ഇന്നുമുതല്‍… – Shalom Times Shalom Times |
Welcome to Shalom Times

ഇന്നുമുതല്‍…

ഓ എന്റെ കര്‍ത്താവേ, മാനസാന്തരപ്പെട്ട,
മറ്റൊരു ആത്മാവും അനുതപിച്ചിട്ടില്ലാത്തവിധം ആഴമായ അനുതാപത്തിലേക്ക് എന്നെ
നയിക്കണമേ. മറ്റാരും സ്‌നേഹിച്ചിട്ടില്ലാത്തവിധം അങ്ങയെ സ്‌നേഹിക്കാന്‍ എനിക്ക് ശക്തി
നല്കണമേ. എന്റെ പ്രിയപ്പെട്ട ഈശോ, ഇന്നുമുതല്‍ ഒരൊറ്റ ദിവസംപോലും പശ്ചാത്തപിക്കാതെയും അവിടുത്തോടുള്ള സ്‌നേഹത്താലും
കൃതജ്ഞതയാലും നിറയപ്പെടാതെയും
കടന്നുപോകാന്‍ ഇടവരരുതേ എന്ന് ഏറ്റവും
വിനയത്തോടെ ഞാന്‍ യാചിക്കുന്നു.
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാല