കാത്തിരിക്കുന്ന സ്‌നേഹചുംബനം – Shalom Times Shalom Times |
Welcome to Shalom Times

കാത്തിരിക്കുന്ന സ്‌നേഹചുംബനം

വിശുദ്ധ കുര്‍ബാനയില്‍ കൂദാശ ചെയ്യാനുള്ള ഓസ്തി തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍. സഹായിക്കാന്‍ മേരിക്കുട്ടിയും ഉണ്ട്. ചുട്ടെടുത്ത ഓസ്തി സിസ്റ്റര്‍ അച്ചില്‍നിന്ന് കുടഞ്ഞിട്ടു. അപ്പോള്‍ മേരിക്കുട്ടി അതുവാങ്ങി അരിക് കത്രിച്ച് അല്പമൊന്നുയര്‍ത്തിപ്പിടിച്ച് അതില്‍ സ്‌നേഹപൂര്‍വം ചുംബിച്ചു. അത് ശ്രദ്ധിച്ച സിസ്റ്ററിന്റെ ചോദ്യം, ”മോളേ, നീയെന്താണ് കാണിച്ചത്? അതില്‍ ഈശോയില്ലെന്ന് അറിയില്ലേ?”
മേരിക്കുട്ടി മറുപടി നല്കി, ”അറിയാം, പക്ഷേ ഇതില്‍ ഈശോ വരില്ലേ?”
”ഉവ്വ്, വൈദികന്‍ കൂദാശ ചെയ്യുമ്പോള്‍” സിസ്റ്റര്‍ പറഞ്ഞു.
”അതുവരെ ഈശോയെക്കാത്ത് എന്റെ സ്‌നേഹചുംബനം ഈ ഓസ്തിയിലുണ്ടാകും. ഈശോ വരുമ്പോള്‍ എന്റെ ചുംബനം സ്വീകരിച്ചുകൊള്ളും.”
”ദൈവം തന്നെ സ്‌നേഹിക്കുന്നവനെ
അംഗീകരിക്കുന്നു” (1 കോറിന്തോസ് 8/3)