ഞാനും ഭാര്യ സിസിലിയും വിവാഹിതരായത് 2014 ഡിസംബറിലാണ്. ജോലിസംബന്ധമായി ഞങ്ങള്‍ ചെന്നൈയില്‍ ആയിരുന്നു താമസം. മക്കളുണ്ടാകാന്‍ താമസം നേരിട്ടതിനാല്‍ ഞങ്ങള്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി. ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ഭാര്യക്ക് സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അതിനാല്‍ മൂന്ന് വര്‍ഷത്തോളം പലവിധ ചികിത്സകള്‍ നടത്തി. പക്ഷേ ഒരു കുഞ്ഞിനെ ലഭിച്ചില്ല. അതിനിടെ… Read More
Tag Archives: September 2024
മര്‍ത്താ മറിയമായ ട്വിസ്റ്റ്…
സുവിശേഷവായനയുടെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് സുവിശേഷം ധ്യാനിച്ച് വായിച്ചു തുടങ്ങിയ നാളുകള്‍ തൊട്ട് മനസിലാവാതിരുന്ന ഒന്നായിരുന്നു മര്‍ത്തായുടെയും മറിയത്തിന്റെയും ഭവനത്തില്‍ യേശുവിന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള സുവിശേഷഭാഗം (ലൂക്കാ 10/38-42). യേശുവിനെ ഭവനത്തില്‍ സ്വീകരിച്ചതും ശുശ്രൂഷിച്ചതും മര്‍ത്താ ആയിരുന്നു എങ്കിലും ഓടിനടന്ന് കഷ്ടപ്പെട്ട മര്‍ത്തായെക്കാള്‍ യേശുവിന്റെ പാദത്തിങ്കല്‍ ഇരുന്ന മറിയത്തെയാണ് യേശു കൂടുതല്‍ ഇഷ്ടപ്പെട്ടത്. ജീവിതത്തില്‍ എനിക്കും സമാനമായ അനുഭവങ്ങളിലൂടെ… Read More
യേശുവിന്റെ മുഖഛായ
അതൊരു ഞായറാഴ്ചയായിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ പള്ളിയിലെത്താന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഞാനൊന്നു നടുനിവര്‍ത്തിയിരുന്നു. ചുറ്റും ഒന്നു വിസ്തരിച്ചു നോക്കി. നാലഞ്ചു ഭക്ത കത്തോലിക്കര്‍ നേരത്തേതന്നെ ഹാജരുണ്ട്. എന്റെ നോട്ടം മദ്ബഹായുടെ വലതു വശത്തുള്ള പരിശുദ്ധ മറിയത്തിന്റെ രൂപത്തിലേക്കായി. നല്ല യോഗ്യത്തി മാതാവുതന്നെ, ശില്പിയെ ഞാന്‍ മനസാ അഭിനന്ദിച്ചു. തൊട്ടടുത്തുതന്നെ ഉണ്ട് ഈശോയുടെ ഒരു രൂപവും. ഇരുരൂപങ്ങളിലും മാറി… Read More