കിടപ്പുരോഗി എഴുന്നേറ്റ പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

കിടപ്പുരോഗി എഴുന്നേറ്റ പ്രാര്‍ത്ഥന

2022 ജനുവരി ലക്കത്തിലെ ശാലോം മാസികയില്‍ ഒരു സാക്ഷ്യം പ്രസിദ്ധീകരിച്ചിരുന്നു- ‘1001 വിശ്വാസപ്രമാണം’ ചൊല്ലി പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ച ഒരു രോഗസൗഖ്യത്തെക്കുറിച്ച്. കുളിമുറിയില്‍ വീണ്, നടുവിന് ക്ഷതം സംഭവിച്ച് ഒന്നര മാസമായി കിടപ്പിലായിപ്പോയ എനിക്ക് ഈ സാക്ഷ്യം വായിച്ചപ്പോള്‍തൊട്ട് ഒരു ഉള്‍പ്രേരണ – എനിക്കും നേടിയെടുക്കണം ഒരു രോഗസൗഖ്യം. അങ്ങനെ 20 ദിവസംകൊണ്ട് ആയിരം വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിച്ചപ്പോള്‍, അത്ഭുതമെന്ന് പറയട്ടെ, പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കുവാനുള്ള എന്റെ ആഗ്രഹം സാധിച്ചു. സങ്കീര്‍ത്തനങ്ങള്‍ 30/2-ല്‍ പറയുന്നതുപോലെ ”എന്റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോട് നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു.” എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി.
മെര്‍ലിന്‍ തോമസ്, വാഴക്കുളം