ഫോര്‍ഡ് വെളിപ്പെടുത്തിയ രഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

ഫോര്‍ഡ് വെളിപ്പെടുത്തിയ രഹസ്യം


”ഫോര്‍ഡ് കമ്പനി സ്ഥാപകനായ ഹെന്റി ഫോര്‍ഡ് 78-ാം വയസിലും ശാന്തനും സമാധാനപൂര്‍ണനുമായി കാണപ്പെട്ടു. അഭിമുഖത്തില്‍ തന്റെ ശാന്തതയുടെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:
”ദൈവമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തേക്ക് നമ്മുടെ ഉപദേശമൊന്നും ആവശ്യമില്ലല്ലോ. ദൈവം ചുമതലയേറ്റിരിക്കേ എല്ലാം ഉത്തമമായ രീതിയില്‍ത്തന്നെ പര്യവസാനിച്ചുകൊള്ളുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഉത്കണ്ഠപ്പെടാന്‍ എന്തിരിക്കുന്നു?”
”ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്” (സങ്കീര്‍ത്തനങ്ങള്‍ 3/5)