കല്യാണവിരുന്നും കുരിശിന്റെ ശക്തിയും – Shalom Times Shalom Times |
Welcome to Shalom Times

കല്യാണവിരുന്നും കുരിശിന്റെ ശക്തിയും


ഇരുപതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു യഥാര്‍ത്ഥസംഭവമാണിത്. സ്വകാര്യമേഖലയില്‍ ഉദ്യോഗസ്ഥരായിരുന്ന രണ്ട് യുവസുഹൃത്തുക്കള്‍ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു. അങ്ങനെ വിശ്വാസതീക്ഷ്ണതയില്‍ മുന്നോട്ടുപോകാന്‍ തുടങ്ങി. ആയിടെയാണ് ജോലിസ്ഥലത്തിനടുത്തുള്ള മറ്റൊരു സുഹൃത്ത് അവരെ തന്റെ വിവാഹത്തിന് ക്ഷണിച്ചത്. നാട്ടിലെ സമ്പന്നമായ ഒരു പ്രമുഖകുടുംബത്തിലെ അംഗമായിരുന്നു വരന്‍. ഏറെപ്പേര്‍ ആ കല്യാണത്തിന് ക്ഷണിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഈ സമ്പന്നകുടുംബാംഗങ്ങള്‍ ദരിദ്രരോട് കാണിച്ച അവഗണനയില്‍ ദേഷ്യം തോന്നിയ ഒരാള്‍ വിവാഹസദ്യയിലെ പ്രധാനവിഭവത്തില്‍ ക്ഷുദ്രപ്രയോഗം നടത്തി എന്തോ മരുന്ന് ചേര്‍ത്തു. അതിന്റെ ഫലമായി വിവാഹസദ്യ കഴിച്ചവര്‍ക്കെല്ലാം വയറിളക്കവും അസ്വസ്ഥതകളും. എന്നാല്‍ ആ വിവാഹത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഈ രണ്ട് യുവാക്കള്‍ക്കുമാത്രം ഒരു കുഴപ്പവുമില്ല. അപ്പോള്‍ അവരും അക്കാര്യം ഓര്‍ത്തെടുത്തു, ഭക്ഷണം കഴിക്കുംമുമ്പ് കുരിശ് വരച്ച് ആശീര്‍വദിച്ചിരുന്നു! ധ്യാനത്തിനുശേഷം തുടങ്ങിയ പതിവായിരുന്നു അത്.

ഭക്ഷണത്തില്‍ പ്രശ്‌നമുണ്ടെന്ന് അറിഞ്ഞിട്ടല്ലെങ്കിലും അന്നും അവര്‍ അപ്രകാരം ചെയ്തു. കുരിശടയാളത്തിലൂടെ ലഭിച്ച ദൈവികസംരക്ഷണം മനസിലാക്കിയതോടെ അവരുടെ വിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചു.
”ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി
അവഹേളനപാത്രങ്ങളാക്കി”
(കൊളോസോസ് 2/15).