കണ്ണടച്ചുപിടിച്ച മകള്‍ – Shalom Times Shalom Times |
Welcome to Shalom Times

കണ്ണടച്ചുപിടിച്ച മകള്‍

നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുഞ്ഞുമകള്‍ അമ്മയെ സമീപിച്ചു, ”അമ്മേ, അന്ധന്‍ എന്നുപറഞ്ഞാലെന്താണ്?”
അമ്മ അവളെ തന്നോട് ചേര്‍ത്തിരുത്തി. വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചു. അവളുടെ ക്ലാസില്‍ ഒരു അന്ധനായ കുട്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഈ സംശയവുമായി എത്തിയിരിക്കുന്നത്. അമ്മ അവള്‍ക്ക് അന്ധത എന്താണെന്ന് പറഞ്ഞുകൊടുത്തു. പിറ്റേന്ന് മകളുടെ ക്ലാസിലെത്തിയ അമ്മ കണ്ടത് അന്ധനായ കൂട്ടുകാരനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന മകളെയാണ്. അവള്‍ കണ്ണടച്ചുപിടിച്ചുകൊണ്ട് മരങ്ങളെക്കുറിച്ച് അവന് പറഞ്ഞുകൊടുക്കുകയായിരുന്നു.

”സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്”
(1 കോറിന്തോസ് 13/4)