ശാലോം ടൈംസും ഞാനും – Shalom Times Shalom Times |
Welcome to Shalom Times

ശാലോം ടൈംസും ഞാനും

ഉത്തരങ്ങളുമായി വന്നത് മാസിക

എന്റെ സഹോദരിയുടെ വിവാഹത്തിനുശേഷമുള്ള ചില സാമ്പത്തിക ബാധ്യതകൾ കൃത്യസമയത്ത് കൊടുത്തുതീർക്കാൻ സാധിച്ചിരുന്നില്ല. അക്കാലത്ത് ട്രെയിനിയായി ജോലിചെയ്തിരുന്ന എനിക്ക് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ കഴിയാതെയും വന്നു. ജോലിയുടെ ഒഴിവ് സമയങ്ങളിൽ ആകുലതകൾ നിറഞ്ഞ ചിന്തകൾ എന്നെ അലട്ടിയിരുന്നു. ഒരിക്കലും ഇവയിൽനിന്നും മോചനം ലഭിക്കില്ലായെന്ന ചിന്തയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എന്നെ പലപ്പോഴും നിരാശയിലേക്ക് തള്ളിവിടുമായിരുന്നു. ആ കാലഘട്ടത്തിൽ എന്റെ മനസിൽ ഉയർന്നിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഓരോ മാസവും ശാലോം ടൈംസ് വായിക്കുന്നതിലൂടെ എനിക്ക് ലഭിച്ചു.

ലിജോ ജോൺ, എറണാകുളം

 

വചനക്കൊന്ത അനുഗ്രഹമായപ്പോൾ…

എന്റെ മകന്റെ മകന് 5 വയസ്സ് കഴിഞ്ഞിട്ടും സ്ഫുടമായി സംസാരിക്കാൻ കഴിയുമായിരുന്നില്ല. ആ അവസരത്തിലാണ് സംസാര തടസം മാറുവാൻ പ്രാർഥിക്കാവുന്ന വചനക്കൊന്ത ഞങ്ങളുടെ വീട്ടിൽ വരുന്ന ശാലോം ടൈംസിൽ കാണാനിടയായത്. ഞങ്ങളുടെ കുടുംബ പ്രാർഥനക്ക് ഒപ്പം ഈ വചനക്കൊന്തയും ചൊല്ലി തീക്ഷ്ണമായി പ്രാർഥിക്കാൻ തുടങ്ങി. ഏതാനും മാസങ്ങളിലെ പ്രാർഥന കഴിഞ്ഞ് ഇപ്പോൾ ഞങ്ങളുടെ കൊച്ചുമകൻ സ്ഫുടമായി സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.

ഫിലോ ജോസഫ്, വെങ്ങിനിശ്ശേരി, തൃശൂർ

 

പ്രതീക്ഷ വേണ്ടെന്ന് പറഞ്ഞിടത്ത് ദൈവം ഇടപെട്ടു

എന്റെ മോൾ ഗർഭിണിയായി ഒരു മാസം കഴിഞ്ഞപ്പോൾ ബ്ലീഡിങ്ങ് ഉണ്ടാകുകയും ഡോക്ടർമാർ ഇനി പ്രതീക്ഷയൊന്നും വേണ്ടയെന്ന് അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ ഒരു കുഴപ്പവുംകൂടാതെ തന്നാൽ ശാലോമിലേക്ക് സാക്ഷ്യം എഴുതി അറിയിക്കാമെന്ന് നേർന്നു. ഒരു മിടുക്കിപെൺകുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.                                                                     റോസമ്മ, പൂഞ്ഞാർ.

 

അസാധ്യതകൾ സാധ്യമാക്കിയവൻ

ഞങ്ങളുടെ മകൻ വിനീത് കാലിഫോർണിയായിലെ പഠനത്തിനുശേഷം ഗ്രീൻകാർഡിന് അപേക്ഷിച്ചപ്പോൾ അത് തള്ളിപ്പോകുകയുണ്ടായി. ശാലോം മാസിക വാങ്ങി വിതരണം ചെയ്ത പലരുടെയും സാക്ഷ്യങ്ങൾ കണ്ട ഞങ്ങളും വിശ്വാസത്തോടെ നേർച്ചനേർന്ന് 100 മാസിക വാങ്ങി വിതരണം ചെയ്തു. പ്രാർഥനയോടെ വീണ്ടും അപേക്ഷിച്ചപ്പോൾ അത്ഭുതകരമായി ഗ്രീൻകാർഡ് ലഭിച്ചു.                                                                                                                                റോസമ്മ, കാഞ്ഞിരപ്പള്ളി.

 

ഉറക്കം നല്കിയ പ്രാർഥന

ഞാൻ 88 വയസ്സായ ആളാണ്. കുറച്ചുനാളുകളായി ഉറക്കമില്ലായ്മ എന്നെ അലട്ടുന്നുണ്ടായിരുന്നു. മരുന്ന് കഴിച്ചുകിടന്നാൽപ്പോലും കുറച്ച് ഉറക്കം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ശാലോം ടൈംസിൽ വന്ന വിശുദ്ധ പീറ്റർ ഡാമിയനോടുള്ള പ്രാർഥന ഞാൻ കാണുകയും രണ്ടുതവണ അത് ചൊല്ലിയിട്ട് കിടക്കുകയും ചെയ്തു. ഇതുവരെ കിട്ടാത്ത തരത്തിലുള്ള പൂർണ്ണ ഉറക്കം എനിക്ക് ലഭിച്ചു. ദൈവത്തിന് നന്ദി.

മനോരമ ജോസഫ്, കൊച്ചി.