”സക്രാരിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോ, അങ്ങ് സത്യമായും ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഏറ്റുപറയുകയും ചെയ്യുന്നു. ഓ ദിവ്യ ഈശോയെ കൂദാശയ്ക്കടുത്തവിധം അങ്ങയെ സ്വീകരിക്കുവാന്‍ എനിക്ക് സാധ്യമകാാത്ത ഈ നിമിഷത്തില്‍ അരൂപിക്കടുത്തവിധം അവിടുന്ന് എന്റെ ഹൃദയത്തിലേക്കും എന്റെ ജീവിതത്തിലേക്കും എഴുന്നള്ളിവരേണമേ. ദിവ്യകാരുണ്യ നാഥാ പാപിയായ എന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ട് അവിടുന്ന് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവന്നിരിക്കുന്നുവെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുകയും അതിനായി നന്ദി പറയുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. എന്നെ പൂര്‍ണമായും അങ്ങയുടേതാക്കത്തീര്‍ക്കണമേ ആമ്മേന്‍.”