നൊവേനകള്‍ ഏറ്റവും ഫലപ്രദമായി അര്‍പ്പിക്കുന്നതിന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന നിര്‍ദേശങ്ങള്‍.
ന്മപ്രസാദവരാവസ്ഥയിലുള്ള ആത്മാവിന്റെ പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത്. അതിനാല്‍ ശരിയായ അനുതാപവും മാനസാന്തരവും പാപമോചനകൂദാശയുടെ സ്വീകരണവും നൊവേനപ്രാര്‍ത്ഥനയോടൊപ്പം ഉണ്ടാകണം.
ന്മ ഒമ്പത് ദിവസങ്ങള്‍ അല്ലെങ്കില്‍ ഒമ്പത് ആഴ്ചകള്‍ മുടക്കംകൂടാതെ പ്രാര്‍ത്ഥിക്കണം. ലാഘവബുദ്ധിയോടെ നൊവേനയെ സമീപിക്കരുത്.
ന്മ ഭവനത്തിലിരുന്ന് നൊവേന ചൊല്ലുന്നതില്‍ തെറ്റില്ലെങ്കിലും ആ ദിവസങ്ങളില്‍ ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്.
ന്മ പ്രാര്‍ത്ഥനയോടൊപ്പം പാപപരിഹാരത്തിന്റെയും പരിത്യാഗത്തിന്റെയും പ്രവൃത്തികള്‍ ഉണ്ടാകണം.
ന്മ നൊവേനദിവസങ്ങളില്‍ യോഗ്യതയോടെയുള്ള വിശുദ്ധ കുര്‍ബാനസ്വീകരണം വളരെ പ്രധാനമാണ്.
ന്മ പ്രാര്‍ത്ഥനാനിയോഗം നിറവേറിയാല്‍ ദൈവത്തോടും നമുക്കായി മാധ്യസ്ഥ്യം യാചിച്ച വിശുദ്ധാത്മാവിനോടും നന്ദി പറയാന്‍ മറക്കരുത്. മറ്റുള്ളവരോട് ഇതേപ്പറ്റി സാക്ഷ്യം അറിയിക്കുക എന്നതാണ് ഇതിന് ഏറ്റവും ഉചിതമായ മാര്‍ഗം.