1. ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക. പ്രഭാത പ്രാര്‍ത്ഥനയില്‍ ആ ദിവസത്തെ ദൈവത്തിന് സമര്‍പ്പിക്കുകയും സന്ധ്യാപ്രാര്‍ത്ഥനയില്‍ ആ ദിവസം ചെയ്ത കാര്യങ്ങളെപ്പറ്റി അവലോകനം ചെയ്യുകയും വേണം.
2.ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും സത്യസസന്ധമായി സംസാരിക്കുകയും ചെയ്യുക. ആകുലതകളും ആവശ്യങ്ങളും സ്നേഹവും പങ്കുവയ്ക്കുക. യേശു എന്ന നാമം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിക്കുക.
3. ഓരോ ദിവസവും സുവിശേഷങ്ങളിലെ ഒരു ഭാഗം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. അതുവഴി ക്രിസ്തുവിന്റെ മനസ്സും ചിന്തകളും വികാരങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
4. സാധിക്കുമ്പോഴെല്ലാം വിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുക്കുക. അതുവഴി ദൈവസാന്നിദ്ധ്യം അനുഭവിക്കാനും ദൈവവുമായി ഒരു സുഹൃദ്ബന്ധം സ്ഥാപിക്കാനും സാധിക്കും.
5. കൂടെക്കൂടെ വിശുദ്ധ കുമ്പസാരം നടത്തുക. തത്ഫലമായി പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും ആത്മാവിന് സ്വാതന്ത്ര്യവും സമാധാനവും ലഭിക്കുകയും ചെയ്യുന്നു.
6. നമ്മോടടുത്ത് നില്‍ക്കുന്നവരില്‍ തുടങ്ങി ലോകത്തുള്ള എല്ലാവരെയും സ്നേഹിക്കുക. ദരിദ്രരെയും, ഉപേക്ഷിക്കപ്പെട്ടവരെയും പ്രത്യേകം പരിഗണിക്കുക.
ആര്‍ച്ചുബിഷപ്പ് ജോസ് ഗോമസ്