Article – Page 27 – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തില്‍നിന്ന് അകലാതിരിക്കാന്‍…

സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ… Read More

മിണ്ടാമഠത്തിലെ സിസ്റ്റര്‍ പറഞ്ഞ സംഭവം

അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്? തെല്ലാലോചിച്ചിട്ട് അവര്‍ പറഞ്ഞു. ഒരു സംഭവം പറയാം. ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള്‍ ഈശോയ്ക്ക് വലിയ സ്‌നേഹം… എന്നെ നോക്കി പുഞ്ചിരിക്കുന്നു… വല്ലാതെ… Read More

ഇവയൊക്കെ ചെയ്യാന്‍ ഇങ്ങനെയും ചിലര്‍

1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഞാനെന്റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. ”എന്റെ പിതാവേ, നീയെന്നില്‍നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്റെ കരങ്ങളില്‍ എന്റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെയും തന്റെ സമയത്തിന്റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക്… Read More

ബിസിനസ്‌ലാഭം വര്‍ധിപ്പിച്ച അക്കൗണ്ടന്റ്

ബുക്ക് കീപ്പിങ്ങിനെക്കുറിച്ചും ഡബിള്‍ എന്‍ട്രി സംവിധാനത്തെക്കുറിച്ചും ഒരു കൃതി പ്രസിദ്ധീകരിച്ച യൂറോപ്പിലെ രണ്ടാമത്തെ വ്യക്തിയാണ് ലൂക്കാ പക്കിയോളി. അദ്ദേഹം ആവര്‍ത്തിക്കാറുള്ള ഒരു പ്രധാനസന്ദേശം ഇതായിരുന്നു, ”സഹായം ലഭിക്കുന്നത് ഉണര്‍ന്നിരിക്കുന്നവനാണ്, ഉറങ്ങുന്നവനല്ല.” കഠിനാധ്വാനത്തിലൂടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഏറെ പ്രസക്തവുമാണ്. അദ്ദേഹത്തിന്റെ ഡോക്യുമെന്റേഷനില്‍ ജേണലുകള്‍, ലെഡ്ജറുകള്‍, വര്‍ഷാവസാന സമാപന തീയതികള്‍, ട്രയല്‍ ബാലന്‍സുകള്‍,… Read More

ജീവനുള്ള പിറന്നാള്‍ സമ്മാനം

”ഈശോയേ, ഇന്നെന്തോ വലിയ ഒരു സന്തോഷം… സ്‌നേഹം…. കുറെ സമയം കൂടി ഇങ്ങനെ നിന്റെ സന്നിധിയില്‍, ദിവ്യകാരുണ്യത്തിനു മുന്നില്‍ നിന്നെത്തന്നെ നോക്കി ഇരിക്കാന്‍ തോന്നുന്നു….” ചിന്തിച്ചു തീരും മുന്‍പേ ഫോണ്‍ ബെല്ലടിച്ചു. മോളുടെ സ്‌കൂളില്‍നിന്നാണ്. അതുകൊണ്ട് ഈശോയോട് ”എക്‌സ്‌ക്യൂസ് മി” പറഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തു പോയി ഫോണെടുത്തു. കുട്ടികളെ മറ്റേതോ സ്‌കൂളില്‍ എക്‌സിബിഷന്‍ കാണിക്കാന്‍… Read More

സൗഹൃദങ്ങള്‍ക്ക് മധുരം പകരാം

ഈ ലോകത്തില്‍ ആദ്യം ഉടലെടുത്ത പ്രശ്‌നം പാപമാണെന്ന് തോന്നുന്നില്ല. അത് ഏകാന്തതയാണ്. ദൈവമായ കര്‍ത്താവ് സൃഷ്ടികര്‍മത്തിനുശേഷം മനുഷ്യനെ രൂപപ്പെടുത്തിയിട്ട് അവന്റെ ദുഃഖം മനസിലാക്കിയിട്ട് പറഞ്ഞു ”മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” (ഉല്‍പത്തി 2/8). അങ്ങനെ ദൈവംതന്നെ രൂപകല്‍പന ചെയ്ത ഒരു ഉടമ്പടിയാണ് കൂട്ട് എന്നത്. യഥാര്‍ത്ഥ സൗഹൃദം ഒരു കരാര്‍… Read More

സമ്മാനപ്പൊതികൊണ്ടുള്ള പ്രാര്‍ത്ഥന

പഠനകാലത്ത് പൂര്‍ത്തീകരിക്കാന്‍ പറ്റാതിരുന്ന ടൈപ്പ്‌റൈറ്റിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഒരു ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. കോളജില്‍ പഠിക്കുന്ന കുട്ടികളുടെയും മറ്റ് ജോലികള്‍ക്ക് പോകുന്നവരുടെയും സൗകര്യത്തിന് ടീച്ചര്‍ ഞങ്ങളെ മോണിംഗ് ബാച്ചിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പ്രസ്തുത സ്ഥാപനത്തില്‍ അടുത്തുള്ള കോളജില്‍ പഠിക്കുന്ന കുറച്ച് കുട്ടികള്‍ വരുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ സ്ഥിരമായി കൈയില്‍ കൊന്തയും പിടിച്ചുവരുന്ന ഒരു പെണ്‍കുട്ടിയെ… Read More

ഈ ശുശ്രൂഷകന്റെ ഒരു കാര്യം

ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനാണ് നിബിന്‍. ഉത്തരവാദിത്വങ്ങളില്‍ കൂടെക്കൂടെ വീഴ്ചകള്‍ വരുത്തുന്നതിനാല്‍ ഡയറക്ടറച്ചന്‍ സ്‌നേഹത്തോടെ ചോദിച്ചു: ”നിബിന്‍, ഉത്തരവാദിത്വങ്ങളില്‍ വലിയ വീഴ്ചകള്‍ വരുന്നുണ്ടല്ലോ. മറ്റുള്ളവരും നിബിനെക്കുറിച്ച് പലപ്പോഴായി പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്രമാത്രം നിരുത്തരവാദപരമായി പെരുമാറുന്നത്? എനിക്ക് നിബിനോട് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വേദനയോടെ പറയുകയാണ്, കഴുതയെക്കാള്‍ മെച്ചമല്ല താങ്കള്‍ എന്നാണ് എല്ലാവരുടെയും അഭിപ്രായം. നിബിനെക്കുറിച്ച് നിബിനുതന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്രമാത്രം… Read More

മകളുടെ മാനസാന്തരം രണ്ട് ദിവസത്തിനകം

പരിചയക്കാരിയായ ഒരു അമ്മ അവരുടെ അനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഉറച്ച ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്ന സ്ത്രീയാണവര്‍. പക്ഷേ അവരുടെ ഏകമകന്‍ ഒരു അക്രൈസ്തവ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. വരുംതലമുറയില്‍പ്പോലും ക്രൈസ്തവവിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ബന്ധമായിരുന്നതുകൊണ്ട് ഒരു കാരണവശാലും അമ്മ ആ വിവാഹത്തിന് സമ്മതം കൊടുക്കാന്‍ തയാറല്ലായിരുന്നു. മകനെയും കൂട്ടി പല വൈദികരെയും സമീപിച്ചെങ്കിലും എല്ലാവരും നിര്‍ദേശിച്ചത് മകന്‍ ആ പെണ്‍കുട്ടിയുമായുള്ള… Read More

വിറക് കീറിയപ്പോള്‍ കര്‍ത്താവ് പറഞ്ഞത്…

ആത്മീയജീവിതത്തില്‍ ചിലപ്പോഴെങ്കിലും നിര്‍ജീവമായ ഒരു അവസ്ഥ അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പല വിശുദ്ധരുടെയും ജീവചരിത്രം വായിക്കുമ്പോള്‍ അവരെല്ലാം ഇതുപോലുള്ള ശുഷ്‌കമായ കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണെന്ന് മനസ്സിലാക്കാം. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്തിനാണ് ദൈവം ഇത്ര കഠിനമായ അവസ്ഥകളിലൂടെ പോകാന്‍ നമ്മെ അനുവദിക്കുന്നത്? ദൈവത്തോട് ചേര്‍ന്ന് നില്ക്കുന്നവരെ കൂടുതല്‍ കൃപകളാല്‍ നിറച്ച് സംതൃപ്തിയോടെ ജീവിക്കാന്‍ അനുവദിച്ചുകൂടേ! ഇങ്ങനെയൊക്കെ ചിന്തിച്ച് ചുരുണ്ടുകൂടി… Read More