എഴുതാന്‍ മറന്നാലും… – Shalom Times Shalom Times |
Welcome to Shalom Times

എഴുതാന്‍ മറന്നാലും…

മെഡിസിന്‍ പഠനം കഴിഞ്ഞ് പി.ജി. എന്‍ട്രന്‍സിനായി ഒരുങ്ങുകയായിരുന്നു ഞാന്‍. വിജയത്തിനായി 1000 തവണ വചനം എഴുതാമെന്ന് കര്‍ത്താവിനോട് വാക്ക് പറഞ്ഞു. അങ്ങനെ വചനമെഴുത്ത് തുടങ്ങി. എന്‍ട്രന്‍സ് പരീക്ഷയുടെ ഏതാണ്ട് മൂന്ന് ദിവസം മുമ്പ് 990 തവണ എഴുതിത്തീര്‍ന്നു. ബാക്കി 10 തവണ പരീക്ഷയുടെ ദിവസം എഴുതാമെന്നാണ് വിചാരിച്ചത്. പക്ഷേ അന്നേ ദിവസം അക്കാര്യം തീര്‍ത്തും മറന്നുപോയി. പക്ഷേ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയം തന്ന് അവിടുന്ന് എന്നെ അനുഗ്രഹിച്ചു. 10 പ്രാവശ്യം എഴുതാന്‍ കഴിയാതെപോയതും കര്‍ത്താവിന്റെ പ്രവൃത്തിയാണെന്ന് പിന്നീട് എനിക്ക് മനസിലായി. കാരണം 1000 വചനം തന്ന് ഈ വിജയം എന്റെ കൈയില്‍നിന്ന് നീ വാങ്ങിയതല്ല എന്ന് അവിടുന്ന് എന്നെ ഓര്‍മ്മിപ്പിക്കുകയായിരുന്നു അതിലൂടെ. ബാര്‍ട്ടര്‍ സമ്പ്രദായമൊന്നും കര്‍ത്താവിന് ഇഷ്ടമല്ലെന്ന് തോന്നുന്നു.

ഡോ. സിസ്റ്റര്‍ അമല പുന്നയ്ക്കത്തറ എസ്.എച്ച്.