രോഗികളോടും പാവങ്ങളോടും കരുണ കാണിക്കുന്നതില്‍ മുമ്പനായിരുന്നു ആ വൈദികന്. അതിന് സാധ്യത ഒന്നുകൂടി വര്‍ധിപ്പിക്കുന്ന വിധത്തില്‍ അക്കാലത്ത് അദ്ദേഹത്തിന്റെ നാട്ടില്‍ കോളറ പടര്‍ന്നുപിടിച്ചു. അനേകര്‍ മരിച്ചുവീഴുന്ന സാഹചര്യം. അദ്ദേഹം ഒട്ടും മടിച്ചുനിന്നില്ല. രോഗികളെ പരമാവധി സഹായിച്ചു. മരിച്ചുവീഴുന്നവരെ സംസ്കരിക്കാന്‍ സദാ സന്നദ്ധനായി.
ചിലപ്പോള്‍ മഞ്ചം ചുമക്കാന്‍പോലും ആരും കാണുകയില്ല. അപ്പോള്‍ തനിച്ച് ശവമഞ്ചവും ചുമന്ന് പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് മൃതസംസ്കാരകര്‍മം നടത്തും. ഇപ്രകാരം ദൈവശുശ്രൂഷയില്‍ തീക്ഷ്ണതയും വിശ്വസ്തതയും കാണിച്ച ആ വൈദികന് നാളുകള്‍ കഴിഞ്ഞപ്പോള്‍ സഭയുടെ അമരക്കാരനായി, പില്ക്കാലത്ത് വിശുദ്ധനും!
വിശുദ്ധ പത്താം പീയൂസ് പാപ്പ!