ദൈവികമായ എളിമ ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ്? അതറിയണമെങ്കില്‍ അഹങ്കാരം നിമിത്തം സംഭവിച്ചതെന്താണെന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം മാലാഖ പിശാച് ആയി മാറിയത് അവന്റെ അഹങ്കാരം നിമിത്തമാണ്. ദൈവത്തിനുള്ള ആരാധനയും സ്തുതിയും അവന് വേണമെന്ന് അവന്‍ ആഗ്രഹിച്ചു. അതിനാല്‍ത്തന്നെ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും സാധിക്കാതെ വന്നു. അഹങ്കാരം ഉള്ള വ്യക്തിയും ഇങ്ങനെതന്നെ. അയാള്‍ ദൈവത്തെയോ മറ്റുള്ളവരെയോ പുകഴ്ത്താന്‍ തയ്യാറാകില്ല.
എപ്പോഴും സ്വന്തം കഴിവില്‍ അഹങ്കരിക്കുന്നു. എന്നാല്‍ വിശുദ്ധരും മാലാഖമാരും എപ്പോഴും ദൈവത്തെ സ്തുതിച്ച് ആരാധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ സ്വയം അഹങ്കരിക്കുന്നില്ല. പകരം എല്ലാം തങ്ങള്‍ക്ക് ദാനമായി നല്‍കിയ ദൈവത്തെ അവര്‍ മഹത്വപ്പെടുത്തുന്നു. അതിനാല്‍ അഹങ്കാരം നീങ്ങി ദൈവികമായ എളിമ ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ദൈവത്തെ സ്തുതിച്ച് ആരാധിക്കുക എന്നതാണ്.
തങ്കു കെന്നഡി