രോഗശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ചില രോഗികള്‍ക്ക് വളരെ പെട്ടെന്ന് സൗഖ്യം ലഭിക്കുന്നു. എന്നാല്‍ എല്ലായ്‌പോഴും എല്ലാ രോഗികള്‍ക്കും പെട്ടെന്ന് സൗഖ്യം കിട്ടണമെന്നില്ല. അതില്‍ സംശയമോ നിരാശയോ ഉണ്ടാവേണ്ടതില്ല. ഒരു രോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിധത്തിലായിരിക്കും ആ പ്രാര്‍ത്ഥന ഫലദായകമാകുന്നത് എന്ന് എന്റെ അനുഭവത്തില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രാര്‍ത്ഥനയുടെ ഫലമായി ചിലപ്പോള്‍ രോഗിയുടെ
വേദന കുറയുന്നു
സഹിക്കാനുള്ള ശക്തി ലഭിക്കുന്നു
മനസിന്റെ മുറിവുകള്‍ ഉണങ്ങി ആന്തരികസൗഖ്യം ലഭിക്കുന്നു
വ്യക്തിപരമായോ കുടുംബപരമായോ ഉള്ള അകല്‍ച്ചയും
വെറുപ്പും വിദ്വേഷവും മാറി സ്‌നേഹത്തിലാകുന്നു
പ്രാര്‍ത്ഥനക്കുശേഷം മരുന്നിന്റെ ഫലമുളവാകുന്നു
പ്രാര്‍ത്ഥനക്കുശേഷം യഥാര്‍ത്ഥരോഗമെന്തെന്ന് ഡോക്ടര്‍ക്ക്
മനസിലാകുന്നു.
ജോസ് കാപ്പന്‍,
‘വരദാനങ്ങള്‍ പ്രയോഗികജീവിതത്തില്‍’