Article – Page 28 – Shalom Times Shalom Times |
Welcome to Shalom Times

ഏതവസ്ഥയിലും ശാന്തത സ്വന്തമാക്കാന്‍

ഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്റെ ശരീരത്തിന്റെയും ജീവന്റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന്‍… Read More

ഈശോയെ കണ്‍ഫ്യൂഷനിലാക്കിയ ചലഞ്ച്‌

കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും. അമ്മ… Read More

ഗുരുതരങ്ങളായ പ്രലോഭനങ്ങള്‍ക്കു പ്രതിവിധികള്‍

ഏതെങ്കിലും ഒരു പ്രലോഭനത്തിന്റെ സാന്നിധ്യം നിനക്ക് അനുഭവപ്പെട്ടാല്‍, ചെന്നായെയോ പുലിയെയോ കണ്ടു ഭയന്നോടുന്ന ഒരു കൊച്ചുകുട്ടിയെ അനുകരിക്കുക. കുട്ടി പിതാവിന്റെ പക്കല്‍ ഓടിയെത്തുകയോ മാതൃകരങ്ങളില്‍ അഭയം തേടുകയോ മറ്റാരുടെയെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുകയോ ആണ് ചെയ്യുക. പിതാവായ ദൈവത്തിന്റെ അനുഗ്രഹവും സഹായവും അപേക്ഷിച്ചുകൊണ്ട് നീയും ഇപ്രകാരം അവിടുത്തെ പക്കലേക്ക് ഓടിയടുത്തുകൊള്ളുക. ”പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിപ്പാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍” എന്ന… Read More

പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും

എന്റെ കാലുകള്‍ക്ക് മൂന്നോളം സര്‍ജറികള്‍ കഴിഞ്ഞതാണ്. അതിന്റെ ഫലമായി മൂന്നോ നാലോ ഞരമ്പുകള്‍ നഷ്ടമായി. അതിനാല്‍ത്തന്നെ കാലില്‍ രക്തയോട്ടം കുറവാണ്. മുട്ടിനുതാഴെ ഇരുണ്ട നിറമാണ്. കല്ലുപോലെയാണ് അവിടം ഇരിക്കുന്നതും. ചിലപ്പോള്‍ വളരെയധികം ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. എങ്ങനെയെങ്കിലും അവിടെ ലേശം തോലുപോയാല്‍ അത് പിന്നീട് വലിയ മുറിവായിത്തീരും. ആയുര്‍വേദമരുന്നും ഇംഗ്ലീഷ് മരുന്നും ചെയ്ത് ഞാന്‍ മടുത്തു. ആയിടക്ക്… Read More

‘ഒറ്റ വാക്കുമതി സ്വര്‍ഗം പണിയാന്‍’

ഒരൊറ്റ വാക്കുമതി ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍. ഒരൊറ്റ വാക്കുമതി കെട്ടുപിണഞ്ഞ പല പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍. പക്ഷേ മനുഷ്യനതു പറയുകയില്ല. ഒരൊറ്റ വാക്കു മതി ഭൂമിയില്‍ സമാധാനമുണ്ടാക്കാന്‍. പക്ഷേ തല പോയാലും മനുഷ്യന്റെ വായില്‍നിന്നും അത് വീഴുകയില്ല. ആ വാക്ക് ഏതാണെന്നോ? ‘സോറി’ എന്ന വാക്കാണത്. ‘എനിക്ക് തെറ്റിപ്പോയി എന്നോടു ക്ഷമിക്കണമേ’ എന്ന വാക്ക്. ദൈവത്തോടു… Read More

കൊലയാളിയെ തടഞ്ഞ രക്ഷാകവചം

ഒരു ജനുവരിമാസം രാത്രി മൂന്നുമണിസമയം. ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലില്‍ ഒരു കൊലപാതകി അതിക്രമിച്ചുകയറി. ആരുമറിയാതെ രണ്ട് പെണ്‍കുട്ടികളെ അയാള്‍ ഉപദ്രവിച്ച് വധിച്ചുകഴിഞ്ഞു. കൂടുതല്‍ ഇരകളെ തേടി മുന്നോട്ടുനീങ്ങുകയായിരുന്നു. അടുത്തതായി അയാള്‍ വേറൊരു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി. അവള്‍ ഉറങ്ങുകയായിരുന്നു. തന്റെയരികിലെത്തിയ കൊലപാതകിയുടെ സാന്നിധ്യം അനുഭവപ്പെട്ടാലെന്നോണം ആ പെണ്‍കുട്ടി ഉണര്‍ന്നു. അവളുടെ നിവര്‍ത്തിയ കൈകളില്‍ ഒരു… Read More

എന്താണ് ആ ഒരു മണിക്കൂര്‍

എല്ലാ വ്യാഴാഴ്ചകളിലും നവമാധ്യമങ്ങള്‍ വഴി ഒത്തു ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക കൂട്ടായ്മയുണ്ട് ഞങ്ങള്‍ക്ക്. പരസ്പരം പ്രാര്‍ത്ഥിച്ചും ശക്തിപ്പെടുത്തിയും തെറ്റുതിരുത്തിയും പൗരോഹിത്യ സാഹോദര്യത്തിന്റ മാധുര്യം നുകരുന്ന കൂട്ടായ്മ. ഏശയ്യ പ്രവചനം 30/21ന്റെ അഭിഷേകം ചോദിച്ചു വാങ്ങി പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോര്‍ത്ത് പരസ്പരം സന്ദേശങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഒരു വ്യാഴാഴ്ച ഗ്രൂപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന… Read More

ദൈവം പക്ഷപാതം കാണിക്കുമോ?

എന്തുകൊണ്ടാണ് ചിലര്‍മാത്രം നാട്ടുകാര്‍ക്ക് കണ്ണിലുണ്ണിയാകുന്നത്? മക്കളില്‍ ചിലര്‍മാത്രം മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ ആകുന്നത്? വിദ്യാര്‍ത്ഥികളില്‍ ഏതാനുംപേര്‍ മാത്രമെന്തേ അധ്യാപകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നു? പന്ത്രണ്ട് ശിഷ്യന്മാരില്‍ യോഹന്നാനുമാത്രമെന്തേ വത്സല ശിഷ്യനെന്ന് പേര് വീണു? എല്ലായിടത്തും, ദൈവത്തിനുപോലും, പക്ഷപാതമുണ്ടോ? എന്നാല്‍ ദൈവത്തിന്റെ മനസ്സ് അറിഞ്ഞ് വിശുദ്ധ പത്രോസ് ശ്ലീഹ താനറിഞ്ഞ സത്യം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: ”സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും… Read More

പരീക്ഷാഹാളില്‍ അമ്മ വന്നപ്പോള്‍…

ഞാന്‍ ബി.എസ്‌സി. ബോട്ടണി പഠിച്ചുകൊണ്ടിരുന്ന കാലം. ഉപവിഷയമായ സുവോളജിയുടെ ഫൈനല്‍ പ്രാക്ടിക്കല്‍ പരീക്ഷ അടുത്തുവന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രശ്‌നം, മറ്റെല്ലാം നന്നായി ചെയ്താലും തവളയുടെ ഡിസെക്ഷന്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. തവളയെ കീറിമുറിച്ച് ക്രേനിയല്‍ നെര്‍വ് വ്യക്തമായി കാണിക്കണം. അത് വളരെ പ്രധാനപ്പെട്ട മേജര്‍ ഡിസെക്ഷനുമാണ്. എന്നാല്‍ എനിക്ക് ലാബില്‍ ആ… Read More

നാരങ്ങാമിഠായികളിലെ വിശുദ്ധരഹസ്യം

റിലേഷനുകള്‍ പണ്ടും ഉണ്ടായിരുന്നു. അതിനെ റിലേഷന്‍ഷിപ്പ് എന്നു പറയാനും, in a relationship എന്ന് സ്റ്റാറ്റസിട്ട് പത്തു പേരെ അറിയിക്കാനും തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. വീട്ടിലേക്ക് അരിയും പലചരക്കുസാധനങ്ങളും വാങ്ങി വരുന്ന അപ്പന്റെ കയ്യില്‍ ഒരു ചെറിയ നാരങ്ങാമിഠായിപ്പൊതി കണ്ടിട്ടുണ്ടോ? കണ്ടിരിക്കാനിടയില്ല. കാരണം, ആരുമറിയാതെ അത് അദ്ദേഹം തന്റെ പ്രിയതമക്ക് കൈമാറിക്കഴിഞ്ഞിട്ടുണ്ട്.… Read More