വാല്‍ കിട്ടാന്‍ – Shalom Times Shalom Times |
Welcome to Shalom Times

വാല്‍ കിട്ടാന്‍

”എടാ, നീയെന്താ ഇത്ര വൈകിയത്?” ഫുട്‌ബോള്‍ മത്സരം കാണാന്‍ താമസിച്ചെത്തിയ ടോമിയോട് സുഹൃത്ത് ചോദിച്ചു.
”അതോ… പള്ളിയില്‍പ്പോകണോ ഈ മത്സരം കാണാന്‍ വരണോ എന്ന് ഒരു കണ്‍ഫ്യൂഷന്‍. അതുകൊണ്ട് കുറിയിട്ട് നോക്കുകയായിരുന്നു, തലയാണെങ്കില്‍ പള്ളി, വാലാണെങ്കില്‍ ഫുട്‌ബോള്‍ മത്സരം എന്നതായിരുന്നു തീരുമാനം.”
”ഓ, അതിന് ഇത്രയും നേരം വൈകുമോ?” സുഹൃത്തിന്റെ സംശയം.
”അത് ശരിയാണ്, പക്ഷേ 35 പ്രാവശ്യം കുറിയിട്ടിട്ടാണ് വാല്‍ വീണത്!”