ഏകദേശം അഞ്ചുവര്ഷം ഞങ്ങള് ഒരു ദമ്പതി പ്രാര്ത്ഥനാ ഗ്രൂപ്പില് അംഗമായിരുന്നു. അഞ്ച് കുടുംബങ്ങളുണ്ടായിരുന്ന ആ പ്രാര്ത്ഥനാഗ്രൂപ്പുമൂലമാണ് ആത്മീയ ജീവിതത്തില് കുറച്ചെങ്കിലും വളരാന് ഞങ്ങള്ക്ക് സാധിച്ചത്. ആഴ്ചയില് ഒരു ദിവസം വൈകിട്ട് ഞങ്ങള് ഇടവക ദൈവാലയത്തില് ഒരുമിച്ചുകൂടുകയും ജപമാല ചൊല്ലി പ്രാര്ത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രാര്ത്ഥനയ്ക്കുശേഷം കുറച്ചുസമയം ഞങ്ങളുടെ ജീവിതാനുഭവങ്ങള് പങ്കുവയ്ക്കും. ആര്ക്കെങ്കിലും പ്രത്യേക പ്രാര്ത്ഥനാനിയോഗങ്ങള് ഉണ്ടെങ്കില് ഗ്രൂപ്പില്… Read More
Tag Archives: Article
സങ്കടനേരത്തെ ഈശോയുടെ ചോദ്യങ്ങള്
വര്ഷങ്ങള്ക്കുമുമ്പ് ഏറെ സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്. പല രാത്രികളിലും ഉറക്കമില്ലാതെ ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ ജപം ചൊല്ലിയും വിശ്വാസപ്രമാണം ചൊല്ലിയും ഉറക്കം വരാന്വേണ്ടി കാത്തിരിക്കും. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോള് എനിക്ക് ഒരു അനുഭവം ഉണ്ടായി. എന്നെ ആരോ ഒരു കുന്നിന്ചെരുവില് കൊണ്ടുപോയി നിര്ത്തി. ഒരു മിന്നല്പോലെയാണ് അവിടെയെത്തിച്ചത്. മുന്നില് ഒരു… Read More
അനുഗ്രഹങ്ങള് അനുഭവിക്കാന്…
എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള് കാണുകയോ ചെവികള് കേള്ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില് ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള് എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല് ഈ അനുഗ്രഹങ്ങള് മനസിലാക്കാനോ അനുഭവിക്കാനോ… Read More
13 വയസുള്ള ഫരിസേയനെ കണ്ടപ്പോള്….
ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന് എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്ഡേ സ്കൂള് വാര്ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്. അതില് നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള് ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള് എന്ന… Read More
രണ്ടുമിനിറ്റ് കിട്ടാതിരിക്കുമോ?
കോളേജില് പഠിക്കുമ്പോള് വൈകുന്നേരങ്ങളില് ഒരു മെഡിക്കല് ഷോപ്പില് ഞാന് പാര്ട്ട് ടൈം ജോലിക്ക് പോകുമായിരുന്നു. അവിടെ ഞാന് എന്റെ രണ്ട് പുസ്തകങ്ങള്കൂടി വച്ചിരുന്നു. അല്പം സമയം കിട്ടുമ്പോള് പഠിക്കാന്. ആദ്യമൊക്കെ വിചാരിച്ചിരുന്നത് പഠനം നടക്കില്ലെന്നാണ്. നല്ല തിരക്കുള്ള ഷോപ്പില് ഇടയ്ക്കുള്ള പഠനം വിജയം കാണില്ലെന്ന് പലരും പറയുകയും ചെയ്തു. ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്. എന്നാല്… Read More
ജീവിതം മുഴുവന് ഉയര്പ്പിന്റെ ആഘോഷമാക്കാന്
ഉത്ഥാനത്തിന്റെ തിരുനാള് ആഘോഷിക്കുവാന് ഒരുങ്ങുമ്പോള് ഏറ്റവും പ്രാധാന്യത്തോടെ നാം കാണേണ്ടത് നമുക്ക് ഉത്ഥാനരഹസ്യം നല്കുന്ന പ്രത്യാശയാണ്. 1 കോറിന്തോസ് 15/12 വചനം ഇപ്രകാരം പറയുന്നു, ”ക്രിസ്തു മരിച്ചവരില്നിന്ന് ഉയിര്പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില് മരിച്ചവര്ക്ക് പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളില് ചിലര് പറയുന്നതെങ്ങനെ? മരിച്ചവര്ക്ക് പുനരുത്ഥാനം ഇല്ലെങ്കില് ക്രിസ്തുവും ഉയിര്പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്പ്പിക്കപ്പെട്ടിട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥമാണ്.… Read More
പ്രാര്ത്ഥനയില് വിരസതയെ കീഴടക്കിയപ്പോള്
ഒക്ടോബര് 11, 1933 – വ്യാഴം – വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര് ഞാന് ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്റെ ഹൃദയത്തെ പിളര്ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്ത്ഥനപോലും മനസിലാക്കാന് പറ്റാത്തവിധം എന്റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്ത്ഥനയുടെ ഒരു മണിക്കൂര്, അല്ല മല്പിടുത്തത്തിന്റെ മണിക്കൂര്, കടന്നുപോയി. ഒരു മണിക്കൂര്കൂടി പ്രാര്ത്ഥിക്കാന് ഞാന് തീരുമാനമെടുത്തു. എന്നാല് എന്റെ… Read More
സാത്താനെ തോല്പിക്കുന്ന ക്രൈസ്തവരുടെ രഹസ്യം
”ഓ ക്രിസ്ത്യാനീ, മിശിഹായുടെ അമൂല്യരക്തത്താല് നനഞ്ഞിരിക്കുന്ന നിന്റെ നാവ് പിശാചിനെ കാണിച്ചാല് അതിനെ നേരിടാന് പിശാചിന് കഴിയുകയില്ല. തിരുരക്തത്താല് നനയപ്പെട്ട നിന്റെ അധരം കണ്ടാല്, ഭയപ്പെട്ട വന്യമൃഗത്തെപ്പോലെ സാത്താന് നിന്നില്നിന്ന് അകന്ന് പൊയ്ക്കൊള്ളും.” സഭാപിതാവായ വിശുദ്ധ ജോണ് ക്രിസോസ്റ്റോമിന്റെ വാക്കുകളാണിവ. വിശുദ്ധിതന്നെയായ മിശിഹായാണ് വിശുദ്ധ കുര്ബാനയില് നമ്മിലേക്ക് എഴുന്നള്ളിവരുന്നത്. ആ ദിവ്യകാരുണ്യസാന്നിധ്യം സാത്താന് ഭയമുളവാക്കുന്നു. സാത്താനെ… Read More
സ്ലോ മോഷന്റെ പിന്നാമ്പുറകഥകള്
ഫുട്ബോള് ലോകകപ്പിലെ ഓരോ കളികളും ഏറെ ആവേശത്തോടെയാണ് ഫുട്ബോള് പ്രേമികള് ആസ്വദിച്ചിരുന്നത്. കളിക്കിടെ പലപ്പോഴും റഫറിക്ക് തീരുമാനമെടുക്കാന് വിഷമമുണ്ടാകുന്ന വേഗതയേറിയ ചലനങ്ങളില് തീരുമാനമെടുക്കാന് സ്ലോ മോഷന് വിദ്യ സഹായിച്ചു. ചലച്ചിത്രങ്ങളിലാകട്ടെ ഏറെ ശ്രദ്ധ നേടേണ്ട രംഗങ്ങള് സ്ലോ മോഷനില് കാണിക്കുന്നത് നാം പരിചയിച്ചിട്ടുള്ളതാണ്. എന്നാല്, വീഡിയോയുടെ വേഗത കുറയ്ക്കുന്ന സ്ലോ മോഷന് വിദ്യ ആദ്യമായി പരീക്ഷിച്ചത്… Read More
കരച്ചില് ഒരു ബലഹീനതയോ?
യേശുവിന്റെ കുരിശുമരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്വര്ഗാരോഹണത്തിന്റെയും എല്ലാം ഓര്മകൊണ്ടാടലുകളിലൂടെ കടന്നുപോവുകയാണല്ലോ നാമിപ്പോള്. യേശുവിന്റെ കുരിശുമരണത്തിന്റെ സമയത്ത് ശിഷ്യസമൂഹം അനുഭവിക്കാന് പോകുന്ന കഠിനമായ ദുഃഖങ്ങളുടെയും കരച്ചിലിന്റെയും വിലാപത്തിന്റെയും നാളുകളെകുറിച്ചും അതിനുശേഷം യേശുവിന്റെ ഉയിര്പ്പിലൂടെ സംജാതമാകാന് പോകുന്ന അതിരില്ലാത്ത സന്തോഷത്തിന്റെ അനുഭവങ്ങളെക്കുറിച്ചും മുന്നറിവു നല്കിക്കൊണ്ട് യേശു തന്റെ ശിഷ്യന്മാരെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. ”നിങ്ങള് കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല് ലോകം… Read More