ലണ്ടന്‍ നഗരത്തില്‍ പകര്‍ച്ചവ്യാധിയുണ്ടായപ്പോള്‍ അതില്‍നിന്നും രക്ഷപ്പെടാനായി മിഷനറി ഗ്രാമത്തിലേക്ക് പുറപ്പെടുകയായിരുന്നു. അതുകണ്ട ഒരു വിശ്വാസി പറഞ്ഞു: ഈ മിഷനറിയുടെ ദൈവം ഗ്രാമത്തില്‍ മാത്രമേയുള്ളൂ, നഗരത്തിലില്ലെന്നു തോന്നുന്നു. മിഷനറിക്ക് ജാള്യത തോന്നി. ദൈവം സര്‍വവ്യാപിയാണല്ലോയെന്ന് അദേഹം ഓര്‍മിച്ചു. ‘എന്റെ ദൈവം ഗ്രാമത്തില്‍മാത്രമല്ല, നഗരത്തിലുമുണ്ട്. ഞാന്‍ എവിടെയായിരുന്നാലും എന്നെ സംരക്ഷിക്കാന്‍ അവിടുന്ന് ശക്തനും കരുണയുള്ളവനുമാണ്’ എന്ന് അദേഹം ഏറ്റുപറഞ്ഞു. ശേഷം, പകര്‍ച്ചവ്യാധിയില്‍ വലയുന്നവരെ ശുശ്രൂഷിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
”തന്റെ അഭിഷിക്തനു സംരക്ഷണം നല്കുന്ന അഭയസ്ഥാനം അവിടുന്നാണ്” (സങ്കീര്‍ത്തനങ്ങള്‍ 28/8).