തിന്മയെ അട്ടിമറിച്ച കാറ്റര്‍ – Shalom Times Shalom Times |
Welcome to Shalom Times

തിന്മയെ അട്ടിമറിച്ച കാറ്റര്‍

ഓസ്ട്രേലിയന്‍ സെനറ്റ് പ്രസിഡന്റ് സ്യൂ ലൈന്‍സ് ചില പ്രത്യേകതീരുമാനങ്ങളുമായാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുംമുമ്പ് ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് രാജ്യത്തെ കീഴ്വഴക്കമാണ്. അത് നീക്കംചെയ്യണമെന്നതാണ് സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ സ്യൂവിന്റെ വാദം.

121 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1901 മുതല്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കര്‍തൃപ്രാര്‍ത്ഥന ചൊല്ലിയാണ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. ഇതിനെതിരെയാണ് സ്യൂ ലൈന്‍സ് രംഗത്തെത്തിയത്. എന്നാല്‍ പ്രമുഖ എം.പി ബോബ് കാറ്റര്‍ ശക്തമായി പ്രതികരിച്ചു. ”ഇത് യാതൊരു ലോജിക്കുമില്ലാത്ത വാദമാണ്. ഞങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാതിരി ക്കാനാവില്ല.” ദൈവമില്ലെന്ന് മൂഡന്‍ ഹൃദയത്തില്‍ പറയുന്നു (സങ്കീര്‍ത്തനങ്ങള്‍ 14/1) എന്ന് തിരുവചനം പഠിപ്പിക്കുന്നു. അതേത്തുടര്‍ന്ന്, സ്പീക്കര്‍ മില്‍ട്ടണ്‍ ഡിക്കിന്റെ പ്രഖ്യാപനം വന്നു: ”പാര്‍ലമെന്റ് നടപടികളുടെ ഓരോ ദിനാരംഭത്തിലും ചൊല്ലുന്ന കര്‍തൃപ്രാര്‍ത്ഥന നീക്കംചെയ്യാന്‍ ആലോചനയില്ല.”

”ദൈവത്തിന് വിധേയരായിരിക്കുവിന്‍, പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7). തിന്മയെ ചെറുക്കാത്തതുമൂലമാണ് അത് നമ്മെ കീഴടക്കുന്നത്.