കണ്ണൂരിലെ തേര്‍മലയിലുള്ള ഞങ്ങളുടെ മഠത്തില്‍ ജീവിക്കുന്ന നാളുകള്‍. അവിടെ ഒരു കൃഷിയും വിജയിക്കാറില്ല എന്ന് പറഞ്ഞുകേട്ടു. ഒരു വിളയും ലഭിക്കാതെ വരണ്ട് കിടക്കുന്ന ആ സ്ഥലം കണ്ടപ്പോള്‍ ഒരു വിഷമം. അതിനാല്‍ ആ പ്രദേശത്തിനായി കര്‍ത്താവില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കാമെന്ന് തീരുമാനമെടുത്തു. അധികം വൈകാതെ ഞങ്ങള്‍ അവിടത്തെ പറമ്പിലൂടെ നടന്ന് സ്തുതിച്ച് പ്രാര്‍ത്ഥിക്കാനും ജപമാലകളര്‍പ്പിക്കാനുമൊക്കെ ആരംഭിച്ചു. കുറച്ച് നാളുകള്‍ അങ്ങനെ കടന്നുപോയി. പതുക്കെപ്പതുക്കെ കൃഷികള്‍ ഫലമണിയാന്‍ തുടങ്ങുന്നതാണ് കണ്ടത്. ദൈവസ്തുതികളും പ്രാര്‍ത്ഥനകളും ആ സ്ഥലത്തെ ഐശ്വര്യപൂര്‍ണമാക്കുന്നത് ഞങ്ങള്‍ കണ്ടറിയുകയായിരുന്നു.
”ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ! ഭൂമി അതിന്റെ വിളവ് നല്കി, ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 67/5-6)
സിസ്റ്റര്‍ ഫിലോ എം.എസ്.എം.ഐ