ഡോക്ടറുടെ വാക്ക് തെറ്റിച്ച കര്‍ത്താവ്‌ – Shalom Times Shalom Times |
Welcome to Shalom Times

ഡോക്ടറുടെ വാക്ക് തെറ്റിച്ച കര്‍ത്താവ്‌

 

ഞങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ ദര്‍ശന സി.എം.സി കൊവിഡ് 19 ബാധിച്ച് അത്യാസന്നനിലയിലായി. 51 വയസുള്ള സിസ്റ്റര്‍ രോഗീലേപനം സ്വീകരിച്ച് 15 ദിവസം വെന്റിലേറ്ററില്‍ കിടന്നു. രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ദൈവിക ഇടപെടലിനായാണ് എല്ലാവരും കാത്തിരുന്നത്.
ദൈവകരുണയില്‍മാത്രം ആശ്രയിച്ച് ദൈവസന്നിധിയിലേക്ക് കരങ്ങളുയര്‍ത്തി സഹസന്യാസിനികളെല്ലാം ഒന്നിച്ച് പ്രാര്‍ത്ഥിച്ചു. സിസ്റ്റര്‍ സൗഖ്യപ്പെട്ട് തിരികെവന്നാല്‍ ശാലോം മാസികയില്‍ സാക്ഷ്യപ്പെടുത്താമെന്നും തീരുമാനമെടുത്തു.
തുടര്‍ന്ന് വൈദ്യശാസ്ത്രത്തെ അതിശയിപ്പിക്കുന്ന സൗഖ്യമാണ് ഉണ്ടായത്. സിസ്റ്ററിന് കര്‍ത്താവ് നവജീവന്‍ നല്കി. അവിടുന്ന് ഇടപെട്ട നിമിഷങ്ങളോര്‍ത്ത് അവിടുത്തേക്ക് ഞങ്ങള്‍ ഒന്നിച്ച് നന്ദി പറഞ്ഞു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍,
സി.എം.സി ബിനാ പ്രൊവിന്‍സ്, മധ്യപ്രദേശ്