നിന്ദനത്തിന്റെ അവസരങ്ങള്‍ പുണ്യയോഗ്യതകള്‍ സമ്പാദിച്ചുകൂട്ടാനുള്ള സന്ദര്‍ഭങ്ങളാണ്. ഒരു അധിക്ഷേപം ക്ഷമാപൂര്‍വം സഹിക്കുന്നതിലൂടെ, പത്തുദിവസം അപ്പക്കഷ്ണവും വെള്ളവും മാത്രമുപയോഗിച്ച് ഉപവസിക്കുന്നതിനെക്കാള്‍ ഫലം നേടാന്‍ നമുക്ക് കഴിയും. നാം മറ്റുള്ളവരില്‍നിന്ന് ഏറ്റുവാങ്ങുന്ന നിന്ദനങ്ങള്‍ സ്വയം ചുമത്തുന്നവയെക്കാള്‍ ഫലദായകമാണ്. കാരണം മറ്റുള്ളവര്‍ സമ്മാനിക്കുന്ന നിന്ദനങ്ങളില്‍ ആത്മാംശം കുറവും ദൈവികാംശം കൂടുതലുമാണ്.
‘ഏറ്റം പ്രയാസകരമായ സുകൃതം’