ഡോക്ടര്‍ രോഗിയോട് മത്തങ്ങ തിന്നരുതെന്നും തിന്നാല്‍ മരിക്കുമെന്നും പറയുന്നുവെന്ന് കരുതുക. രോഗി അത് തിന്നാതിരിക്കും. പക്ഷേ ദുഃഖത്തോടെ തന്റെ പഥ്യത്തെക്കുറിച്ച് പറയുന്നു. സാധിക്കുമെങ്കില്‍ തിന്നാന്‍ കൊതിയും. അതിനാല്‍ മത്തങ്ങ കാണുകയോ മണക്കുകയോ എങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. അത് തിന്നാന്‍ സാധിക്കുന്നവരോടാകട്ടെ, അസൂയ. അതുപോലെയാണ് പലരും. നിവൃത്തിയില്ലാതെ, പാപം ഉപേക്ഷിക്കുന്നെങ്കിലും ശിക്ഷയുണ്ടാകില്ലെങ്കില്‍ പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. പാപം ചെയ്യാതിരിക്കുന്നതില്‍ ദുഃഖിക്കുന്നു. ഉപേക്ഷിക്കുന്ന പാപത്തെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ ഏറെ താത്പര്യപൂര്‍വവും. മാത്രവുമല്ല, ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതുപോലെ പാപം ചെയ്യുന്നവരെ ഇവര്‍ ഭാഗ്യവാന്‍മാരെന്ന് വിളിക്കുന്നു. ഇത്തരത്തിലാണ് പാപം ഉപേക്ഷിക്കുന്നതെങ്കില്‍ വിശുദ്ധിയില്‍ ഉയരുകയില്ല.
വിശുദ്ധ ഫ്രാന്‍സിസ് സാലസ്