വിശ്രമജീവിതം നയിക്കുന്ന ഒരു അധ്യാപകന്റെ വാക്കുകളോര്‍ക്കുന്നു. അധ്യാപനജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ വലിയ തിളക്കം. ”ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ പതിനഞ്ചോളം പേര് വൈദികരായി. അമ്പതില്പരം സന്യസ്തരുമുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരെഴുതി എന്നും അവര്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നു. ജപമാല ചൊല്ലുമ്പോള്‍ ഓരോ നന്മനിറഞ്ഞ മറിയമേ ജപവും ഓരോ വിദ്യാര്‍ത്ഥിക്കുവേണ്ടി കാഴ്ചവച്ചു. എന്റെ സ്വന്തം മക്കളെപ്പോലെ ഞാന്‍ അവരെയെല്ലാം ഹൃദയത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസംപോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അശ്രദ്ധരും താത്പര്യമില്ലാത്തവരും ദുഃസ്വഭാവികളുമായവര്ക്കുവേണ്ടി പ്രത്യേകം പരിത്യാഗമനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും വിശുദ്ധരാക്കിമാറ്റണേ എന്നായിരുന്നു പ്രാര്‍ത്ഥന.”
(വിശുദ്ധിയുടെ വിജയരഹസ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍
ഫാ. ജയിംസ് കിളിയനാനിക്കല്‍ കുറിച്ചിരിക്കുന്ന അനുഭവം)