‘ഈ പ്രാണി മറ്റേ പ്രാണിയെക്കാള്‍ വലുതല്ലല്ലോ!’ചില ചെടികള്‍ക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേല്‍ മുള്‍ച്ചെടികളുണ്ട്…’ തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോള്‍ ഈ ജര്‍മ്മന്‍ പയ്യന്റെ കണ്ണ് ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നിരുന്നു. തെക്കന്‍ ജര്‍മ്മനിയില്‍, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെന്‍ എന്ന ചെറിയ ഗ്രാമത്തിലാണ് 1206ല്‍ ജനിച്ച ആല്‍ബര്‍ട്ട് എന്ന യുവാവിന്റെ പ്രത്യേകതയായിരുന്നു അത്.… Read More
Tag Archives: Article
ഈശോയോട് ഗുസ്തി പിടിച്ച പെസഹാ
കുഞ്ഞുനാളുമുതലേ, വിശുദ്ധവാരത്തിലെ പെസഹാ തിരുനാള്‍ ദിവസം ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നോക്കിയിരുന്നുപോയിട്ടുള്ള ഒരു കാഴ്ചയുണ്ട്. അള്‍ത്താരയോട് ചേര്‍ന്ന് മുന്‍വശത്തായി നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പന്ത്രണ്ട് അപ്പാപ്പന്മാര്‍ ഇരിക്കുന്നതും പുരോഹിതന്‍ അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നതും തുടര്‍ന്ന് പെസഹാ അപ്പം കൊടുക്കുന്നതും. ആ കാലങ്ങളില്‍ ആ തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ആത്മീയ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ആ തിരുക്കര്‍മങ്ങളുടെ… Read More
ദൈവസ്വരം കേട്ടപ്പോള്‍ കിട്ടിയ സുഹൃത്തുക്കള്‍
ഞാന്‍ നവീകരണധ്യാനത്തില്‍ പങ്കെടുത്തതിനുശേഷമുള്ള ആദ്യനാളുകളില്‍ ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു കറവപ്പശു രോഗത്തില്‍പ്പെട്ടു. ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്തു. മരുന്നുകള്‍ മാറിമാറി കൊടുത്തു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പശുവിന്റെ രോഗവും ക്ഷീണവും വര്‍ധിച്ചുവന്നു. അതുകൊണ്ട് ആയുര്‍വേദചികിത്സകള്‍ ആരംഭിച്ചു. കഷായം, കിഴി, കുഴമ്പ് എന്നിങ്ങനെയുള്ള ചികിത്സകളും നടത്തി. യാതൊരു മെച്ചവും ഉണ്ടായില്ല. ഇങ്ങനെ വിഷമിച്ച് ഒരു… Read More
പ്രണയതകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ട വഴി
എഡ്രിയാന്‍ എന്നാണ് അവന്റെ പേര്, ഒരു സായിപ്പ് കുട്ടി. ഹൈസ്‌കൂള്‍ പഠനം തീരാറാകുന്ന സമയത്ത് ആള്‍ക്ക് ഒരു പ്രണയബന്ധം രൂപപ്പെട്ടു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയം. പക്ഷേ ഈയടുത്ത നാളുകളില്‍ അവനെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയി. ഇപ്പോഴത്തെ ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘തേച്ചിട്ടുപോയി!’ മാതാപിതാക്കള്‍ അമിതസംരക്ഷണം നല്കി വളര്‍ത്തുന്നതുകാരണം വളരെ ലോലമാണ് ഇന്നത്തെ… Read More
നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ?
കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു. കുമ്പസാരത്തില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മതിയത്രേ. എനിക്കും അത് ശരിയായി തോന്നി. ‘കള്ളം പറഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, അനുസരണക്കേട് കാണിച്ചിട്ടുണ്ട്,’ ഇതായിരുന്നു ഒരു പ്രായം വരെയുള്ള എന്റെ കുമ്പസാരത്തില്‍ പറഞ്ഞിരുന്ന പ്രധാന പാപങ്ങള്‍. എന്നാല്‍, നവീകണത്തിലേക്ക് വന്നതിനുശേഷമുള്ള കുമ്പസാരം എടുത്ത് നോക്കുകയാണെങ്കില്‍… Read More
സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം
സഹനത്തിന്റെ തീച്ചൂളയിലൂടെ വിശുദ്ധിയുള്ള ഒരു ഹൃദയം മെനഞ്ഞെടുക്കുവാന്‍ മനുഷ്യന് ദൈവം സമ്മാനിച്ച പുണ്യകാലഘട്ടമാണ് തപസുകാലം. കുരുത്തോലയില്‍നിന്നും കുരിശിലേക്ക് തീര്‍ത്ഥാടനം ചെയ്ത് ഉത്ഥാനമഹിമയില്‍ ജീവിതം വാര്‍ത്തെടുക്കുവാന്‍ സ്വപ്നം കാണേണ്ട നോമ്പുകാലം. ക്രിസ്തുവില്ലെങ്കില്‍ നാം വെറും ഭൂമിയും മണ്ണിന്റെ സ്വന്തവുമാണെന്ന തിരിച്ചറിവോടെ, അനുതാപ ഹൃദയത്തോടെ, നെറ്റിത്തടത്തില്‍ ക്ഷാരംകൊണ്ട് കുരിശടയാളം വരച്ച് നാം നമ്മെത്തന്നെ ഒരുക്കുന്നു. ദൈവത്തോടൊപ്പമുള്ള വാസത്തിനായി ഉപവാസവും… Read More
ഈശോയുടെ ഹാര്‍ഡ് ഡിസ്‌ക്
ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്‍ഡ് ഡിസ്‌ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്‍ഡ് ഡിസ്‌ക് തുറന്നു നോക്കിയാല്‍ ചില ഡാറ്റകള്‍ കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്റെ അടങ്ങാത്ത… Read More
ദൈവത്തില്‍നിന്ന് അകലാതിരിക്കാന്‍…
സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ… Read More
മിണ്ടാമഠത്തിലെ സിസ്റ്റര്‍ പറഞ്ഞ സംഭവം
അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്? തെല്ലാലോചിച്ചിട്ട് അവര്‍ പറഞ്ഞു. ഒരു സംഭവം പറയാം. ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള്‍ ഈശോയ്ക്ക് വലിയ സ്‌നേഹം… എന്നെ നോക്കി പുഞ്ചിരിക്കുന്നു… വല്ലാതെ… Read More
ഇവയൊക്കെ ചെയ്യാന്‍ ഇങ്ങനെയും ചിലര്‍
1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഞാനെന്റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. ”എന്റെ പിതാവേ, നീയെന്നില്‍നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്റെ കരങ്ങളില്‍ എന്റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെയും തന്റെ സമയത്തിന്റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക്… Read More