വത്തിക്കാന്‍ സിറ്റി: പിശാച് ഇല്ല എന്ന് വിശ്വസിപ്പിക്കുകയാണ് ശത്രുവായ പിശാചിന്റെ ഏറ്റവും വലിയ തന്ത്രമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പിശാചിന് അസ്തിത്വം ഇല്ലെന്ന് പറഞ്ഞാലും മന്ത്രവാദികള്‍, ജ്യോതിഷികള്‍, മന്ത്രത്തകിടുകള്‍ വില്‍ക്കുന്നവര്‍, സാത്താന്‍സേവ നടത്തുന്നവര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ ലോകത്തിലുണ്ട്. അതുതന്നെ പിശാച് ഉണ്ടെന്നതിന്റെ തെളിവാണ്. ചുറ്റിനും ദൃശ്യമായ തിന്മയുടെയും ക്രൂരതയുടെയും രൂപത്തില്‍ പിശാച് പ്രവര്‍ത്തിക്കുന്നു. ദുഷ്ടാരൂപിയെ… Read More
Tag Archives: November 2024
ബൊലേറോക്കും ലോറിക്കുമിടയിലെ ജപമാലകള്‍
മറക്കാനാവാത്ത ഒരു ദിനമാണ് 2002 സെപ്റ്റംബര്‍ 7. അന്ന് ഞാന്‍ മധ്യപ്രദേശിലെ പച്ചോര്‍ എന്ന പട്ടണത്തില്‍ ഒരു സ്‌കൂള്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. ഉജ്ജയിന്‍ രൂപതയ്ക്ക് കീഴിലുള്ള പ്രാര്‍ത്ഥന നികേതന്‍ എന്ന ചെറിയ ധ്യാനകേന്ദ്രത്തിന്റെ പരിധിയില്‍ ഉള്ള സ്‌കൂളാണ് അത്. ഞാന്‍ സ്‌പോര്‍ട്‌സ് മേഖലയില്‍നിന്ന് വിട പറഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. ഒരു സന്യാസിനിയായി തീരും എന്നൊന്നും… Read More
കാരാഗൃഹത്തിലെ സുഹൃത്തിനെ കാത്തിരിക്കുന്ന രാജാവ്
വിശുദ്ധ ജെര്‍ത്രൂദിന് ശുദ്ധീകരണാത്മാക്കളോട് വലിയ അനുകമ്പയുണ്ടായിരുന്നു. എല്ലാ ദിവ്യബലികളിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരുദിനം, ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയോടൊപ്പം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറയുന്നത് വിശുദ്ധയക്ക് കേള്‍ക്കാന്‍ കഴിഞ്ഞു: ”ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം നിങ്ങളെല്ലാവര്‍ക്കും അനുഭവിക്കാന്‍ ഞാന്‍ അനുവദിക്കും.” അന്ന് വിശുദ്ധ അപേക്ഷിച്ചതിലും കൂടുതല്‍… Read More
വിവാഹസമ്മാനം സഭാപ്രവേശം
ദൈവശാസ്ത്രം എന്റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന… Read More
വേപ്പിന്‍തൈയ്ക്ക് ഒരു വീഡിയോകോള്‍
”നീ വലിയ പ്രാര്‍ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ആണ്. അവര്‍ യൂറോപ്പില്‍ താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില്‍ ചില ചെടികള്‍ നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള്‍ മാത്രമായി നിലകൊള്ളുന്നത് കാണാം. നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു വേപ്പിന്‍ തൈ… Read More
ഒന്നിനും കുറവില്ലാത്തവരാകുന്നത് എങ്ങനെ?
കോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു… Read More