനേര്‍ക്കുള്ള സ്നേഹം ഞാന്‍ എന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. സാധാരണ കുഞ്ഞുങ്ങളില്‍നിന്നും വ്യത്യസ്തമായി അതിശക്തമായ പ്രേമം നിറഞ്ഞാണ് അവനെന്നെ സ്നേഹിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. മറ്റു രണ്ട് കുഞ്ഞുങ്ങളെപ്പോലെ ഇവന് എന്റെ കവിളത്ത് ഉമ്മ വയ്ക്കാറില്ല; പകരം എന്റെ ചെവിക്കുള്ളില്‍ ഉമ്മവച്ച് ഇക്കിളിപ്പെടുത്തും. രാത്രി കിടക്കുമ്പോള്‍ അവന് എന്റെ കൂടെയല്ല കിടക്കേണ്ടത്. പകരം എന്റെ… Read More
Tag Archives: Article
”എന്തിനാണ് ഇവിടെ വന്നത്?”
ആ ഇടവകയിലെ വൈദികന് ബുധനാഴ്ചകളില്‍ കപ്യാര്‍ക്കൊപ്പം പ്രായമായവരെ സന്ദര്‍ശിക്കുക പതിവായിരുന്നു. അക്കൂട്ടത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ ബലിക്ക് വരാന്‍ സാധിക്കാത്ത ഒരു വയോധിക എപ്പോഴും അവരെ ഏറെ സ്നേഹത്തോടെ സ്വീകരിക്കാറുണ്ട്. ഒരു ദിവസം, പതിവുസംഭാഷണമൊക്കെ കഴിഞ്ഞപ്പോള്‍ അവരോട് നിത്യജീവിതത്തെക്കുറിച്ചും സ്വര്‍ഗീയപ്രത്യാശയെക്കുറിച്ചും സംസാരിക്കാമെന്ന് വൈദികന് കരുതി. ഒരു മുഖവുരയെന്നോണം അദ്ദേഹം ആ വയോധികയോട് ചോദിച്ചു, ”എന്തിനാണ് നാം ഇവിടെ… Read More
ജീവിതം പിന്നെ വേറെ Level
വര്‍ഷങ്ങള്‍ക്കു മുന്‍പ് താമസിച്ചുള്ള ഒരു ധ്യാനത്തിന്റെ അവസാന ദിവസം. ആളുകള്‍ വീടുകളിലേക്ക് പോകാനുള്ള തിരക്കിലാണ്. എല്ലാ ധ്യാനങ്ങളുടെയും അവസാന ദിവസം വല്ലാത്ത വിഷമമാണ്, വീണ്ടും അനുദിനജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കുള്ള യാത്ര. അള്‍ത്താരയുടെ മുമ്പില്‍ അല്പനേരം ചെലവഴിക്കാന്‍ പോയി, ഈശോയോട് എന്നത്തെയുംപോലെ സങ്കടം പറയാന്‍. അന്ന് ഈശോക്ക് വ്യത്യസ്തമായ ഒരു പരാതി കൊടുത്തു. ”ഈശോയേ, ഞാന്‍ ജോലി ചെയ്ത്… Read More
”സ്വതന്ത്രമാകാന്‍ ശ്രമിക്കാത്തതെന്ത്?”
ഒരിക്കല്‍ ഒരാള്‍ എന്നോടിപ്രകാരം ചോദിച്ചു. ”സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കാത്തവിധം ചെറുപ്പംമുതല്‍ നിങ്ങള്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംരക്ഷണയില്‍ വളര്‍ന്നുവന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ അടിമത്തചങ്ങലകളെ വലിച്ചെറിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ എന്തുകൊണ്ടാണ് ഇനിയെങ്കിലും നിങ്ങള്‍ ശ്രമിക്കാതിരിക്കുന്നത്?” ഇതിനുള്ള എന്റെ മറുപടി ഇതായിരുന്നു: ഒരു ആഴിയുടെ നടുവില്‍ ഒരു ദ്വീപ് ഉണ്ടായിരുന്നു. അവിടത്തെ കുട്ടികള്‍ കളിച്ചുല്ലസിച്ച് സാമോദം വിഹരിച്ചിരുന്നു.… Read More
ഉറക്കമില്ലാത്ത രാത്രിയും യൗസേപ്പിതാവും
വീട്ടില്‍ അവധിദിനങ്ങള്‍ ആഘോഷമാക്കാനുള്ള ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണ് എല്ലാവരും. കുറച്ചുനാളായി വീട്ടില്‍ കറങ്ങിനടക്കുന്ന രോഗങ്ങളില്‍ നിന്ന് തത്കാലം രക്ഷപ്പെട്ടെന്ന ചിന്തയിലാണ് പ്ലാനിങ്ങ്. ഭാര്യ റോസ്മിക്ക് ഈ രോഗങ്ങളെ അങ്ങേയറ്റം ദേഷ്യമാണ്. കാരണം, ആംബുലന്‍സ് വിളിക്കാനും നല്ല തണുപ്പത്തും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിന് പുറത്ത് എനിക്ക് വേണ്ടി കാത്ത് നില്‍ക്കാനും രാത്രികളില്‍ ഞാന്‍ ചുമച്ചും ഛര്‍ദിച്ചും അരങ്ങ് തകര്‍ക്കുമ്പോള്‍… Read More
രുചി പകരുന്ന ആത്മീയ രഹസ്യം
”ദൈവം അറിയാതെയും അനുവദിക്കാതെയും നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല.” സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുപിന്നിലും ദൈവത്തിനൊരു പദ്ധതിയുണ്ട്. പല സംഭവങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിക്കുന്നതായിരിക്കും. ഒരുപക്ഷേ നമ്മുടെ ചില കുറവുകള്‍ തിരിച്ചറിയാനും ഇത്തരം ചില സംഭവങ്ങള്‍ കാരണമാകും. അപ്രകാരം എന്റെ ഉള്ളില്‍ ദൈവകൃപക്ക് തടസമായി കിടന്നിരുന്ന ചില കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈശോ അനുവദിച്ച ചില അനുഭവങ്ങള്‍… Read More
പരിമളം നിറയുന്നുണ്ടോ?
എനിക്ക് പരിചയമുള്ള സമീപ മലയാളിദൈവാലയത്തില്‍ വാരാന്ത്യ ധ്യാനം ക്രമീകരിച്ച സമയം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേര്‍തിരിച്ചാണ് ധ്യാനം നടത്തുന്നത്. കുട്ടികള്‍ക്കായി ധ്യാനക്രമീകരണങ്ങള്‍ ചെയ്യുന്നതെല്ലാം യുവജനങ്ങള്‍. യു.എസിലെ വളര്‍ന്നുവരുന്ന മലയാളി തലമുറക്കായി അവര്‍ ചെയ്യുന്ന ശുശ്രൂഷ നമ്മെ ആകര്‍ഷിക്കുന്നതായിരുന്നു. പ്രസ്തുതധ്യാനത്തിന് രണ്ട് ദിവസം മുമ്പേ അവര്‍ രണ്ടുമണിക്കൂര്‍ ആരാധനയും കുമ്പസാരവുംകൂടി ക്രമീകരിച്ചു. അവരുടെ വ്യക്തിപരമായ ഒരുക്കം മാത്രമായിരുന്നില്ല ലക്ഷ്യം,… Read More
വെഞ്ചരിച്ച എണ്ണയുടെ വില…!
തലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ്… Read More
ഗ്രോട്ടോയ്ക്ക് പിന്നിലെ വചനം
വിശുദ്ധ ബര്‍ണദീത്തക്ക് മാതാവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച സമയം. കേവലം ബാലികയായ അവള് എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ദര്‍ശനങ്ങളുടെ സത്യാവസ്ഥ പോലീസിനുമുന്നില്‍ വിശദീകരിക്കേണ്ട അവസ്ഥ വന്നു. ദര്‍ശനം ലഭിക്കുന്ന ഗ്രോട്ടോയില്‍ പോകരുത് എന്ന വിലക്ക് ലഭിച്ചു. ഇടവകയിലെ മദര്‍പോലും അവളെ വിളിച്ച് ശകാരിക്കുകയാണുണ്ടായത്. അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മുടക്കണമെന്ന് ചിന്തിച്ച നിരീശ്വരവാദിയായ മേയര്‍ അവളെ തടവിലിടാന്‍ തീരുമാനിച്ചു. ചുറ്റും… Read More
ഡൊമിനിക്കയെയും നൊസാറിനെയും മറക്കുന്നതെങ്ങനെ?
ഉക്രെയ്നില് ഞാന്‍ അംഗമായ കോണ്‍വെന്റിനോടുചേര്‍ന്ന് ഞങ്ങള്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആ പ്രാര്‍ത്ഥനയില്‍ സ്ഥിരമായി സംബന്ധിക്കാന്‍ 200 കിലോമീറ്ററിലധികം ദൂരെനിന്ന് ഒരു കുടുംബം വരിക പതിവാണ്, ദന്തഡോക്ടര്‍മാരായ ദമ്പതികളും അവരുടെ കുട്ടിയും. വീണ്ടും മക്കളെ വേണമെന്നതായിരുന്നു അവരുടെ പ്രധാനപ്രാര്‍ത്ഥനാനിയോഗം. അങ്ങനെയിരിക്കേ ഒരു ദിവസം അവര്‍ എന്നെ ഫോണ്‍ ചെയ്തു, ‘സിസ്റ്റര്‍, വളരെ സന്തോഷം. ഭാര്യ ഗര്‍ഭിണിയാണ്.”… Read More