ആ വിശുദ്ധ കുര്‍ബാനയുടെ പിറ്റേന്ന്‌ – Shalom Times Shalom Times |
Welcome to Shalom Times

ആ വിശുദ്ധ കുര്‍ബാനയുടെ പിറ്റേന്ന്‌

എനിക്ക് സെപ്റ്റംബര്‍ മാസം ശക്തമായ തലവേദന വന്നു. തല വല്ലാതെ വിങ്ങുന്ന തരം വേദന. കഫക്കെട്ടും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്ര മരുന്ന് പുരട്ടിയിട്ടും തലവേദന മാറിയില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ വേദന തുടങ്ങും. ആ അവസ്ഥ തുടര്‍ന്നപ്പോള്‍ എന്റെ തലവേദന മാറിയാല്‍ ശാലോമില്‍ സാക്ഷ്യം അറിയിക്കാമെന്ന് ഞാന്‍ ഈശോയോട് പറഞ്ഞു. എന്റെ അപ്പച്ചന്‍ ശാലോം ഏജന്റായതിനാല്‍ ശാലോം പ്രസിദ്ധീകരണങ്ങള്‍ ഞാന്‍ മുടങ്ങാതെ വായിക്കാറുണ്ട്.

അതിനുശേഷം സെപ്റ്റംബര്‍ 20 ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ വൈദികന്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം ഈശോയുടെ തിരുശരീരരക്തം ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും അലിഞ്ഞിറങ്ങണേ എന്ന് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഞാനും അതോടുചേര്‍ന്ന് ഈശോയോട് യാചിച്ചു. അപ്പച്ചനും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. സെപ്റ്റംബര്‍ 20 ന് രാത്രി കിടക്കുമ്പോഴും എനിക്ക് തലവേദന ഉണ്ടായിരുന്നു. പക്ഷേ പിറ്റേദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ ഈ നിമിഷം വരെ എനിക്ക് തലവേദന ഉണ്ടായിട്ടില്ല. ഈശോ എനിക്ക് പൂര്‍ണസൗഖ്യം നല്‍കി അനുഗ്രഹിച്ചു.
ഫെബി റ്റി.എഫ്, ആലമറ്റം, തൃശൂര്‍