ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന

ഓ വിസ്മയനീയനായ വിശുദ്ധ യൗസേപ്പിതാവേ, (പേര്) എന്ന വ്യക്തിയുടെ ആത്മാവിന്റെ രക്ഷ അങ്ങയുടെ കരുതലിന് ഞാന്‍ ഭരമേല്‍പിക്കുന്നു. ഈശോ ഈ വ്യക്തിക്കുവേണ്ടി രക്തം ചൊരിഞ്ഞു; അവിടുത്തെ വിലയേറിയ രക്തം പാഴായിപ്പോകാതിരിക്കട്ടെ. പിശാചിന്റെ കെണിയില്‍നിന്നും (പേര്) വിമോചിപ്പിക്കണമേ. ലോകത്തിന്റെ വിഷത്തില്‍നിന്നും (പേര്) സൗഖ്യമാക്കണമേ. (പേര്) ആത്മാവിനുവേണ്ടി സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നതുവരെ മാധ്യസ്ഥ്യം വഹിക്കുന്നത് നിര്‍ത്തരുതെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു.

അങ്ങയുടെ മണവാട്ടിയോട് അവളുടെ മാതൃത്വത്തിന്റെ അങ്കിക്കുള്ളില്‍ (പേര്) സംരക്ഷിക്കുവാന്‍ അപേക്ഷിക്കണമെന്ന് ഞാന്‍ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു. ഈ ആത്മാവ് ഭൂമിയില്‍ ജീവിക്കുമ്പോള്‍ മാനസാന്തരവും ഈശോയോടും മറിയത്തോടും കത്തോലിക്കാസഭയോടുമുള്ള സ്‌നേഹവും നേടിക്കൊടുക്കണമേ. കൂദാശകളുടെ സജീവപങ്കാളിത്തത്തിലേക്ക് (പേര്) പൂര്‍ണമായി മടക്കിക്കൊണ്ടുവരണമേ.

എന്റെ ആത്മീയപിതാവായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങയിലേക്കല്ലാതെ മറ്റ് ആരിലേക്കാണ് എനിക്ക് തിരിയാന്‍ സാധിക്കുന്നത്? അങ്ങയില്‍ എനിക്ക് ആത്മവിശ്വാസവും പ്രത്യാശയുമുണ്ട്. എന്റെ ആത്മീയപിതാവായ അങ്ങ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയും എന്റെ ഭയങ്ങള്‍ എടുത്തുമാറ്റുകയും ചെയ്യണമേ. ദൈവം അങ്ങയുടെ പ്രാര്‍ത്ഥന ശ്രവിക്കും എന്ന് ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നു. അങ്ങേക്ക് ഞങ്ങള്‍ എല്ലാവരോടുമുള്ള സ്‌നേഹത്തെപ്രതി എനിക്കുവേണ്ടി ഈ നിയോഗം ദൈവത്തിനുമുമ്പില്‍ സമര്‍പ്പിക്കണമേ.
‘വിശുദ്ധ യൗസേപ്പിതാവിന്റെ വിസ്മയങ്ങള്‍’