കൂരിരുളിലെ പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

കൂരിരുളിലെ പ്രാര്‍ത്ഥന

ഒരു വിശുദ്ധ വനിതയായിരുന്നു മദര്‍ ബസ്ലിയാ സ്ലിങ്ക്. ഏറെ പ്രാര്‍ത്ഥിച്ചും ദൈവത്തോട് ആലോചന ചോദിച്ചും അവര്‍ ഒരു പ്രോജക്റ്റ് തുടങ്ങി, ‘കാനാന്‍.’ പക്ഷേ ഗവണ്‍മെന്റ് അധികാരികളുടെ എതിര്‍നിലപാടുമൂലം പ്രോജക്റ്റ് പാതിവഴിയില്‍ നിലച്ചുപോയി. പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും മുന്നോട്ടുപോകാന്‍ പറ്റുന്നില്ല. അതുവരെയും മദറിനെ പ്രോത്സാഹിപ്പിച്ചിരുന്നവര്‍തന്നെ എതിരായി സംസാരിക്കാന്‍ തുടങ്ങി. അവരുടെ സമൂഹത്തിലുണ്ടായിരുന്ന സഹോദരിമാര്‍ പലരും വിട്ടുപോകാനും ആരംഭിച്ചു. വിജയിച്ച് മുന്നേറിയപ്പോള്‍ ആദരവോടെ വണങ്ങിയിരുന്നവരെല്ലാം ഇതാ തന്നെ കൈയൊഴിഞ്ഞിരിക്കുന്നു. ദൈവവും കൈവിട്ട അവസ്ഥ. കൂരിരുള്‍ നിറഞ്ഞ ആ ദിനങ്ങളില്‍ മദര്‍ പ്രാര്‍ത്ഥിച്ചത് വ്യത്യസ്തമായ ഒരു പ്രാര്‍ത്ഥനയാണ്. അതിലൂടെ അവര്‍ ആ സാഹചര്യത്തെ അതിജീവിച്ചു. പിന്നീട് ആ പ്രോജക്റ്റിന് ടൗണ്‍ കൗണ്‍സില്‍ അനുമതി നല്കുകയും ചെയ്തു.
മദറിന്റെ പ്രാര്‍ത്ഥന
”പിതാവേ, എനിക്കൊന്നും മനസിലാകുന്നില്ല. എങ്കിലും
ഞാനങ്ങയില്‍ വിശ്വസിക്കുന്നു.”
‘പ്രലോഭനങ്ങളേ വിട’